17
October 2021 - 10:43 pm IST

Download Our Mobile App

Flash News
Archives

National

narendra giri

നരേന്ദ്രഗിരിയുടെ മരണത്തില്‍ ഡമ്മി പരീക്ഷണം നടത്തി സിബിഐ

Published:27 September 2021

തിങ്കളാഴ്ചയാണ് ഗിരി ബഗാംബരി ഗഡി മഠത്തിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗിരി തൂങ്ങിമരിച്ചതിനെ തുടർന്ന് ശ്വാസംമുട്ടി മരിച്ചതായാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ഉത്തർ പ്രദേശ്: അഘാഡ പരിഷത്ത് അധ്യക്ഷന്‍ നരേന്ദ്ര ഗിരിയുടെ ദുരൂഹമരണത്തില്‍ സിബിഐ സംഘം ഡമ്മി പരീക്ഷണം നടത്തി. നരേന്ദ്ര ഗിരിയുടെ അതേ ഭാരത്തിലുള്ള ഡമ്മി, ഗിരി തൂങ്ങിമരിച്ചെന്ന് ആരോപിക്കപ്പെടുന്ന ഫാനിന്റെ കൊളുത്തിൽ തൂക്കിയാണ് പരീക്ഷണം നടത്തിയത്. വാതിൽ തുറന്ന് മൃതദേഹം താഴെയിറക്കിയ ഗിരിയുടെ ശിഷ്യന്മാരെ ചോദ്യം ചെയ്ത ശേഷമാണ് സിബിഐ രംഗം പുനസൃഷ്ടിച്ചത്.

തിങ്കളാഴ്ചയാണ് ഗിരി ബഗാംബരി ഗഡി മഠത്തിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗിരി തൂങ്ങിമരിച്ചതിനെ തുടർന്ന് ശ്വാസംമുട്ടി മരിച്ചതായാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഗിരി തന്റെ കൈയ്യക്ഷരത്തിൽ എഴുതിയ ഒരു ആത്മഹത്യാ കുറുപ്പും സിബിഐ കണ്ടെടുത്തു.ഡല്‍ഹിയില്‍ നിന്നുള്ള 20 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. സംഘം പത്ത് ദിവസം പ്രയാഗ് രാജില്‍ തുടരും.

 


വാർത്തകൾ

Sign up for Newsletter



top