17
October 2021 - 8:52 pm IST

Download Our Mobile App

Flash News
Archives

World

global.jpg

ഒന്നിച്ചു നിന്നാൽ കരുത്തരാകാം: പ്രധാനമന്ത്രി

Published:26 September 2021

രണ്ടു വർഷക്കാലമായി ഒരു മഹാമാരിയിൽ നിന്നുള്ള മോചനത്തിനായി ലോകസമൂഹം പട പൊരുതുകയാണ്. ഈ പോരോട്ടത്തിൽ പരസ്പരം പങ്കുവയ്ക്കുന്ന അനുഭവങ്ങൾ കരുത്തായി മാറുന്നുണ്ട്- മോദി പറഞ്ഞു.

ന്യൂയോർക്ക്: ജനങ്ങൾ ഒന്നിച്ചുനിന്നാൽ കൂടുതൽ കരുത്തരാകാമെന്ന് കൊവിഡ് അനുഭവങ്ങൾ പഠിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. "ഗ്ലോബൽ സിറ്റിസൺ ലൈവ്' ഫെസ്റ്റിവലിനുള്ള വിഡിയോ അഭിസംബോധനയിലാണ് മോദി ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. രണ്ടു വർഷക്കാലമായി ഒരു മഹാമാരിയിൽ നിന്നുള്ള മോചനത്തിനായി ലോകസമൂഹം പട പൊരുതുകയാണ്. ഈ പോരോട്ടത്തിൽ പരസ്പരം പങ്കുവയ്ക്കുന്ന അനുഭവങ്ങൾ കരുത്തായി മാറുന്നുണ്ട്- മോദി പറഞ്ഞു.

കൊവിഡ് പോരാളികൾ, ഡോക്റ്റർമാർ, നഴ്സുമാർ, മെഡിക്കൽ ജീവനക്കാർ തുടങ്ങിയവരെല്ലാം ലോകവ്യാപകമായി ഒത്തൊരുമ കാണിക്കുന്നുണ്ട്. മഹാമാരിയെ പരാജയപ്പെടുത്താനാണ് ഒന്നിച്ചുള്ള ഈ പ്രവർത്തനം. റെക്കോഡ് വേഗത്തിൽ വാക്സിൻ വികസിപ്പിക്കാൻ ശാസ്ത്രജ്ഞരും ഗവേഷകരും ഒത്തൊരുമിച്ചു പ്രവർത്തിച്ചതും നാം കണ്ടു- അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ മാറ്റം സംബന്ധിച്ച ഭീഷണി ലോകസമൂഹത്തിനു മുന്നിലുണ്ടെന്ന് മോദി ചൂണ്ടിക്കാണിച്ചു. പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന ജീവിതശൈലി സ്വീകരിക്കുകയാണ് ഈ ഭീഷണി നേരിടുന്നതിൽ പ്രധാനം. സമാധാനവും അഹിംസയും പ്രചരിപ്പിച്ച മഹാനായ നേതാവാണ് മഹാത്മാഗാന്ധി. അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതിസ്നേഹി കൂടിയായിരുന്നു. ഭൂമിയുടെ ക്ഷേമത്തിനാണ് മറ്റെന്തിനെക്കാളും അദ്ദേഹം വില കൽപ്പിച്ചത്. ലോകത്തെ അന്താരാഷ്ട്ര സൗരോർജ സഖ്യത്തിനു കീഴിൽ കൊണ്ടുവന്നതിൽ ഇന്ത്യ അഭിമാനിക്കുന്നതായും മോദി പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top