17
October 2021 - 10:13 pm IST

Download Our Mobile App

Flash News
Archives

Crime

ഭാര്യക്ക് അവിഹിത ബന്ധമെന്ന സംശയം ; രണ്ടു മക്കളെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു

Published:27 September 2021

. കുട്ടികള്‍ മരത്തില്‍ തൂങ്ങുന്ന വിഡിയോ ഇയാള്‍ ബന്ധുക്കള്‍ക്ക് അയച്ചു നല്‍കിയ ശേഷമായിരുന്നു 33 കാരനായ യുവാവ് ആത്മഹത്യ ചെയ്തത്. 13 വര്‍ഷമായി ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്ന  യുവാവിന് അടുത്തിടെ ഒരു അപകടത്തില്‍ പരിക്കേറ്റിരുന്നു


സേലം: ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി.സേലത്താണ് ഞെട്ടിക്കുന്ന സംഭവം. കുട്ടികള്‍ മരത്തില്‍ തൂങ്ങുന്ന വിഡിയോ ഇയാള്‍ ബന്ധുക്കള്‍ക്ക് അയച്ചു നല്‍കിയ ശേഷമായിരുന്നു 33 കാരനായ യുവാവ് ആത്മഹത്യ ചെയ്തത്. 13 വര്‍ഷമായി ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്ന  യുവാവിന് അടുത്തിടെ ഒരു അപകടത്തില്‍ പരിക്കേറ്റിരുന്നു. 10 ദിവസമായി ഇയാള്‍ വീട്ടില്‍ തന്നെ വിശ്രമിക്കുന്നതിനിടെ ഭാര്യ മറ്റാരാടോ ഫോണില്‍ സംസാരിക്കുന്നത് കേട്ടു.

തുടര്‍ന്ന് ഇതേചൊല്ലി ഇരുവരും തമ്മില്‍ വഴക്കായി. യുവാവ് ഭാര്യയോട് ഫോണില്‍ സംസാരിക്കരുതെന്ന് പറഞ്ഞു വിലക്കുകയും ചെയ്തു. തുടര്‍ന്ന്, ഞായറാഴ്ച വൈകീട്ട്‌സമീപത്തെ കടയിലേക്ക് പോകുകയാണെന്ന് ഭാര്യയോട് പറഞ്ഞ ഇയാള്‍ മകനെയും മകളെയും ഒപ്പംകൂട്ടി. ഭാര്യയുടെ മൊബൈല്‍ ഫോണും എടുത്ത് കൊണ്ടാണ് പോയത് തുടര്‍ന്നായിരുന്നു കൊലപാതകവും ആത്മഹത്യയും. മൂവരുടെയും മൃതദേഹം ഒരു മാവിന്‍തോട്ടത്തില്‍ നിന്നാണ്കണ്ടെത്തിയത്. തുര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
 


വാർത്തകൾ

Sign up for Newsletter



top