17
October 2021 - 9:17 pm IST

Download Our Mobile App

Flash News
Archives

Kollywood

ബൈക്കില്‍ ലോക സഞ്ചാരത്തിനു തയ്യാറെടുത്ത്  നടന്‍ അജിത് കുമാര്‍

Published:21 September 2021

സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്ത് ബൈക്കില്‍ ലോക സഞ്ചാരം നടത്താന്‍ ഉദ്ദേശിച്ചിരിക്കുകയാണ് താരം

വാഹനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന സിനിമ താരമാണ് തമിഴ് നടന്‍ അജിത് കുമാര്‍. സിനിമയ്ക്ക് പുറമെ ബൈക്ക് യാത്രകള്‍ക്കും കാര്‍ റേസിംഗിനുമായി  താരം സമയം ചെലവഴിക്കാറുണ്ട്.സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്ത് ബൈക്കില്‍ ലോക സഞ്ചാരം നടത്താന്‍ ഉദ്ദേശിച്ചിരിക്കുകയാണ് താരം. ഇതിനായി  പ്രശസ്ത ബൈക്കറും ഫാഷന്‍ ഡിസൈനറുമായ മാരല്‍ യാര്‍സാലുമായി അജിത് കൂടിക്കാഴ്ച നടത്തിയിരുന്നു.

ബൈക്കില്‍ 64 രാജ്യങ്ങള്‍ സഞ്ചരിച്ചിട്ടുള്ള വ്യക്തിയാണ് മാരല്‍. ഇവരുടെ അനുഭവങ്ങള്‍ അറിയുന്നതിനും ലോകയാത്രയ്ക്കു വേണ്ടിയുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവെക്കുന്നതിനുമായി ഡല്‍ഹിയില്‍ വെച്ചാണ് അജിത് മാരലിനെ കണ്ടുമുട്ടിയത്.

നേരത്തെ റഷ്യയില്‍ ബൈക്കില്‍ 10000 കിലോമീറ്റര്‍ സഞ്ചരിച്ചിരുന്നു. ബി എം ഡ ബ്ല്യു ആര്‍ 1250 ജി എസ് ആണ് അജിത്ത് ഉപയോഗിക്കുന്ന വാഹനം.അജിത്തിന്‍റെ പുതിയ ചിത്രത്തിനായി അക്ഷമയോടെ ആരാധകര്‍ കാത്തിരിക്കുകയാണ് . 'വാലിമൈ' ആണ്  പുതിയ ചിത്രം. 2019 ന് ശേഷം  അജിത്തിന്‍റെ ചിത്രം ഒന്നും റിലീസ് ചെയ്തിട്ടില്ല.

 

നേര്‍ക്കൊണ്ട പാര്‍വൈയാണ് അജിത്തിന്‍റെതായി  റിലീസ് ചെയ്ത അവസാന ചിത്രം. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വാലിമൈ  എന്ന ചിത്രം നിര്‍മ്മിക്കുന്നത് ബോണി കപൂറിന്‍റെ ബേവ്യൂ പ്രൊജക്ട്‌സ് ലിമിറ്റഡാണ്.ഹുമ ഖുറേഷി, യോഗി ബാബു തുടങ്ങിയവര്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


വാർത്തകൾ

Sign up for Newsletter



top