17
October 2021 - 9:16 pm IST

Download Our Mobile App

Flash News
Archives

Food

paneer-tikka

വേഗത്തിൽ തയ്യാറാക്കാം പനീർ ടിക്ക

Published:20 September 2021

ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി ഷെഫ്സ് സ്പെഷ്യല്‍ – ഷെഫ് നവനീത് സിംഗ്, ഐടിസി രജ്പുതാന, ജയ്പൂർ തയ്യാറാക്കിയ വിഭവങ്ങളെയാണ് പരിചയപ്പെടുത്തുന്നത്. 

 1. അമൃത്സരി കുള്‍ച്ച

മാവ് ഉണ്ടാക്കാന്‍ ചേരുവകള്‍ അളവ്

ആശീര്‍വാദ് മള്‍ട്ടിഗ്രെയിന്‍ ആട്ട - 4 കപ്പ്‌ സ്വസ്ഥി പാല്‍ - 1.5 കപ്പ്‌ വെള്ളം - 1 കപ്പ്‌ ബേക്കിംഗ് പൗഡര്‍ - 1 ടീസ്പൂണ്‍  എണ്ണ - 2 ടേബിള്‍സ്പൂണ്‍ ആശീര്‍വാദ് സ്വസ്ഥി നെയ്യ് - 2 കപ്പ്‌

പഞ്ചസാര - 1 ടീസ്പൂണ്‍ഉപ്പ് - 1 ആവശ്യത്തിന്

 ചേരുവകള്‍ അളവ്

ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങ് - 2 മീഡിയം സവാള അരിഞ്ഞത് - 1 മീഡിയം ഇഞ്ചി - 1 ടേബിള്‍സ്പൂണ്‍ മല്ലി ചതച്ചത് - 1 ടീസ്പൂണ്‍ മാതളനാരങ്ങാപ്പൊടി - 1 ടീസ്പൂണ്‍ ആശീര്‍വാദ് മല്ലിപ്പൊടി - 1 ടീസ്പൂണ്‍മല്ലിയില അരിഞ്ഞത് - 1 ടേബിള്‍സ്പൂണ്‍കസൂരി മേത്തി - 1 ടീസ്പൂണ്‍ ബ്ലാക്ക് സാള്‍ട്ട് ആവശ്യത്തിന്ആശീര്‍വാദ് ഉപ്പ് - ആവശ്യത്തിന് പച്ചമാങ്ങ ഉണക്കിപ്പൊടിച്ചത് - 1 ടീസ്പൂണ്‍ പച്ചമുളക് - 2 എണ്ണം

 ധാബ ചട്ണി ചേരുവകള്‍  അളവ്

പുളിവെള്ളം - 0.5 കപ്പ്‌ ആശീര്‍വാദ് ഉപ്പ് - ആവശ്യത്തിന് സവാള അരിഞ്ഞത് - 1 ചെറുത് ബ്ലാക്ക് സാള്‍ട്ട് - ആവശ്യത്തിന് മുളകുപൊടി - 1 ടീസ്പൂണ്‍

 

പാചകവിധി മാവ്

 1.    മൾട്ടി ഗ്രെയിൻ ആട്ടയിലേക്ക് നെയ്യ് ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത ശേഷം മാവ് നന്നായി കുഴയ്ക്കുക. ഇത് 30 മിനിറ്റ് നേരത്തേക്ക് മാറ്റിവെക്കണം.

2.    മാവ് പരത്തി അതിലേക്ക് എല്ലാ ഭാഗത്തും എത്തുന്ന വിധം നെയ്യ് ചേര്‍ക്കുക.

3.    പരത്തിയ മാവ് മൂന്നുതവണ മടക്കി 6 പാളികളാക്കി എടുക്കുക. ഇത് 10 മിനിറ്റ് നേരത്തേക്ക് മാറ്റിവെക്കുക.

 

സ്റ്റഫിംഗ്

 

1.    തണുപ്പിച്ച ഉരുളക്കിഴങ്ങ് നന്നായി ഗ്രേറ്റ് ചെയ്ത ശേഷം ബാക്കിയുള്ള എല്ലാ ചേരുവകളും ഇതിലേക്ക് ചേര്‍ക്കുക

2.    നന്നായി യോജിപ്പിച്ച ശേഷം മാറ്റിവെക്കുക.

 പാചകവിധി

 1.    ഉരുളക്കിഴങ്ങ് സ്റ്റഫിംഗ് എടുത്ത് മാവിനുള്ളില്‍ നിറയ്ക്കുക.

2.    സ്റ്റഫ് ചെയ്ത മാവ് പരത്തിയെടുക്കുക.

3.    കസൂരി മേത്തിയും ചതച്ച മല്ലിയും ഇതിനു മുകളിലേക്ക് ചേര്‍ക്കുക.

4.    ഇത് നല്ല ക്രിസ്പി ആകുന്നതുവരെ 180 സെല്‍ഷ്യസില്‍ വേവിക്കുക..

5.    ശേഷം മുകളില്‍ ബട്ടര്‍ പുരട്ടി, ധാബ ചട്ണിക്കൊപ്പം ചൂടോടെ വിളമ്പുക

 ധാബ ചട്ണി

    എല്ലാ ചേരുവകളും ഒരുമിച്ച് ചേര്‍ത്തു യോജിപ്പിച്ച ശേഷം കുള്‍ച്ചക്കൊപ്പം വിളമ്പാം.

 

2. പനീര്‍ ടിക്ക

 

ഒപ്പം കഴിക്കാവുന്നവ: പുതിന ചട്ണി ,സെര്‍വിംഗ് പോര്‍ഷനുകള്‍: 2ഗാര്‍ണിഷ് ചെയ്യാന്‍: മല്ലിയില അരിഞ്ഞത്, നാരങ്ങാനീര്, ചാട്ട് മസാല, ഉരുക്കിയ ബട്ടര്‍

ചേരുവകള്‍ അളവ്

 കോട്ടേജ് ചീസ്(പനീര്‍) - 300 ഗ്രാം

 മാരിനേറ്റ് ചെയ്യാന്‍

 ചേരുവകള്‍ അളവ്

കട്ടിത്തൈര് - 1 കപ്പ്‌

മഞ്ഞള്‍ - 1 ടീസ്പൂണ്‍

ക്രീം - 0.5 കപ്പ്‌

കടലപ്പൊടി - 2 ടേബിള്‍സ്പൂണ്‍

ഉപ്പ് - ആവശ്യത്തിന്

മുളകുപൊടി - 1 ടീസ്പൂണ്‍

കടുകെണ്ണ - 2 ടേബിള്‍സ്പൂണ്‍

 

സാലഡിന്ചേരുവകള്‍ അളവ്

റെഡ് പെപ്പര്‍ - 1 എണ്ണം

യെല്ലോ പെപ്പര്‍ - 1 എണ്ണം

കാപ്സിക്കം - 1 എണ്ണം

സവാള - 1 എണ്ണം

തക്കാളി - 2 എണ്ണം

ജീരകം - ആവശ്യത്തിന്

ഉപ്പ് - ആവശ്യത്തിന്

മുളകുപൊടി - 1 ടീസ്പൂണ്‍

കടുകെണ്ണ - 2 ടേബിള്‍സ്പൂണ്‍

നാരങ്ങാനീര് - 1 നാരങ്ങയുടെ നീര്

 

പാചകവിധി‌

 1.    പനീർ സമചതുരങ്ങളാക്കി മുറിച്ച്, അതിനു മുകളിലേക്ക് കുറച്ച് ചുവന്ന മുളകുപൊടിയും ഉപ്പും വിതറുക.

2.    ചേരുവകള്‍ എല്ലാം ഒരുമിച്ച് ചേര്‍ത്ത് പേസ്റ്റാക്കി എടുക്കുക.

3.    ഇതിലേക്ക് നേരത്തെ മുറിച്ചുവെച്ച പനീർ ചേർത്ത് 2 മണിക്കൂർ വെക്കുക.

 

സാലഡ് ഉണ്ടാക്കാന്‍

 

1.    എല്ലാ പച്ചക്കറികളും അരിയുക.

2.    നാരങ്ങാനീരും കടുകെണ്ണയും മസാലപ്പൊടികളും ചേർത്ത് നന്നായി ഇളക്കുക.

 

പാചകം ചെയ്യുന്ന വിധം

 

1.    പനീർ, പച്ചക്കറികൾ എന്നിവ പ്രത്യേകം സ്ക്യൂവറുകളിലാക്കി വെക്കുക.

2.    പനീർ തണ്ടൂരിനുള്ളില്‍ ചെറിയ ചൂടിൽ വെച്ച്, മൃദുവാകുന്നതുവരെ വേവിക്കുക.

3.    ശേഷം പുതിന ചട്ണിക്കൊപ്പം ചൂടോടെ വിളമ്പാം.

 3. മാല്‍പൂര പായസം

 

ഒപ്പം കഴിക്കാവുന്നവ: എണ്ണയില്‍ വാട്ടിയ പച്ചമുളക്, മാംഗോ ജീര ചട്ണി സെര്‍വിംഗ് പോര്‍ഷനുകള്‍:  2 ഗാര്‍ണിഷ് ചെയ്യാന്‍: പിസ്ത തുണ്ടുകളാക്കിയത്

 പൂരക്കുള്ള മാവ് തയ്യാറാക്കാന്‍

 ചേരുവകള്‍ അളവ്

സൂചി റവ - 1 കപ്പ്‌ ആശീര്‍വാദ് സെലക്റ്റ് ആട്ട - 3 ടേബിള്‍സ്പൂണ്‍ പഞ്ചസാര - 0.5 കപ്പ്‌ ആശീര്‍വാദ് സ്വസ്ഥി പാല്‍ - 1 കപ്പ്‌ ഏലക്കപ്പൊടി - അര ടീസ്പൂണ്‍

ജീരകം - 1 ടേബിള്‍സ്പൂണ്‍ തൈര് - 2 ടേബിള്‍സ്പൂണ്‍

 

ഫ്രൈ ചെയ്യാന്‍ ചേരുവകള്‍ അളവ്

ആശീര്‍വാദ് സ്വസ്ഥി നെയ്യ് - 1.5 കപ്പ്‌

 

പായസത്തിന്ചേരുവകള്‍ അളവ്

 ആശീര്‍വാദ് സ്വസ്ഥി പാല്‍ - 500 മില്ലിപഞ്ചസാര - 3 ടേബിള്‍സ്പൂണ്‍ അരി - 3\4 കപ്പ്‌ ഏലക്കപ്പൊടി - 1 ടീസ്പൂണ്‍ ,പിസ്ത തുണ്ടുകള്‍ - 2 ടീസ്പൂണ്‍ കുങ്കുമപ്പൂ - 2 എണ്ണം

ഉണക്കമുന്തിരി - 2 ടീസ്പൂണ്‍ആശീര്‍വാദ് സ്വസ്ഥി നെയ്യ് - 15 മില്ലി

 

പാചകവിധി പൂര മാവ്

 1.    എല്ലാ ചേരുവകളും ഒരുമിച്ചു ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

2.    സൂചി നന്നായി കുതിരുന്നതു വരെ, 1 മണിക്കൂർ നേരത്തേക്ക് ഇത് മാറ്റിവെക്കുക.

 

ഫ്രൈ ചെയ്യാന്‍

 

1.    ഒരു പാനില്‍ നെയ്യ് ചൂടാക്കുക.

2.    ചൂടുള്ള നെയ്യിലേക്ക് പൂര മാവ് ഒഴിക്കുക.

3.    ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ ഫ്രൈ ചെയ്യുക.

4.    അടുപ്പില്‍ നിന്നും മാറ്റിയ ശേഷം അധികമുള്ള നെയ്യ് ഡ്രെയിന്‍ ചെയ്ത് മാറ്റുക.

 പായസത്തിന്

 1.    അരി 20 മിനിറ്റ് നേരത്തേക്ക് കുതിര്‍ക്കുക.

2.    അടി കട്ടിയുള്ള ഒരു പാനില്‍ പാൽ ഒഴിച്ച് ചൂടാക്കുക.

3.    ഈ പാലിലേക്ക് കുതിര്‍ത്തു വെച്ച അരി ചേര്‍ത്ത് നന്നായി വേവിക്കുക.

4.    മറ്റൊരു പാനില്‍ നെയ്യ് ചൂടാക്കുക.

5.    ഇതിലേക്ക് ഡ്രൈ ഫ്രൂട്സ് ചേര്‍ത്ത് ചെറുതായി ഫ്രൈ ചെയ്യുക.

6.    പാലിലേക്ക് ഫ്രൈ ചെയ്ത ഡ്രൈ ഫ്രൂട്സും പഞ്ചസാരയും ചേര്‍ക്കുക.

7.    ഇതിലേക്ക് ഏലക്കപ്പൊടിയും കുങ്കുമപ്പൂവും ചേര്‍ക്കുക.

8.    പായസത്തിനൊപ്പം ചൂടോടെ വിളമ്പുക.

 

 

 


വാർത്തകൾ

Sign up for Newsletter



top