17
October 2021 - 8:46 pm IST

Download Our Mobile App

Flash News
Archives

Hollywood

cake.jpg

പിറന്നാൾ കേക്കിലെ മെഴുകുതിരി ഊതി കെടുത്തുന്നതിനിടെ നടിയുടെ മുടിക്ക് തീപിടിച്ചു; വിഡിയോ

Published:23 September 2021

എന്നാൽ അതിനിടെ സംഭവിച്ച ഒരു ദുരന്തമാണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പിറന്നാൾ കേക്ക് ഊതികെടുത്തുന്നതിനിടെ താരത്തിന്‍റെ മുടിക്ക് തീപിടിക്കുകയായിരുന്നു. നിക്കോളിന്‍റെ ഫോട്ടൊ പ്രിന്‍റ് ചെയ്ത രീതിയിലുള്ള കേക്കായിരുന്നു.

അമെരിക്കയിലെ പ്രമുഖ ടെലിവിഷൻ താരവും നടിയും ഫാഷൻ ഡിസൈനറുമാണ് നിക്കോൾ റിച്ചി. കഴിഞ്ഞ ദിവസം താരത്തിന്‍റെ 40-ാം  പിറന്നാളായിരുന്നു. അടുത്ത സുഹൃത്തുക്കൾക്കൊപ്പം ​ഗംഭീരമായാണ് നടി പിറന്നാൾ ആഘോഷമാക്കിയത്. എന്നാൽ അതിനിടെ സംഭവിച്ച ഒരു ദുരന്തമാണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പിറന്നാൾ കേക്ക് ഊതികെടുത്തുന്നതിനിടെ താരത്തിന്‍റെ മുടിക്ക് തീപിടിക്കുകയായിരുന്നു. നിക്കോളിന്‍റെ ഫോട്ടൊ പ്രിന്‍റ് ചെയ്ത രീതിയിലുള്ള കേക്കായിരുന്നു.

കേക്കിന് ചുറ്റുമായി മെഴുകുതിരികളും കത്തിച്ചുവച്ചിരുന്നു. നടുക്കുള്ള രണ്ട് മെഴുകുതിരികൾ ഊതിക്കെടുത്തുന്നതിനിടെ രണ്ട് വശങ്ങളിലേയും മുടിക്ക് തീപിടിക്കുകയായിരുന്നു. ഒരു ഭാഗത്തെ തീ അടുത്തുണ്ടായിരുന്ന ആൾ പെട്ടെന്നുതന്നെ കെടുത്തിയെങ്കിൽ മറു ഭാ​ഗത്ത് തീ ആളി പടരുകയായിരുന്നു.

ഇത് കണ്ട് പേടിച്ച് ഒച്ചവയ്ക്കുന്ന നിക്കോളിനേയും വിഡിയോയിൽ കാണാം. താരം തന്നെയാണ് തന്‍റെ അപകട വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 40 ഇതുവരെ എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയിരിക്കുന്നത്.

 


വാർത്തകൾ

Sign up for Newsletter



top