17
October 2021 - 9:09 pm IST

Download Our Mobile App

Flash News
Archives

Kerala

Chotu

'ചോട്ടു' ഗ്യാസ് സിലിണ്ടര്‍ വിതരണം ആരംഭിച്ചു

Published:19 September 2021

ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷനും സപ്ലൈകോയും തമ്മില്‍ കരാര്‍ അടിസ്ഥാനത്തിലാണ് വിതരണം.

തിരുവനന്തപുരം: സപ്ലൈകോയുടെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റ അഞ്ചു കിലോ ഗ്യാസ് സിലിണ്ടര്‍ 'ചോട്ടു' വിതരണം ആരംഭിച്ചു. കൊച്ചി ഡിപ്പോയുടെ കീഴിലുള്ള ഗാന്ധിനഗര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, പനമ്പിള്ളി നഗര്‍ സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ വില്പന തുടങ്ങിയതായി സിഎംഡി പി.എം.അലി അസ്ഗര്‍ പാഷ അറിയിച്ചു.

ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷനും സപ്ലൈകോയും തമ്മില്‍ കരാര്‍ അടിസ്ഥാനത്തിലാണ് വിതരണം. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കു സമീപത്തുള്ള എല്‍ പി ജി ഔട്ട് ലെറ്റുകളില്‍ നിന്ന് എത്തിച്ചു തരുന്ന സിലിണ്ടറുകള്‍ അതത് ഡിപ്പോകളില്‍ റെസിപ്പ്റ്റ് ചെയ്ത് ഔട്ട് ലെറ്റുകളിലേക്ക് ബില്ലു ചെയ്തു കൊടുക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. അതിന്‍റെ ക്ലെയിംസ് അതത് താലൂക്ക് ഡിപ്പോകള്‍ വഴി ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് നല്‍കും. സംശയ നിവാരണത്തിനായി കൊച്ചി ഡിപ്പോമാനേജരുമായി ബന്ധപ്പെടണം: 9447975243.


വാർത്തകൾ

Sign up for Newsletter



top