17
October 2021 - 8:23 pm IST

Download Our Mobile App

Flash News
Archives

Special

kolkata1.jpg

കനത്തമഴയിൽ തെരുവുനായക്കൾക്ക് അഭയം നൽകി പൊലീസുകാരൻ; വൈറലായി ചിത്രം

Published:23 September 2021

നഗരത്തിലെ കനത്ത മഴയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നീലയും വെള്ളയും കലര്‍ന്ന നിറത്തോട് കൂടിയ ഒരു വലിയ കുട ചൂടി വാഹനങ്ങള്‍ നിയന്ത്രിക്കുന്നതാണ് ചിത്രം.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോല്‍ക്കത്ത നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ കനത്ത മഴയാണ്. ശക്തമായ മഴ കാരണം പല പ്രധാന റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇപ്പോഴിത കോൽക്കത്തയിൽ നിന്നുള്ള ഒരു ചിത്രമാണ് ഏവരുടേയും മനസ് നിറയ്ക്കുന്നത്. അപ്രതീക്ഷിതമായി മഴ പെയ്യുമ്പോള്‍ അഭയം തേടി ആളുകളും മൃഗങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പായുന്നത് സാധാരണമാണ്. ഇത്തരത്തിലൊരു ചിത്രമായിരുന്നു കോല്‍ക്കത്ത പൊലീസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കുവച്ചത്.

നഗരത്തിലെ കനത്ത മഴയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നീലയും വെള്ളയും കലര്‍ന്ന നിറത്തോട് കൂടിയ ഒരു വലിയ കുട ചൂടി വാഹനങ്ങള്‍ നിയന്ത്രിക്കുന്നതാണ് ചിത്രം. എന്നാല്‍ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത് പൊലീസുകാരന്‍റെ കുടക്കീഴില്‍ മഴയത്ത് അഭയം തേടിയെത്തിയ ചില തെരുവ് നായ്ക്കളാണ്. മഴയെത്തുടര്‍ന്ന് പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.

അതിനാല്‍, ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ ട്രാഫിക് നിയന്ത്രിക്കുന്ന തിരക്കിലായിരുന്നു. പൊലീസുകാരന്‍റെ ജോലി തടസപ്പെടുത്താതെ കടന്നുപോകുന്ന വാഹനങ്ങളെ നിരീക്ഷിച്ചുകൊണ്ട് നായ്ക്കള്‍ നിശബ്ദമായി അദ്ദേഹത്തിന് കൂട്ടിരുന്നു. അദ്ദേഹത്തിനൊപ്പം മൂന്ന് നായ്ക്കളുണ്ടായിരുന്നു. കോല്‍ക്കത്തയിലെ തിരക്കേറിയ പാര്‍ക്ക് സര്‍ക്കസിലായിരുന്നു സംഭവം.

ചിത്രത്തില്‍ കാണുന്ന ഈസ്റ്റ് ട്രാഫിക് ഗാര്‍ഡിലെ കോണ്‍സ്റ്റബിള്‍ തരുണ്‍ കുമാര്‍ മണ്ഡല്‍ എന്ന ആ പൊലീസുകാരനെ തിരിച്ചറിഞ്ഞ കോല്‍ക്കത്ത പൊലീസ് തങ്ങളുടെ ട്വിറ്റര്‍ പേജില്‍ ഫോട്ടൊയോടൊപ്പം കുറിച്ചത് ഇങ്ങനെയാണ്- ഇന്നത്തെ നിമിഷം! ഈസ്റ്റ് ട്രാഫിക് ഗാര്‍ഡിലെ കോണ്‍സ്റ്റബിള്‍ തരുണ്‍ കുമാര്‍ മണ്ഡല്‍, പാര്‍ക്ക് സര്‍ക്കസിലെ 7 പോയിന്‍റ് ക്രോസിംഗില്‍... ഇതിനോടൊപ്പം അവര്‍, WeCareWeDare എന്ന ഒരു ഹാഷ്ടാഗ് കൂടി ചേര്‍ത്തിരുന്നു. 

 


വാർത്തകൾ

Sign up for Newsletter



top