17
October 2021 - 10:17 pm IST

Download Our Mobile App

Flash News
Archives

Food

food.jpg

തേങ്ങ വെള്ളത്തിൽ കുതിർത്ത ബ്രെഡ്, മാംഗോ ബാർ അരിഞ്ഞത്; വൈറലായ പുതിയ വിഭവം

Published:21 September 2021

തേങ്ങാവെള്ളത്തിൽ കുതിർത്ത ബ്രെഡും, വിവിധ ചട്ണികളും, അരിഞ്ഞിട്ട മാങ്ങയുടെ ഐസ്ക്രീമും, പിന്നെ ധാരാളം ചീസും അടങ്ങിയ വഴിയോര കച്ചവടക്കാരന്‍റെ 'സ്പെഷ്യൽ ചാട്ട്' വിഭവമാണ് പുതുതായി ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നത്.

കൊറോണ  കാലത്ത് നിരവധി പാചക പരീക്ഷണങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടു. ഇക്കൂട്ടത്തിലെ പുത്തൻ താരമാണ് ഗുജറാത്തിലെ വഡോദരയിൽ നിന്നും ഇപ്പോൾ ശ്രദ്ധ നേടുന്നത്. തേങ്ങാവെള്ളത്തിൽ കുതിർത്ത ബ്രെഡും, വിവിധ ചട്ണികളും, അരിഞ്ഞിട്ട മാങ്ങയുടെ ഐസ്ക്രീമും, പിന്നെ ധാരാളം ചീസും അടങ്ങിയ വഴിയോര കച്ചവടക്കാരന്‍റെ 'സ്പെഷ്യൽ ചാട്ട്' വിഭവമാണ് പുതുതായി ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നത്.

വൈറലായ വിഡിയോയിലെ താരം മാംഗോ ബാർ ഐസ്ക്രീം ആയതുകൊണ്ട് തന്നെ പലരും 'ഐസ് ക്രീം ചാട്ട്' എന്നാണ് ഈ വിഭവത്തെ വിളിക്കുന്നത്. മഞ്ഞൾ ചേർത്ത തേങ്ങാവെള്ളത്തിൽ കഷണങ്ങളായി മുറിച്ചിട്ട ബ്രെഡ് കുതിർത്തെടുത്താണ് ഈ വിഭവം തയാറാക്കുന്നത്. സ്ട്രോബെറി സിറപ്പ് പോലുള്ള സോസുകൾ ഇതിന് മുകളിലായി ഒഴിച്ച ശേഷം കശുവണ്ടി, ഉണക്കമുന്തിരി എന്നിവ മുകളിൽ വിതറുന്നു.

പിന്നീട് മാംഗോ ബാർ ഐസ് ക്രീം എടുത്തു ചെറിയ കഷണങ്ങളായി അരിഞ്ഞിട്ട ശേഷം മുകളിൽ ചീസ് ചിരകിയിടുന്നു. എന്നിട്ട് അതിന്‌ മുകളിലേക്ക് പിന്നെയും മാംഗോ ബാർ ഐസ് ക്രീം ചിരകിയിടുന്നു. ഐസ് ക്രീം ചാട്ട് റെഡി. 

 


വാർത്തകൾ

Sign up for Newsletter



top