17
October 2021 - 10:02 pm IST

Download Our Mobile App

Flash News
Archives

Crime

പുരാവസ്തു തട്ടിപ്പ് ; ജോണ്‍സണ്‍ മാവുങ്കല്‍ പിടിയില്‍

Published:26 September 2021

ആറ് പേരില്‍ നിന്ന് ഇയാള്‍ പത്ത് കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മകളുടെ വിവാഹ നിശ്ചയ ചടങ്ങിന് ചേര്‍ത്തലയിലെ വീട്ടില്‍ ശനിയാഴ്ച എത്തിയപ്പോഴാണ് വൈകിട്ട് ക്രൈംബ്രാഞ്ച് പിടികൂടിയത്.

കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ 10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയയാള്‍ ക്രൈംബ്രാഞ്ച് പിടിയില്‍. ചേര്‍ത്തല വല്ലയില്‍ മാവുങ്കല്‍ വീട്ടില്‍ മോന്‍സണ്‍നേയാണ് (52) അറസ്റ്റ് ചെയ്തത്. ആറ് പേരില്‍ നിന്ന് ഇയാള്‍ പത്ത് കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മകളുടെ വിവാഹ നിശ്ചയ ചടങ്ങിന് ചേര്‍ത്തലയിലെ വീട്ടില്‍ ശനിയാഴ്ച എത്തിയപ്പോഴാണ് വൈകിട്ട് ക്രൈംബ്രാഞ്ച് പിടികൂടിയത്. പിടികൂടുമ്പോള്‍ ഇയാളുടെ ഒപ്പം അംഗരക്ഷകരുമുണ്ടായിരുന്നു. മോന്‍സണിന്റെ കൂട്ടാളികളായ നാലു പേര്‍ കൂടി കസ്റ്റഡിയിലായതായും സൂചനയുണ്ട്.

യുഎഇയിലും മറ്റുമുള്ള രാജകുടുംബാംഗങ്ങള്‍ക്ക് താന്‍ പുരാവസ്തു നല്‍കിയിട്ടുണ്ടെന്നും ഇതിലൂടെ 2,62,000 കോടി രൂപ തന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നും ഇയാള്‍ പരിചയക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഡല്‍ഹി എച്ച്എസ്ബിസി ബാങ്കിലെ അക്കൗണ്ടില്‍ പണം വന്നിട്ടുണ്ടെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. ചില നിയമക്കുരുക്കുകള്‍ കാരണം പണം പിന്‍വലിക്കാന്‍ സാധിക്കില്ലെന്നും താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി പണം നല്‍കണമെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്. ഇത് വിശ്വസിച്ച് പണം നല്‍കിയവരാണ് കബളിപ്പിക്കപ്പെട്ടത്. ഡല്‍ഹിയില്‍ ഇയാള്‍ക്ക് ബാങ്ക് അക്കൗണ്ടില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

കോഴിക്കോട് സ്വദേശി യാക്കോബ് പുരയിലും മറ്റ് അഞ്ച് പേരുമാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. എഡിജിപി മനോജ് എബ്രഹാമിന് നല്‍കിയ പരാതി പിന്നീട് ഡിജിപി അനില്‍ കാന്തിന് കൈമാറുകയായിരുന്നു. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് അറസ്റ്റ്.

ഇയാളുടെ കലൂര്‍ വൈലോപ്പിള്ളി ലൈനിലുള്ള രണ്ടു വീടുകളിലും ക്രൈംബ്രാഞ്ച് ഞായറാഴ്ച രാവിലെ മുതല്‍ പരിശോധന നടത്തി. എറണാകുളം ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് എസ്പി എം ജെ സോജന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വൈകിട്ടു വരെ നീണ്ട പരിശോധനയില്‍ വിലപ്പെട്ട രേഖകള്‍ കണ്ടെത്തിയതായാണ് സൂചന. കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നത് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്‌
 


വാർത്തകൾ

Sign up for Newsletter



top