17
October 2021 - 8:39 pm IST

Download Our Mobile App

Flash News
Archives

Analysis

Johnny Bairstow, IPL 2021, Cricket, Sunil Gavaskar

ഹൈ​ദ​രാ​ബാ​ദി​ന്‍റെ പ​രാ​ജ​യ​കാ​ര​ണം ബെ​യ​ർ​സ്റ്റോ​യു​ടെ അ​ഭാ​വം

Published:27 September 2021

# സു​നി​ൽ ഗ​വാ​സ്ക​ർ

ഡേ​വി​ഡ് വാ​ർ​ണ​റു​ടെ മോ​ശം ഫോ​മി​നെ​ക്കാ​ൾ കൂ​ടു​ത​ൽ, ജോ​ണി ബെ​യ​ർ​സ്റ്റോ​യു​ടെ അ​ഭാ​വ​മാ​ണ് ഹൈ​ദ​രാ​ബാ​ദ് ടീ​മി​നെ വേ​ദ​നി​പ്പി​ക്കു​ന്ന​ത്. ബെ​യ​ർ​സ്റ്റോ ന​ൽ​കു​ന്ന മി​ക​ച്ച തു​ട​ക്കം ഒ​രു പൊ​സി​റ്റീ​വ് ഊ​ർ​ജം സ​ഹ​താ​ര​ങ്ങ​ളി​ലേ​ക്ക് സ​ന്നി​വേ​ശി​പ്പി​ച്ചി​രു​ന്നു

പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഏ​റ്റ​വും താ​ഴെ​യു​ള്ള​തും പ്ലേ ​ഓ​ഫി​ന് യോ​ഗ്യ​ത നേ​ടാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത​തു​മാ​യ ഒ​രു ടീ​മി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​ന്നും ന​ഷ്ട​പ്പെ​ടാ​നി​ല്ലാ​ത്ത വി​ധം ഇ​നി മ​ത്സ​ര​ങ്ങ​ളെ സ​മീ​പി​ക്കാം. ഏ​താ​ണ്ട് സ​മാ​ന​മാ​യ ടാ​ർ​ഗെ​റ്റ് സ്കോ​റി​നാ​യി നേ​ര​ത്തെ ഏ​റ്റു​മു​ട്ടി​യ അ​തേ രീ​തി​യി​ൽ ത​ന്നെ പ​ഞ്ചാ​ബി​നെ​തി​രെ 125 റ​ൺ​സ് പി​ന്തു​ട​രാ​നാ​കാ​തെ അ​വ​ർ മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ചു. ഡേ​വി​ഡ് വാ​ർ​ണ​റു​ടെ മോ​ശം ഫോ​മി​നെ​ക്കാ​ൾ കൂ​ടു​ത​ൽ, ജോ​ണി ബെ​യ​ർ​സ്റ്റോ​യു​ടെ അ​ഭാ​വ​മാ​ണ് ഹൈ​ദ​രാ​ബാ​ദ് ടീ​മി​നെ വേ​ദ​നി​പ്പി​ക്കു​ന്ന​ത്. ബെ​യ​ർ​സ്റ്റോ ന​ൽ​കു​ന്ന മി​ക​ച്ച തു​ട​ക്കം ഒ​രു പൊ​സി​റ്റീ​വ് ഊ​ർ​ജം സ​ഹ​താ​ര​ങ്ങ​ളി​ലേ​ക്ക് സ​ന്നി​വേ​ശി​പ്പി​ച്ചി​രു​ന്നു. 

ഒ​രു താ​രം റ​ണ്ണെ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടി തു​ട​ങ്ങു​മ്പോ​ൾ ഒ​ന്നും ശ​രി​യാ​യി​ല്ല, അ​പ്പോ​ൾ ത​ന്നെ ഒ​രു ബാ​റ്റ്സ്മാ​ൻ എ​ന്ന നി​ല​യി​ൽ നി​ങ്ങ​ൾ പു​റ​ത്താ​കാ​നു​ള്ള വി​ചി​ത്ര​മാ​യ വ​ഴി​ക​ൾ തേ​ടു​ന്നു. യു​എ​ഇ​യി​ലെ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ വാ​ർ​ണ​ർ ലീ​ഡി​ങ്ങ് എ​ഡ്ജി​ലൂ​ടെ​യാ​ണ് പു​റ​ത്താ​യ​ത്. പ​ഞ്ചാ​ബി​നെ​തി​രേ ഓ​ഫ് സ്റ്റം​പി​ന് പു​റ​ത്ത് പോ​യ പ​ന്തി​ൽ ബാ​റ്റു​വ​ച്ച് മു​ഹ​മ്മ​ദ് ഷാ​മി​ക്ക് വി​ക്ക​റ്റ് സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു. ബാ​ക്കി​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന് മു​ന്നേ​റാ​നാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു, കാ​ര​ണം അ​വ​നി​ൽ നി​ന്നു​ള്ള ത്ര​സി​പ്പി​ക്കു​ന്ന തു​ട​ക്കം ഇ​പ്പോ​ഴും ഈ ​ടീ​മി​നെ ശ​ക്തി​പ്പെ​ടു​ത്തും. ഹൈ​ദ​രാ​ബാ​ദ് ചെ​യ്യേ​ണ്ട​ത് പ്ര​ശ​സ്ത​രാ​യ ഹി​റ്റ​റു​ക​ളേ​ക്കാ​ൾ മി​ക​ച്ച ടെ​ക്നി​ക്കു​ക​ളു​ള്ള ബാ​റ്റ്സ്മാ​ന്മാ​രെ ക​ളി​പ്പി​ക്കു​ക​യെ​ന്ന​താ​ണ്. സാ​ങ്കേ​തി​ക​ത​യു​ള്ള ബാ​റ്റ്സ്മാ​ൻ​മാ​ർ കൂ​റ്റ​ന​ടി​ക​ളു​മാ​യി തി​ള​ങ്ങി​യേ​ക്കാ​വു​ന്ന ഹി​റ്റ​റേ​ക്കാ​ൾ കൂ​ടു​ത​ൽ റ​ൺ​സ് ന​ൽ​കു​മെ​ന്ന​തി​ൽ ര​ണ്ടു​പ​ക്ഷ​മി​ല്ല.  

മ​റു​വ​ശ​ത്ത് രാ​ജ​സ്ഥാ​ൻ അ​ൽ​പ്പം മെ​ച്ച​മാ​ണ്, പ​ക്ഷേ മൈ​താ​ന​ത്ത് മി​ക​ച്ച പ്ര​ക​ട​നം ന​ടു​ത്തു​ന്ന​തി​നേ​ക്കാ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഫോ​ളോ​വേ​ഴ്‌​സി​നെ നേ​ടാ​ൻ അ​വ​ർ​ക്ക് വി​ചി​ത്ര​മാ​യ ചി​ല രീ​തി​ക​ളു​ണ്ട്. സ​ഞ്ജു സാം​സ​ൺ മി​ക​ച്ച താ​ര​മാ​ണ്. എ​ന്നാ​ൽ ക്യാ​പ്റ്റ​നെ​ന്ന നി​ല​യി​ൽ ക​ളി​ക്ക​ള​ത്തി​ൽ വി​ജ​യ​ത്തി​നാ​യി പ്ര​ത്യേ​കി​ച്ച് ചി​ല നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് കാ​ണാ​ൻ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. ടീ​മി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള മൂ​ന്ന് ക​ളി​ക്കാ​രാ​യ ബെ​ൻ സ്റ്റോ​ക്സ്, ജോ​സ് ബ​ട്ട്ല​ർ, ജോ​ഫ്രേ ആ​ർ​ച്ച​ർ എ​ന്നി​വ​രു​ടെ ന​ഷ്ടം നി​ക​ത്തു​ന്ന​ത് എ​ളു​പ്പ​മ​ല്ലെ​ന്ന് ഓ​ർ​ക്കു​ക. ഒ​രു ഓ​വ​ർ കൊ​ണ്ട് മ​ത്സ​ര​ത്തി​ന്‍റെ ഗ​തി​മാ​റ്റാ​ൻ സാ​ധി​ക്കു​ന്ന താ​ര​ങ്ങ​ളാ​ണി​വ​ർ. അ​വ​രു​ടെ അ​ഭാ​വം തീ​ർ​ച്ച​യാ​യും രാ​ജ​സ്ഥാ​നെ ബാ​ധി​ച്ചി​ട്ടു​ണ്ട്. രാ​ജ​സ്ഥാ​ന് വേ​ണ്ടി ക​ള​ത്തി​ലി​റ​ങ്ങി​യ ഓ​രോ സെ​ക്ക​ൻ​ഡി​ലും ബെ​ൻ സ്റ്റോ​ക്സ് ന​ൽ​കി​യ മു​ഴു​വ​ൻ ഹൃ​ദ​യ​പൂ​ർ​വ്വ​മാ​യ പ​രി​ശ്ര​മ​ത്തി​ൽ നി​ന്നും ചി​ല ചെ​റു​പ്പ​ക്കാ​ർ​ക്ക് പ​ഠി​ക്കേ​ണ്ട​തു​ണ്ട്. സ്റ്റോ​ക്സ് ടീ​മി​നോ​ട് ആ​ത്മാ​ർ​ത്ഥ​ത​യു​ള്ള​വ​നും അ​വ​ന്‍റെ ഗെ​യി​മി​നോ​ടും ടീ​മി​നോ​ടും പൂ​ർ​ണ​മാ​യും അ​ർ​പ്പി​ത​നാ​ണ്, അ​താ​ണ് യു​വാ​ക്ക​ൾ അ​നു​ക​രി​ക്കേ​ണ്ട​ത്.

പ​ഞ്ചാ​ബി​നെ​തി​രാ​യ കാ​ർ​ത്തി​ക് ത്യാ​ഗി​യു​ടെ അ​വ​സാ​ന ഓ​വ​ർ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വീ​രേ​തി​ഹാ​സ​ങ്ങ​ളി​ൽ എ​ണ്ണ​പ്പെ​ടും. പ​ക്ഷേ, അ​തു ക​ഴി​ഞ്ഞ ക​ഥ​യാ​ണ്. രാ​ജ​സ്ഥാ​ന് പ്ലേ​ഓ​ഫി​ലേ​ക്ക് യോ​ഗ്യ​ത നേ​ടു​ന്ന​തി​ന് ആ ​പ്ര​ക​ട​നം ആ​വ​ർ​ത്തി​ക്കാ​ൻ ത്യാ​ഗി​യു​ടെ ക​ഠി​ന പ​രി​ശ്ര​മം ആ​വ​ശ്യ​മാ​ണ്.
 (TCM)


വാർത്തകൾ

Sign up for Newsletter



top