17
October 2021 - 10:43 pm IST

Download Our Mobile App

Flash News
Archives

Troll

narendra modi

മോദിയുടെ ട്വിറ്റിന് വ്യാപക ട്രോൾ; വിമാനത്തിലിരുന്ന് മുമ്പും പ്രധാനമന്ത്രിമാർ ജോലി ചെയ്തിട്ടുണ്ട്

Published:23 September 2021

മുന്‍ പ്രധാനമന്ത്രിമാര്‍ വിമാനയാത്രയ്ക്കിടെ ഫയലുകള്‍ പരിശോധിക്കുന്ന  ചിത്രങ്ങളും നേരത്തെ  പ്രമുഖ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്

അമേരിക്കയിലെക്കു  വിമാനയാത്ര നടത്തുന്ന നരേന്ദ്ര മോദിയുടെ  ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നതോടൊപ്പം വിമര്‍ശനങ്ങളും ഉയരുകയാണ്. ദീര്‍ഘനേരം  വിമാനയാത്ര നടത്തേണ്ടി വരുന്നതിനാല്‍ നിരവധി ഫയലുകള്‍ പരിശോധിക്കാനായി ഈ അവസരം പ്രയോജനപ്പെടുത്തുകയാണെന്നായിരുന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ഇതോടെയാണ് രാജ്യത്തെ മുന്‍ പ്രധാനമന്ത്രിമാരും യാത്രാനേരങ്ങളില്‍ ഫയലുകള്‍ പരിശോധിച്ചിരുന്നതായുള്ള കമന്‍റുകള്‍ ഉയര്‍ന്നുവരുന്നത് 

മുന്‍ പ്രധാനമന്ത്രിമാര്‍ വിമാനയാത്രയ്ക്കിടെ ഫയലുകള്‍ പരിശോധിക്കുന്ന  ചിത്രങ്ങളും നേരത്തെ  പ്രമുഖ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.പ്രധാനമന്ത്രി എന്നത് മുഴുവന്‍ സമയ ജോലിയാണെന്ന് കാട്ടി ഇന്ത്യന്‍ എക്‌സ്പ്രസ്, ചിത്രങ്ങള്‍ പുറത്തു വിട്ടിരുന്നു. ലാല്‍ ബഹദൂര്‍ ശാസ്ത്രി, ജവഹര്‍ലാല്‍ നെഹ്‌റു, അടല്‍ ബിഹാരി വാജ്‌പേയി,നരസിംഹ റാവു,മന്‍മോഹന്‍ സിംങ് തുടങ്ങിയവര്‍ വിമാനയാത്ര നേരങ്ങളില്‍ തങ്ങളുടെ ജോലിയില്‍ മുഴുകുന്ന ചിത്രങ്ങളും ഇന്ത്യന്‍ എക്‌സ്പ്രസ് പങ്കു വച്ചിട്ടുണ്ട്..

 

 

 


വാർത്തകൾ

Sign up for Newsletter



top