23
October 2021 - 4:40 am IST

Download Our Mobile App

Flash News
Archives

National

night-party.jpg

ബംഗളൂരുവിൽ മലയാളികളുടെ നിശാപാർട്ടി; റഷ്യൻ മോഡലുകൾ, യുവതികളടക്കം 28 പേർ‌ പിടിയിൽ

Published:19 September 2021

ഉ​ഗ്രം എ​ന്ന പേ​രി​ലു​ള്ള ആ​പ്പി​ലൂ​ടെ​യാ​യി​രു​ന്നു പാ​ർ​ട്ടി​ക്കു​ള്ള ടി​ക്ക​റ്റ് വി​റ്റ​ത്. ഏ​ഴു കാ​റും 16 ബൈ​ക്കു​ക​ളും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ബംഗളൂരു: ബംഗളൂരില്‍ ജംഗിള്‍ സഫാരിയുടെ മറവില്‍ ലഹരിപാര്‍ട്ടി നടത്തിയ മലയാളികള്‍ ഉള്‍പ്പടെയുള്ള സംഘം പിടിയില്‍. ശനിയാഴ്ച രാത്രി അനേക്കലിലെ റിസോര്‍ട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് 28 പേരടങ്ങുന്ന സംഘം പിടിയിലായത്. പൊലീസിന് രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൊക്കെയ്ന്‍, മരിജ്വാന എന്നീ നിരോധിത ലഹരി വസ്തുക്കളും ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

ബംഗളുരൂവില്‍ കര്‍ഫ്യൂ നിലനല്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചും വിദേശത്തുനിന്ന് മോഡലുകളെ എത്തിച്ചുമായിരുന്നു പരിപാടി. പരിപാടിയില്‍ പങ്കെടുത്തവരെല്ലാം ലഹരി ഉപയോഗിച്ചാതായി പൊലീസ് കണ്ടെത്തി.

ബം​ഗ​ളൂ​രു മ​ല​യാ​ളി അ​ഭി​ലാ​ഷും മ​ല​യാ​ളി​ക​ളാ​യ നാ​ല് യു​വ​തി​ക​ളും അ​ട​ക്ക​മു​ള്ള​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മൂ​ന്ന് ആ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി​ക​ളും അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. ഉ​ഗ്രം എ​ന്ന പേ​രി​ലു​ള്ള ആ​പ്പി​ലൂ​ടെ​യാ​യി​രു​ന്നു പാ​ർ​ട്ടി​ക്കു​ള്ള ടി​ക്ക​റ്റ് വി​റ്റ​ത്. ഏ​ഴു കാ​റും 16 ബൈ​ക്കു​ക​ളും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. അ​റ​സ്റ്റ് ചെ​യ്ത​വ​രെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കു​മെ​ന്ന് അ​നേ​ക്ക​ൽ പൊ​ലീ​സ് അ​റി​യി​ച്ചു.

 


വാർത്തകൾ

Sign up for Newsletter



top