17
October 2021 - 10:16 pm IST

Download Our Mobile App

Flash News
Archives

National

sukhjinder singh randhawa

സുഖ്ജിന്തര്‍ സിംഗ് രണ്‍ധാവെ പഞ്ചാബിന്‍റെ പുതിയ മുഖ്യമന്ത്രി

Published:19 September 2021

ഹൈക്കമാന്‍ഡിന്‍റെ പിന്തുണയോടെയാണ് സുഖ്ജിന്തര്‍ സിംഗ് രണ്‍ധാവെ മുഖ്യമന്ത്രി സ്ഥാനത്തെക്ക് എത്തുന്നത്. കര്‍ഷക കുടുംബത്തില്‍ നിന്നുള്ള നേതാവാണ് രണ്‍ധാവ.

പഞ്ചാബ്: പഞ്ചാബ് മുഖ്യമന്ത്രിയായി സുഖ്ജിന്തര്‍ സിംഗ് രണ്‍ധാവെ ചുമതലയോക്കും. ഭരത് ഭൂഷണ്‍, കരുണ ചൗധരി എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായേക്കും. ഹൈക്കമാന്‍ഡിന്‍റെ പിന്തുണയോടെയാണ് സുഖ്ജിന്തര്‍ സിംഗ് രണ്‍ധാവെ മുഖ്യമന്ത്രി സ്ഥാനത്തെക്ക് എത്തുന്നത്. കര്‍ഷക കുടുംബത്തില്‍ നിന്നുള്ള നേതാവാണ് രണ്‍ധാവ.

മുന്‍ അധ്യക്ഷന്മാരായ സുനില്‍ ജാഖര്‍, പ്രതാപ് സിംഗ് ബജ്‌വ, അംബിക സോണി എന്നിവരുടെ പേരുകളാണ് ആദ്യ ഘത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ സുഖ്ജിന്തര്‍ സിംഗ് രണ്‍ധാവെയ്ക്ക് മുന്‍ഗണന ഏറുകയായിരുന്നു. നവ്ജ്യോത് സിംഗ് സിദ്ദു മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തണമെന്ന് ഒരു വിഭാഗം ആവശ്യമുയര്‍ത്തിയെങ്കിലും പിസിസി സ്ഥാനത്ത് തുടരാനായിരുന്നു ഹൈക്കമാന്‍ഡിന്‍റെ നിര്‍ദേശം.

ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ്  സുനില്‍ ജാഖറിനെ പരിഗണിക്കമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയാകാനില്ലെന്ന് രാഹുല്‍ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അംബിക സോണി വ്യക്തമാക്കി. സിഖ് സമുദായത്തില്‍ നിന്നുള്ളയാള്‍ മുഖ്യമന്ത്രിയാകട്ടെ എന്നായിരുന്നു അംബിക സോണി അറിയിച്ചത്.  


വാർത്തകൾ

Sign up for Newsletter



top