17
October 2021 - 10:30 pm IST

Download Our Mobile App

Flash News
Archives

Wellness

Red Spinach

ചുവന്ന ചീരയുടെ കിടിലൻ ഗുണങ്ങൾ; രോഗപ്രധിരോധം കൂട്ടും, മുടി നരയ്‌ക്കൾ തടയും

Published:24 September 2021

നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ ആവശ്യമായ മിനറലുകളും വൈറ്റമിനുകളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയെന്നതാണ് ഏറ്റവും പ്രധാനം. ഇതിൽ ചീര ഭക്ഷണത്തിന്‍റെ പ്രധാന ഭാഗമാക്കുന്നതിന്‍റെ ഗുണങ്ങളെ കുറിച്ച് നോക്കാം

മലയാളികൾ കൊവിഡ് വ്യാപനത്തിന് ശേഷം ആരോഗ്യ സംരക്ഷണത്തിൽ കൂടുതിൽ ശ്രദ്ധ നൽകുന്നുവെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അതിൽ തന്നെ ഭക്ഷണ കാര്യത്തിൽ കൂടുതലായും. രോഗപ്രതിരോധ ശേഷി ഉള്ള ഭക്ഷണം തിരങ്ങെടുത്ത് നിത്യാപയോഗ ഭക്ഷണത്തിന്‍റെ ഭാഗമാക്കുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടവും കടന്ന് ജനജീവിതം സാധാരണ ഗതിയിലേക്ക് മടങ്ങുന്ന ഈ സാഹചര്യത്തിലും നമ്മുടെ ആരോഗ്യം സംബന്ധിച്ച് നാം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ ആവശ്യമായ മിനറലുകളും വൈറ്റമിനുകളും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയെന്നതാണ് ഏറ്റവും പ്രധാനം. ഇതിൽ ചീര ഭക്ഷണത്തിന്‍റെ പ്രധാന ഭാഗമാക്കുന്നതിന്‍റെ ഗുണങ്ങളെ കുറിച്ച് നോക്കാം.

ചീര മനുഷ്യ ശരീരത്തില്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന വളരെ പ്രധാനപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ്. ഇലക്കറികളില്‍ മുന്‍പന്തിയില്‍ തന്നെയാണ് ചീര. ചീരയിൽ തന്നെ പ്രാധാന്യമുള്ളതാണ് ചുവന്ന ചീര. 

  • സാധാരണ അസ്ഥി രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്‌ക്കുന്നു എല്ലുകളെ ശക്തമാക്കുകയും ഒടിവുകള്‍ ഉണ്ടാകാതിരിക്കുകയും ചെയ്യുന്നതിനാല്‍ ഇത് കുട്ടികള്‍ക്ക് വളരെ മികച്ചതാണ്. 
  • ചുവന്ന ചീര ഹീമോഗ്ലോബിന്‍ നില മെച്ചപ്പെടുത്തുന്നതിനും ശരീരത്തിലെ രക്തം ശുദ്ധീകരിക്കുന്നതിനും സഹായിക്കുന്നുണ്ട്. രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നു ചുവന്ന ചീരയില്‍ കലോറി വളരെ കുറവാണ്, പൊട്ടാസ്യം കൂടുതലാണ്. ഇതില്‍ സോഡിയത്തിന്‍റെ അളവ് കുറവാണ്, ഇത് രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ക്ക് വളരെയധികം നല്ലതാണ്.
  • ശരീരഭാരം കുറയ്‌ക്കാന്‍ ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ ചുവന്ന ചീര പോലുള്ള ഭക്ഷണങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കാവുന്നതാണ്.
  • അയേണ്‍, കാല്‍സ്യം, സോഡിയം, ഫോസ്ഫറസ് തുടങ്ങിയ പോഷക ഘടകങ്ങള്‍ ഈ ഇലകളില്‍ അടങ്ങിയിട്ടുണ്ട്. 
  • മുടി നരയ്‌ക്കുന്നത് തടയുന്നു. ഉയര്‍ന്ന അളവില്‍ അയണ്‍, മാംഗനീസ്, കാല്‍സ്യം, എന്നിവ ഉപയോഗിച്ച് ചുവന്ന ചീര മുടിയിലെ മെലാനിന്‍ മെച്ചപ്പെടുത്തുകയും അകാല നരയില്‍ നിന്ന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇത് മുടിയെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

വാർത്തകൾ

Sign up for Newsletter



top