17
October 2021 - 10:48 pm IST

Download Our Mobile App

Flash News
Archives

Bollywood

marathi.jpg

കാർ പുഴയിലേക്ക് മറിഞ്ഞു, ഡോർ ലോക്കായി; നടിയും കാമുകനും മുങ്ങിമരിച്ചു

Published:21 September 2021

തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ബാഗ - കലാന്‍ഗൂട്ട് പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. അടുത്തിടെ ഈശ്വരി അഭിനയിച്ച മറാത്തി, ഹിന്ദി സിനിമകളുടെ ചിത്രീകരണം നടന്നിരുന്നു.

പനാജി: കാര്‍ അപകടത്തില്‍ മറാത്തി നടിയും കാമുകനും മരിച്ചു. നടി ഈശ്വരി ദേശ് പാണ്ഡെ (25)യും സുഹൃത്ത് ശുഭം ഡെഡ്ജ് എന്നിവരാണ് മരിച്ചത്. വീഴ്ചയെ തുടര്‍ന്ന് ഡോര്‍ ലോക്കായതോടെ നടിയും സുഹൃത്തും മുങ്ങി മരിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ബാഗ - കലാന്‍ഗൂട്ട് പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. അടുത്തിടെ ഈശ്വരി അഭിനയിച്ച മറാത്തി, ഹിന്ദി സിനിമകളുടെ ചിത്രീകരണം നടന്നിരുന്നു.

അവധി ആഘോഷിക്കാനായി ഇരുവരും സെപ്റ്റംബര്‍ 15 നാണ് ഗോവയിലേക്ക് പോയത്. അര്‍പോറ ഗ്രാമത്തിനടുത്തെ ഇടുങ്ങിയ റോഡില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പുലര്‍ച്ചെ 5 മണിയോടെയായിരുന്നു സംഭവം. പാലത്തില്‍ ഇടിച്ച് കാര്‍ പുഴയുടെ ആഴത്തിലേക്ക് പതിക്കുകയും ഡോര്‍ ലോക്കായതിനെ തുടര്‍ന്ന് ഇരുവരും അതില്‍ കുടുങ്ങി മുങ്ങി മരിക്കുകയുമായിരുന്നു. അടുത്തമാസം ഇരുവരുടെയും വിവാഹനിശ്ചയം നടക്കാനിരിക്കെയാണ് അപകടം. 

 


വാർത്തകൾ

Sign up for Newsletter



top