17
October 2021 - 9:19 pm IST

Download Our Mobile App

Flash News
Archives

Cricket

Sunil Gavaskar, IPL 2021, IPL Live

ആവേശം തുളുമ്പുന്ന ദക്ഷിണേന്ത്യൻ ഡെർബി

Published:24 September 2021

# സുനിൽ ഗാവസ്കർ

ബാ​റ്റ്‌​സ്മാ​ന്മാ​ര്‍ ഏ​തു പൊ​സി​ഷ​നി​ല്‍ ഇ​റ​ങ്ങും, ഫീ​ല്‍ഡ​ര്‍മാ​രെ എ​ങ്ങ​നെ വി​ന്യ​സി​ക്കും? ബൗ​ളി​ങ് മാ​റ്റ​ങ്ങ​ള്‍ ഏ​തു വി​ധ​ത്തി​ല്‍? ഇ​തൊ​ക്കെ എ​ങ്ങ​നെ​യാ​ണെ​ന്ന​ത് മി​ക​ച്ച ര​ണ്ടു ക്യാ​പ്റ്റ​ന്മാ​ര്‍ മു​ഖാ​മു​ഖം വ​രു​മ്പോ​ള്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്

ദ​ക്ഷി​ണേ​ന്ത്യ​ന്‍ ഡെ​ര്‍ബി എ​ന്ന​ത് എ​ന്നും കാ​ഴ്ച​ക്കാ​ര്‍ക്ക് അ​നു​ഭൂ​തി പ​ക​രു​ന്ന പോ​രാ​ട്ട​മാ​ണ്. പ​ല​പ്പോ​ഴും ഓ​രോ പോ​രാ​ട്ട​വും ഇ​രു ടീ​മു​ക​ളു​ടെ പോ​രാ​ട്ട​ങ്ങ​ള്‍ക്കു​ള്ളി​ലെ പോ​രാ​ട്ട​മാ​കാ​റു​ണ്ട്. ബാ​റ്റ്‌​സ്മാ​ന്മാ​രും ബൗ​ള​ര്‍മാ​രും ത​മ്മി​ലു​ള്ള പോ​രാ​ട്ടം വി​ക്ക​റ്റ് കീ​പ്പ​ര്‍മാ​ര്‍ ത​മ്മി​ലു​ള്ള പോ​രാ​ട്ടം. എ​ന്നാ​ല്‍, നാ​യ​ക​ന്മാ​ര്‍ ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണ്. നാ​യ​ക​ന്‍ മ​ഹേ​ന്ദ്ര സി​ങ് ധോ​ണി​യും നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണി​ത്. ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്‌​സ് ഇ​ന്ന് ബാം​ഗ​ളൂ​ര്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സു​മാ​യി കൊ​മ്പു​കോ​ര്‍ക്കും. ബാ​റ്റ്‌​സ്മാ​ന്മാ​ര്‍ ഏ​തു പൊ​സി​ഷ​നി​ല്‍ ഇ​റ​ങ്ങും, ഫീ​ല്‍ഡ​ര്‍മാ​രെ എ​ങ്ങ​നെ വി​ന്യ​സി​ക്കും? ബൗ​ളി​ങ് മാ​റ്റ​ങ്ങ​ള്‍ ഏ​തു വി​ധ​ത്തി​ല്‍? ഇ​തൊ​ക്കെ എ​ങ്ങ​നെ​യാ​ണെ​ന്ന​ത് മി​ക​ച്ച ര​ണ്ടു ക്യാ​പ്റ്റ​ന്മാ​ര്‍ മു​ഖാ​മു​ഖം വ​രു​മ്പോ​ള്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്. ഇ​രു​ടീ​മും പോ​യി​ന്‍റ് നി​ല​യി​ല്‍ വ​ള​രെ മി​ക​ച്ച നി​ല​യി​ലാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഒ​രു മ​സ്റ്റ് വി​ന്‍ സാ​ഹ​ച​ര്യം ഇ​വി​ടെ​യി​ല്ല. ഐ​പി​എ​ല്ലി​ന്‍റെ ര​ണ്ടാം പാ​ദം ചെ​ന്നൈ ആ​രം​ഭി​ച്ച​ത് വി​ജ​യ​ത്തോ​ടെ​യാ​ണ്, അ​തും നി​ല​വി​ലെ ചാം​പ്യ​ന്മാ​രാ​യ മും​ബൈ ഇ​ന്ത്യ​ന്‍സി​നെ​തി​രേ. അ​തു​കൊ​ണ്ടു​ത​ന്നെ ചെ​ന്നൈ​യു​ടെ ആ​ത്മ​വി​ശ്വാ​സ​മേ​റി​യി​ട്ടു​ണ്ട്. 24 റ​ണ്‍സി​നി​ടെ നാ​ലു വി​ക്ക​റ്റ് വീ​ണി​ട്ടും അ​മ്പാ​ട്ടി റാ​യു​ഡു ബാ​റ്റി​ങ്ങി​നി​റ​ങ്ങാ​തെ​യു​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ ധോ​ണി​യു​ടെ ടീം ​മി​ക​ച്ച തി​രി​ച്ചു​വ​ര​വാ​ണ് ന​ട​ത്തി​യ​ത്. 

ആ​ദ്യം ര​വീ​ന്ദ്ര ജ​ഡേ​ജ​യും പി​ന്നീ​ട് ധോ​ണി​യും ഒ​ടു​വി​ല്‍ റി​തു​രാ​ജ് ഗെ​യ്ക് വാ​ദും ബ്രാ​വോ​യും ചേ​ര്‍ന്ന് മാ​ന്യ​മാ​യ സ്‌​കോ​ര്‍ പ​ടു​ത്തു​യ​ര്‍ത്തി. ഇ​തു പി​ന്തു​ട​ര്‍ന്ന മും​ബൈ പ​രാ​ജ​യ​മ​റി​ഞ്ഞു. എ​ന്നാ​ല്‍, ബാം​ഗ​ളൂ​രി​ന്‍റെ കാ​ര്യം വ്യ​ത്യ​സ്ത​മാ​ണ്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ കോ​ല്‍ക്ക​ത്ത​യോ​ട് ദ​യ​നീ​യ​മാ​യി അ​വ​ര്‍ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്. മാ​ത്ര​വു​മ​ല്ല, 100 റ​ണ്‍സെ​ടു​ക്കാ​ന്‍ പോ​ലും അ​വ​രു​ടെ ബാ​റ്റ്‌​സ്മാ​ന്മാ​ര്‍ക്കാ​യി​ല്ല. 

അ​വ​രു​ടെ ഏ​റ്റ​വും മി​ക​ച്ച ബാ​റ്റ്‌​സ്മാ​ന്മാ​രാ​യ ര​ണ്ടു പേ​രു​ടെ വീ​ഴ്ച​യാ​ണ് പ്ര​ധാ​ന കാ​ര​ണം. അ​തു​പോ​ലെ എ​ല്ലാ താ​ര​ങ്ങ​ളും അ​വ​സ​ര​ത്തി​നൊ​ത്തു​യ​രേ​ണ്ട​തു​ണ്ട്. ദു​ബാ​യി​യി​ലെ​യും അ​ബു​ദാ​ബി​യി​ലെ​യും പോ​ലെ വ​ലി​പ്പ​മു​ള്ള സ്റ്റേ​ഡി​യ​മ​ല്ല, ഷാ​ര്‍ജ​യി​ലേ​ത്. റ​ണ്ണൊ​ഴു​കു​ന്ന ബാ​റ്റി​ങ് പി​ച്ചാ​ണ് ഇ​വി​ടെ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സി​ക്‌​സ​റു​ക​ളു​ടെ പെ​രു​മ​ഴ​കൊ​ണ്ട് പു​റ​ത്ത് പാ​ര്‍ക്ക് ചെ​യ്തി​രി​ക്കു​ന്ന കാ​റു​ക​ളു​ടെ ഗ്ലാ​സ് പൊ​ട്ടു​ന്ന​ത് നാം ​ക​ണ്ടി​ട്ടു​ണ്ട്. മ​ത്സ​ര​ത്തി​ല്‍ ആ​രാ​ണ് ബോ​സ് എ​ന്ന​ത് ക​ണ്ടു​ത​ന്നെ അ​റി​യ​ണം. 


വാർത്തകൾ

Sign up for Newsletter



top