17
October 2021 - 8:16 pm IST

Download Our Mobile App

Flash News
Archives

Other news

Ostrava Open

ഒസ്ട്രാവ ഓപ്പൺ കിരീടം സാനിയ സഖ്യത്തിന്

Published:26 September 2021

2021-ലെ ആദ്യ ടെന്നീസ് കിരീടം നേടി ഇന്ത്യന്‍ താരം സാനിയ മിര്‍സ.ചൈനീസ് താരം ഷുവായി സാങ്ങിനൊപ്പമാണ് സാനിയയുടെ കിരീടനേട്ടം

ഒസ്ട്രാവ:ഒസ്ട്രാവ ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സക്ക്. ഇതോടെ 2021-ലെ ആദ്യ ടെന്നീസ് കിരീടം നേടി ഇന്ത്യന്‍ താരം സാനിയ മിര്‍സ.ചൈനീസ് താരം ഷുവായി സാങ്ങിനൊപ്പമാണ് സാനിയയുടെ കിരീടനേട്ടം. ഫൈനലില്‍ രണ്ടാം സീഡായ ഇന്തോ-ചൈനീസ് ജോഡി മൂന്നാം സീഡായ അമേരിക്കയുടെ ക്രിസ്റ്റ്യന്‍-ന്യൂസീലന്‍റിന്‍റെ റൗട്ട്‌ലിഫെ സഖ്യത്തെ തോല്‍പ്പിച്ചു.

ഇന്ത്യന്‍ താരത്തിന്‍റെ കരിയറിലെ 43-ാം ഡബ്ല്യു.ടി.എ കിരീടമാണിത്. മത്സരം ഒരു മണിക്കൂറും നാല് മിനിറ്റും നീണ്ടുനിന്നു. സ്‌കോര്‍: 6-3,6-2.ഈ സീസണില്‍ സാനിയ മിര്‍സയുടെ രണ്ടാം ഫൈനലാണിത്. നേരത്തെ ക്ലെവ്‌ലാന്റ് ലേഡീസ് ഓപ്പണില്‍ ഫൈനലിലെത്തിയിരുന്നു. അമേരിക്കന്‍ താരം ക്രിസ്റ്റ്യന്‍ മക്‌ഹെയ്ല്‍ ആയിരുന്നു അന്ന് ഡബിള്‍സ് പങ്കാളി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം.

ഈ സീസനില്‍ സാനിയ മിര്‍സയുടെ രണ്ടാം ഫൈനലാണിത്. നേരത്തെ ക്ലെവ് ലാന്‍ഡ് ലേഡീസ് ഓപെണില്‍ ഫൈനലിലെത്തിയിരുന്നു. അമേരികന്‍ താരം ക്രിസ്റ്റ്യന്‍ മക്ഹെയ്ല്‍ ആയിരുന്നു അന്ന് ഡബിള്‍സ് പങ്കാളി.


വാർത്തകൾ

Sign up for Newsletter



top