17
October 2021 - 9:27 pm IST

Download Our Mobile App

Flash News
Archives

Updates

Solar, Solar Investment

സൗ​രോ​ർ​ജ മേ​ഖ​ല​യി​ലേ​ക്ക് നി​ക്ഷേ​പം ഒ​ഴു​കു​ന്നു

Published:24 September 2021

# ബി​സി​ന​സ് ലേ​ഖ​ക​ൻ

കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ​മാ​സം പ്ര​ഖ്യാ​പി​ച്ച ഹ​രി​ത ഇ​ന്ധ​ന ക​മ്പ​നി​ക​ൾ​ക്കാ​യു​ള്ള ഇ​ള​വു​ക​ൾ നേ​ടു​ന്ന​തി​നാ​യി റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സും അ​ദാ​നി ഗ്രൂ​പ്പും ടാ​റ്റ സ​ൺ​സും ഉ​ൾ​പ്പെ​ടെ 19 സ്ഥാ​പ​ന​ങ്ങ​ളാ​ണ് താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്

കൊ​ച്ചി: സൗ​രോ​ർ​ജ നി​ർ​മാ​ണ രം​ഗ​ത്ത് വ​ൻ മു​ത​ൽ​മു​ട​ക്കി​ന് രാ​ജ്യ​ത്തെ പ്ര​മു​ഖ കോ​ർ​പ്പ​റേ​റ്റ് ഗ്രൂ​പ്പു​ക​ൾ ത​യാ​റെ​ടു​ക്കു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ​മാ​സം പ്ര​ഖ്യാ​പി​ച്ച ഹ​രി​ത ഇ​ന്ധ​ന ക​മ്പ​നി​ക​ൾ​ക്കാ​യു​ള്ള ഇ​ള​വു​ക​ൾ നേ​ടു​ന്ന​തി​നാ​യി റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സും അ​ദാ​നി ഗ്രൂ​പ്പും ടാ​റ്റ സ​ൺ​സും ഉ​ൾ​പ്പെ​ടെ 19 സ്ഥാ​പ​ന​ങ്ങ​ളാ​ണ് താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. സൗ​രോ​ർ​ജ രം​ഗ​ത്തും അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ലും വ​ലി​യ തോ​തി​ൽ നി​ക്ഷേ​പം ന​ട​ത്താ​നാ​ണ് ഈ ​ക​മ്പ​നി​ക​ൾ ത​യാ​റെ​ടു​ക്കു​ന്ന​ത്.

കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച ഉ​ത്പാ​ദ​ന ബ​ന്ധി​ത ഇ​ള​വ് (പി​എ​ൽ​ഐ) സ്കീ​മ​നു​സ​രി​ച്ച് സൗ​രോ​ർ​ജ രം​ഗ​ത്ത് ക​പ്പാ​സി​റ്റി വ​ർ​ധി​പ്പി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്കാ​യി 4,500 കോ​ടി രൂ​പ അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ​ഹാ​യം ല​ഭ്യ​മാ​ക്കും. രാ​ജ്യ​ത്തെ ഹ​രി​ത ഇ​ന്ധ​ന ഉ​ത്പാ​ദ​ന രം​ഗ​ത്ത് വ​ലി​യ തോ​തി​ൽ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ടാ​ണ് സ​ർ​ക്കാ​ർ ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ ഉ​ത്പാ​ദ​ന ശേ​ഷി​യി​ൽ 10,000 മെ​ഗാ വാ​ട്ട് വ​ർ​ധ​ന സൗ​രോ​ർ​ജ മേ​ഖ​ല​യി​ൽ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

റി​ല​യ​ൻ​സി​നും അ​ദാ​നി​ക്കും പു​റ​മെ ഫ​സ്റ്റ് സോ​ളാ​ർ, ഷി​ർ​ദ്ദി​സാ​യി, ജി​ണ്ടാ​ൾ പോ​ളി, എ​ൽ ആ​ൻ​ഡ് ടി, ​കോ​ൾ ഇ​ന്ത്യ തു​ട​ങ്ങി​യ ക​മ്പ​നി​ക​ളും പി​എ​ൽ​ഐ സ്കീ​മി​ന്‍റെ സ​ബ്സി​ഡി നേ​ടാ​ൻ താ​ത്പ​ര്യ പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. സോ​ളാ​ർ പി​വി മൊ​ഡ്യൂ​ൾ​സ്, പോ​ളി സി​ലി​കോ​ൺ, വേ​ഫ​ർ, സെ​ൽ​സ് ആ​ൻ​ഡ് മോ​ഡ്യൂ​ൾ​സ് തു​ട​ങ്ങി​യ​വ​യു​ടെ നി​ർ​മാ​ണ രം​ഗ​ത്താ​ണ് ഈ ​ക​മ്പ​നി​ക​ൾ മു​ത​ൽ മു​ട​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 17,000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഈ ​രം​ഗ​ത്ത് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​ടു​ത്ത പ​ത്ത് വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്തെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ഗ​ണ്യ​മാ​യി കു​റ​ച്ചു കൊ​ണ്ടു​വ​രു​വാ​ൻ ല​ക്ഷ്യ​മി​ട്ട് ഹ​രി​ത ഇ​ന്ധ​ന ഉ​ത്പാ​ദ​ന രം​ഗ​ത്ത് മു​ത​ൽ മു​ട​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്ക് വ​ൻ ഇ​ള​വു​ക​ൾ ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്. സൗ​രോ​ർ​ജ​ത്തി​ന് പു​റ​മെ വൈ​ദ്യു​ത വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ​ക്കും ഹൈ​ഡ്ര​ജ​ൻ ഉ​ത്പാ​ദ​ന ക​മ്പ​നി​ക​ൾ​ക്കും പു​തി​യ പാ​ക്കെ​ജ് പ്ര​ഖ്യാ​പി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top