17
October 2021 - 10:23 pm IST

Download Our Mobile App

Flash News
Archives

Updates

E Commerce, Business Upates

ഇ-കൊമേഴ്സ് നിയമം നിയന്ത്രണങ്ങൾ നേർപ്പിക്കാൻ സമ്മർദം ഏറുന്നു

Published:22 September 2021

# ബിസിനസ് ലേഖകൻ

രാജ്യത്തെ ചെറുകിട, ഇടത്തരം വ്യാപാര, വ്യവസായ മേഖലകളിൽ വൻകിട ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ കടന്നുവരവ് പ്രതിസന്ധി സൃഷ്ടിച്ചുവെന്ന വ്യാപകമായ പരാതികൾ പരിഗണിച്ചാണ് ഈ രംഗത്ത് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പുതിയ നിയമത്തിന് കേന്ദ്ര സർക്കാർ രൂപം നൽകിയത്.

കൊച്ചി: ആഗോള ഓൺലൈൻ ഭീമന്മാരെ നല്ല നടപ്പ് പരിശീലിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ രൂപം നൽകുന്ന പുതിയ ഇ- കൊമേഴ്സ് നിയമങ്ങളിൽ വെള്ളം ചേർക്കാൻ ലോബിയിങ് ശക്തമായി. അമെരിക്കൻ ടെക്നോളജി ഭീമന്മാരായ ആമസോൺ, വാൾമാർട്ട്, ഗൂഗിൾ, ഫെയ്സ്ബുക്ക് തുടങ്ങിയവ മുതൽ  ആഭ്യന്തര കോർപ്പറേറ്റ് ഗ്രൂപ്പുകളായ റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ സൺസ്, ബിർള വരെ ഈ നിയമത്തിലെ കടുത്ത വകുപ്പുകൾക്ക് എതിരെ രംഗത്തെത്തിയിട്ടുണ്ട്.

രാജ്യത്തെ ചെറുകിട, ഇടത്തരം വ്യാപാര, വ്യവസായ മേഖലകളിൽ വൻകിട ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ കടന്നുവരവ് പ്രതിസന്ധി സൃഷ്ടിച്ചുവെന്ന വ്യാപകമായ പരാതികൾ പരിഗണിച്ചാണ് ഈ രംഗത്ത് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പുതിയ നിയമത്തിന് കേന്ദ്ര സർക്കാർ രൂപം നൽകിയത്. ഫ്ലാഷ് സെയിലുകൾ വിലക്കിയും ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ വിൽക്കുന്ന സാധനങ്ങൾക്ക് എന്തെങ്കിലും തകരാർ ഉണ്ടായാൽ അതി​ന്‍റെ ഉത്തരവാദിത്വം അഗ്രിഗേറ്റർക്കും ബാധകമാക്കുന്ന തരത്തിലുള്ള ഈ നിയമം കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രി പീയുഷ് ഗോയൽ മുൻകൈയെടുത്താണ് തയാറാക്കുന്നത്.

അതേസമയം,​ ഇത്തരത്തിലുള്ള കടുത്ത വ്യവസ്ഥകളുള്ള നിയമങ്ങൾ രാജ്യത്തെ ഓൺലൈൻ വ്യാപാര മേഖലയെ ഏറെ പിന്നോട്ടടിക്കുമെന്ന് വ്യവസായ സമൂഹം കുറ്റപ്പെടുത്തുന്നു. ടാറ്റ ഗ്രൂപ്പ് പരസ്യമായി ഈ നിയമത്തിന് എതിരെ രംഗത്തെത്തിയിരുന്നു.

ഇതിനിടെ പുതിയ ഇ-കൊമേഴ്സ് നിയമത്തിലെ പല വ്യവസ്ഥകളും അപ്രായോഗികവും വ്യവസായ സൗഹൃദ അന്തരീക്ഷത്തിന് എതിരുമാണെന്ന നിലപാടുമായി കേന്ദ്ര ധനമന്ത്രാലയവും നീതി ആയോഗും രംഗത്ത് വന്നതായി പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇത്തരം നിയമങ്ങൾ ഓൺലൈൻ വ്യാപാര മേഖലയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കാനും നികുതി വരുമാനത്തിൽ കുറവ് വരാനും കാരണമാകുമെന്ന് ധനമന്ത്രാലയത്തി​ന്‍റെ കുറിപ്പിൽ പറയുന്നു.

പുതിയ ഇ- കൊമേഴ്സ് നിയമം ശ്രദ്ധയോടും കരുതലോടെയും വേണം രൂപം നൽകാനെന്ന് നീതി ആയോഗും കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top