17
October 2021 - 9:05 pm IST

Download Our Mobile App

Flash News
Archives

Wellness

neem

കൽക്കണ്ടവും വേപ്പും കഴിച്ചാൽ ജീവിതം മധുരിക്കും

Published:26 September 2021

വേപ്പ് എന്നത് ബാക്റ്റീരിയ വിരുദ്ധ ഗുണങ്ങളുള്ളവയും സുഗന്ധമുള്ളവയുമാണ്. ക്ഷീണം, ബലഹീനത, വിളർച്ച തുടങ്ങിയ പ്രശ്നങ്ങൾ നീക്കംചെയ്യുന്നു. മൊത്തത്തിൽ ഇത് വളരെ നല്ല പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒന്നാണ്.

കൊവിഡ് വ്യാപനത്തിന് ശേഷം മനുഷ്യരാശി ഏറ്റവും കുടുതൽ ശ്രദ്ധ നൽകിയ രംഗമാണ് ആരോഗ്യ സംരക്ഷണം. ആരോഗ്യമോഖലയെ സസൂഷ്മം ആളുകൾ നിരീക്ഷിക്കാൻ‌ തുടങ്ങി. ഇതിൽ പ്രധാനമായും ഭക്ഷണ രീതികളിൽ ധാരാളം മാറ്റങ്ങളും കൊണ്ടുവന്നും. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഭക്ഷണ ക്രമത്തിൽ തന്നെ വളരെ മാറ്റങ്ങൾ മനുഷ്യർ സ്വീകരിച്ചു എന്നാണ് പഠനങ്ങൾ എടുത്ത് പറയുന്നത്. 

രോഗപ്രതിരോധ ശേഷി കൂട്ടാൻ പണ്ടുമുതലെ ആളുകൾ ഉപയോഗിക്കുന്നവയാണ് വേപ്പ്,തുളസി തുടങ്ങിയ പച്ചിലകൾ, എന്നാൽ വേപ്പും കൽക്കണ്ടവും ഒരുമിച്ച് കഴിക്കുന്നതിന്‍റെ ഗുണങ്ങൾ ഏറെയാണ്. വേപ്പ് എന്നത് ബാക്റ്റീരിയ വിരുദ്ധ ഗുണങ്ങളുള്ളവയും സുഗന്ധമുള്ളവയുമാണ്. വേപ്പില മരുന്നുകൾ, ഭക്ഷണം, ചർമ്മസംരക്ഷണം എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കൽക്കണ്ടം പൂജാ വോളകളിൽ അടക്കം ഉപയോഗിക്കുന്ന ധാരാളം ഔഷധ ഗുണങ്ങളുള്ളവയാണ്. 

കൽക്കണ്ടുവും വേപ്പും ഒരുമിച്ച് ഉപയോഗിച്ചാൽ വളരെ നല്ല ഗുണങ്ങളാണ് ഉള്ളത്. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ വേപ്പും കൽക്കണ്ടവും ചേർത്ത് കഴിക്കുന്നത് നല്ലതാണ്. വേപ്പിലയുടെ ജ്യൂസ് കൽക്കണ്ടത്തോടൊപ്പം കുടിക്കുന്നത് കൊണ്ട് ശരീരത്തിന് നല്ല രോഗപ്രതിരോധ ശേഷി ലഭിക്കും. കുടാതെ ഇത് കഴിക്കുന്നത് കൊണ്ട് ശരീരത്തിൽ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുന്നു.  ക്ഷീണം, ബലഹീനത, വിളർച്ച തുടങ്ങിയ പ്രശ്നങ്ങൾ നീക്കംചെയ്യുന്നു. മൊത്തത്തിൽ ഇത് വളരെ നല്ല പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒന്നാണ്.


വാർത്തകൾ

Sign up for Newsletter



top