17
October 2021 - 9:38 pm IST

Download Our Mobile App

Flash News
Archives

World

angela-merckal.jpg

ജർമനിയിൽ സോഷ്യൽ ഡെമൊക്രറ്റുകൾ, മെർക്കലിന്‍റെ പാർട്ടിക്കു തോൽവി

Published:27 September 2021

മധ്യ-ഇടതു വിഭാഗമായ സോഷ്യൽ ഡെമൊക്രറ്റുകൾ കൂടുതൽ വോട്ടുകൾ നേടി അധികാരത്തിലെത്തുമെന്നാണു സൂചനകൾ. 299 മണ്ഡലങ്ങളിലെ വോട്ടെണ്ണലിൽ സോഷ്യൽ ഡെമൊക്രറ്റുകൾ 25.9 ശതമാനം വോട്ടു നേടി മുന്നിലാണെന്നാണ് തെരഞ്ഞെടുപ്പ് അധികൃതർ പറയുന്നത്. യൂണിയൻ ബ്ലോക്കിന് 24.1 ശതമാനം വോട്ടാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.

ബർലിൻ: ജർമനിയിലെ ദേശീയ തെരഞ്ഞെടുപ്പിൽ സ്ഥാനമൊഴിയുന്ന ചാൻസലർ ഏഞ്ചല മെർക്കലിന്‍റെ മധ്യ-വലതുപക്ഷ യൂണിയൻ ബ്ലോക്കിനു തിരിച്ചടി. മധ്യ-ഇടതു വിഭാഗമായ സോഷ്യൽ ഡെമൊക്രറ്റുകൾ കൂടുതൽ വോട്ടുകൾ നേടി അധികാരത്തിലെത്തുമെന്നാണു സൂചനകൾ. 299 മണ്ഡലങ്ങളിലെ വോട്ടെണ്ണലിൽ സോഷ്യൽ ഡെമൊക്രറ്റുകൾ 25.9 ശതമാനം വോട്ടു നേടി മുന്നിലാണെന്നാണ് തെരഞ്ഞെടുപ്പ് അധികൃതർ പറയുന്നത്. യൂണിയൻ ബ്ലോക്കിന് 24.1 ശതമാനം വോട്ടാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.

പരിസ്ഥിതിവാദികളായ ഗ്രീൻസ് 14.8 ശതമാനം വോട്ടോടെ മൂന്നാം സ്ഥാനത്തുണ്ട്. ഫ്രീ ഡെമൊക്രറ്റുകൾ 11.5 ശതമാനം വോട്ടും നേടിയിട്ടുണ്ട്. തീവ്രവലതുപക്ഷമായ ഓൾട്ടർനേറ്റിവ് ഫോർ ജർമനി 10.3 ശതമാനം വോട്ടും ഇടതു പാർട്ടി 4.9 ശതമാനം വോട്ടും നേടിയിട്ടുണ്ട്. ഗ്രീൻസ് പാർട്ടിയും ഫ്രീ ഡെമൊക്രറ്റുകളും മറ്റു രണ്ടു പ്രമുഖ ബ്ലോക്കുകളിൽ ആരുമായും സഖ്യത്തിൽ സർക്കാരിനു തയാറാണെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. സോഷ്യൽ ഡെമൊക്രറ്റുകൾക്കാണ് ഇതിൽ കൂടുതൽ സാധ്യത. 

2005 മുതൽ ചാൻസലറായി തുടരുന്ന മെർക്കൽ ഇനി രാഷ്ട്രീയത്തിലില്ലെന്നു നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ക്രിസ്റ്റ്യൻ ഡെമൊക്രറ്റിക് യൂണിയൻ (സിഡിയു) പാർട്ടി നേതാവു കൂടിയായ മെർക്കൽ ജർമനിയിലെ ആദ്യ വനിതാ ചാൻസലറാണ്. ക്രിസ്റ്റ്യൻ സോഷ്യൽ യൂണിയൻ (സിഎസ്‌യു)വുമായി സഖ്യത്തിലാണു മെർക്കൽ ഭരിച്ചിരുന്നത്. യൂണിയൻ ബ്ലോക്കായി ഈ സഖ്യം അറിയപ്പെടുന്നു. പതിനാറു വർഷം ജർമനി ഭരിച്ച മെർക്കൽ ലോകത്ത് ഏറ്റവും ശക്തയായ വനിതാ നേതാവായാണ് അറിയപ്പെടുന്നത്. വിവാദങ്ങൾ പലതുണ്ടായെങ്കിലും പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തിനു സ്ഥിരത നൽകാൻ മെർക്കലിനായി.

 2005ൽ ജെറാഡ് ഷ്റോഡറിൽ നിന്നാണ് മെർക്കൽ ചാൻസലർ സ്ഥാനം പിടിച്ചെടുത്തത്. 1998 മുതൽ ചാൻസലറായിരുന്ന ഷ്റോഡർ സോഷ്യൽ ഡെമൊക്രറ്റുകളുടെ നേതാവ്. ഗ്രീൻസുമായി സഖ്യത്തിലാണു ഷ്റോഡർ ഭരിച്ചിരുന്നത്. മെർക്കൽ യുഗത്തിനു ശേഷം ഈ രാഷ്ട്രീയ സഖ്യം തിരിച്ചുവരുകയാണെന്നാണു കരുതേണ്ടത്.  


വാർത്തകൾ

Sign up for Newsletter



top