23
October 2021 - 3:14 am IST

Download Our Mobile App

Flash News
Archives

National

yogi.jpg

യുപിയിൽ ഡോക്റ്റർമാരുടെ വിരമിക്കൽ പ്രായം എഴുപതാക്കുന്നു

Published:19 September 2021

നിലവിൽ അറുപത്തഞ്ചു വയസിലാണു വിരമിക്കുന്നത്. ഇത് എഴുപതാക്കാനാണ് യോഗി ആദിത്യനാഥ് സർക്കാരിന്‍റെ തീരുമാനം.

ന്യൂഡൽഹി: ഉത്തർപ്രദേശിൽ സർക്കാർ സർവീസിലുള്ള ഡോക്റ്റർമാരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നു. നിലവിൽ അറുപത്തഞ്ചു വയസിലാണു വിരമിക്കുന്നത്. ഇത് എഴുപതാക്കാനാണ് യോഗി ആദിത്യനാഥ് സർക്കാരിന്‍റെ തീരുമാനം. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെയാണു സുപ്രധാന നീക്കം. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം പരിഗണിക്കും.

കൊവിഡ് 19 യുഗത്തിൽ കൂടുതൽ പരിചയസമ്പന്നരായ ഡോക്റ്റർമാരെ സംസ്ഥാനത്തിന് ആവശ്യമുണ്ടെന്നു മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി സുരേഷ് ഖന്ന.

വിരമിക്കലിനുശേഷം ഭൂരിപക്ഷം ഡോക്റ്റർമാരും സ്വന്തം ക്ലിനിക്കുകൾ തുറക്കുകയാണു പതിവ്. ഇത് ഒഴിവാകുകയും ഈ ഡോക്റ്റർമാരുടെ സേവനം പൊതുജനങ്ങൾക്കു ലഭ്യമാകുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 19,962 രോഗികൾക്ക് ഒരു ഡോക്റ്റർ എന്നതാണ് ഉത്തർപ്രദേശിലെ അനുപാതം. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 2203 രോഗികൾക്ക് ഒരു ഡോക്റ്റർ എന്നതാണ് അനുപാതം.


വാർത്തകൾ

Sign up for Newsletter



top