17
October 2021 - 9:23 pm IST

Download Our Mobile App

Flash News
Archives

Food

tomato

ഒറ്റ തണ്ടിൽ 839 തക്കാളികൾ; ലോക റെക്കോഡിനായി ബ്രിട്ടീഷ് കർഷകൻ

Published:20 September 2021

2010 ല്‍ 448 തക്കാളികള്‍ വിളയിച്ച ഗ്രഹാം തണ്ടര്‍ എന്നയാളുടെ പേരിലുണ്ടായിരുന്ന ലോക റെക്കോഡാണ് ഡോഗ്ലസ് തിരുത്താനൊരുങ്ങുന്നത്.

ഒറ്റ തണ്ടില്‍ ഏറ്റവും കൂടുതല്‍ തക്കാളി വിളയിച്ച് ലോക റെക്കോഡിട്ടിരിക്കുകയാണ് ഇംഗ്ലണ്ട് സ്വദേശി. 839 തക്കാളികളാണ് ഡോഗ്ലസ് സ്മിത് എന്ന കര്‍ഷകന്‍ ഒറ്റ തണ്ടില്‍ വിളയിച്ചിരിക്കുന്നത്. 2010 ല്‍ 448 തക്കാളികള്‍ വിളയിച്ച ഗ്രഹാം തണ്ടര്‍ എന്നയാളുടെ പേരിലുണ്ടായിരുന്ന ലോക റെക്കോഡാണ് ഡോഗ്ലസ് തിരുത്താനൊരുങ്ങുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോഡ് അധികൃതരുമായി ബന്ധപ്പെട്ടെന്നും അവരുടെ മറുപടിയ്ക്കായി കാത്തിരിക്കുകയാണെന്നും ഡോഗ്ലസ് തന്നെയാണ് അറിയിച്ചിരിക്കുന്നത്.

ഐടി ഉദ്യോഗസ്ഥനായ ഡോഗ്ലസ് വിത്തിട്ടാണ് തക്കാളിച്ചെടി വളര്‍ത്തിയത്. ആഴ്ചയില്‍ മൂന്ന് നാല് മണിക്കൂര്‍ ചെടിക്കായി ചെലവിട്ടാണ് ഇദ്ദേഹമിപ്പോള്‍ ലോകറെക്കോഡ് നേട്ടത്തിന് അടുത്തെത്തിയിരിക്കുന്നത്. നേരത്തെ ലോകത്തിലെ ഏറ്റവും വലിയ തക്കാളി വിളയിച്ച ഡോഗ്ലസ് വാര്‍ത്തകളില്‍ താരമായിരുന്നു.

 

 


വാർത്തകൾ

Sign up for Newsletter



top