17
October 2021 - 8:22 pm IST

Download Our Mobile App

Flash News
Archives

Cricket

sanju samson

സഞ്ജു സാംസണിന് വീണ്ടും പിഴ; തെറ്റ് ആവർത്തിച്ചാൽ മത്സരത്തിൽ നിന്ന് വിലക്ക്

Published:26 September 2021

തുടര്‍ച്ചയായ രണ്ടാം തവണയാണ് സഞ്ജുവിന് പിഴയടയ്‌ക്കേണ്ടി വരുന്നത്. കുറഞ്ഞ ഓവര്‍ നിരക്കില്‍ താരത്തിന് 24 ലക്ഷം രൂപയാണ് പിഴ അടക്കേണ്ടി വരുന്നത്. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ  കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ 12 ലക്ഷം പിഴ ചുമത്തിയിരുന്നു.

ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന് വീണ്ടും പിഴ ചുമത്തി  ഐപിഎല്ലില്‍ ഭാരവാഹികൾ. തുടര്‍ച്ചയായ രണ്ടാം തവണയാണ് സഞ്ജുവിന് പിഴയടയ്‌ക്കേണ്ടി വരുന്നത്. കുറഞ്ഞ ഓവര്‍ നിരക്കില്‍ താരത്തിന് 24 ലക്ഷം രൂപയാണ് പിഴ അടക്കേണ്ടി വരുന്നത്. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ  കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ 12 ലക്ഷം പിഴ ചുമത്തിയിരുന്നു.

വീണ്ടും തെറ്റ് ആവർത്തിച്ചാൽ അതിന് ശേഷമുള്ള മത്സരത്തിൽ നിന്ന് താരത്തെ  വിലക്കേര്‍പ്പെടുത്തും. കൂടാതെ 30 ലക്ഷം പിഴയടയ്‌ക്കേണ്ടതായും വരും. ക്യാപ്റ്റനോടോപ്പം രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്ലേയിങ് ഇലവനിലെ ബാക്കി 10 താരങ്ങളും ആറു ലക്ഷം രൂപ വീതം പിഴയൊടുക്കണം. നേരത്തെ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും  24 ലക്ഷം പിഴയിട്ടിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കാണ് രേഖപ്പെടുത്തിയിരുന്നത്. 24 ലക്ഷമായിരുന്നു മോര്‍ഗന്‍റെ പിഴ.

കഴിഞ്ഞ മത്സരത്തിൽ ഡല്‍ഹിക്കെതിരായ 33 റണ്‍സിനായിരുന്നു രാജസ്ഥാന്‍റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയിരുന്നത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് ആറ് ഓവറില്‍ 121 റണ്‍സെടുക്കാനാണ് സാധിച്ചത്. 53 പന്തില്‍ 70 റണ്‍സുമായി പുറത്താവാതെ നിന്ന സഞ്ജു മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ തിളങ്ങിയത്.


വാർത്തകൾ

Sign up for Newsletter



top