17
October 2021 - 8:26 pm IST

Download Our Mobile App

Flash News
Archives

Travel

world-tourism.jpg

ലോക വിനോദ സഞ്ചാരദിനം 2021: കൊവിഡ് മൂലം ടൂറിസം മേഖലയിൽ സംഭവിച്ചത് 4 ട്രില്യൺ ഡോളറിന്‍റെ നഷ്ടം

Published:27 September 2021

ടൂറിസത്തിന്‍റെ ഈ പ്രാധാന്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഐക്യരാഷ്ട്രസഭ ലോക വിനോദ സഞ്ചാരദിനം ആഘോഷിക്കുന്നത്.

യാത്ര ചെയ്യാനും പുതിയ ഇടങ്ങൾ കണ്ടെത്താനും വിവിധ സംസ്കാരങ്ങൾ മനസിലാക്കാനുമൊക്കെ പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. പല നാടുകളിലുള്ള ആളുകളെ ഒന്നിപ്പിച്ചു നിർത്തുന്ന ഒരു ഘടകം വിനോദ സഞ്ചാരം തന്നെയാണ്. ആളുകള്‍ യാത്ര ചെയ്യുവാനും പുതിയ ഇ‌‌ടങ്ങള്‍ കണ്ടെത്തുവാനും താല്പര്യപ്പെ‌ടുന്നിട‌ത്തോളം കാലം നിലനില്‍ക്കുന്ന ബിസിനസ് മേഖലയാണ് ടൂറിസം.

അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ആഭ്യന്തരവും അതിർത്തി കടന്നുള്ള ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നത്. ടൂറിസത്തിന്‍റെ ഈ പ്രാധാന്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഐക്യരാഷ്ട്രസഭ ലോക വിനോദ സഞ്ചാരദിനം ആഘോഷിക്കുന്നത്. ലോക വിനോദ സഞ്ചാരദിനത്തിന്‍റെ പ്രത്യേകതകളറിയാം.

ലോക ടൂറിസം ദിനം...

വിനോദ സഞ്ചാരത്തെ വളര്‍ത്തുക അതിലൂടെ ആഗോള സാമ്പത്തിക വ്യവസ്ഥ ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് ഐക്യരാഷ്ട്രസഭ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 27ന് ലോക വിനോദ സഞ്ചാര ദിനം ആഘോഷിക്കുന്നത്. 1970 സെപ്റ്റംബർ 27 നാണ് യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓർഗനൈസേഷന്‍റെ നിയമങ്ങൾ അംഗീകരിക്കപ്പെടുന്നത്. അന്താരാഷ്ട്ര സമൂഹത്തിനകത്ത് വിനോദസഞ്ചാരത്തിന്‍റെ പങ്കിനെക്കുറിച്ച് അവബോധം വളർത്തുകയും ലോകമെമ്പാടുമുള്ള സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക മൂല്യങ്ങളെ അത് എങ്ങനെ ബാധിക്കുന്നുവെന്ന് പ്രദർശിപ്പിക്കുകയുമാണ് ഈ ദിനത്തിന്‍റെ ലക്ഷ്യം.

2021 ലെ ടൂറിസ ദിനം...

2021 വിനോദ സഞ്ചാരത്തെ സംബന്ധിച്ചെടുത്തോളം തകര്‍ച്ചയിലൂടെ കടന്നു പോയ ഒരു വര്‍ഷമാണ്. എങ്കിലും കൊവിഡ് മഹാമരി വിതച്ച ദുരിതങ്ങളില്‍ നിന്നു ടൂറിസവും മെല്ലെ തിരിച്ചുവരവിന്‍റെ പാതയിലാണിപ്പോൾ. പകർച്ചവ്യാധി മൂലം ആഗോള ടൂറിസം വ്യവസായത്തിന് 4 ട്രില്യൺ ഡോളറിന്‍റെ നഷ്ടം സംഭവിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. എന്തായാലും കൃത്യമായ മുന്‍കരുതലുകളോടെയും നടപടികളോടെയും ജാഗ്രതയോടും കൂടി സഞ്ചാരികൾക്ക് യാത്രകള്‍ തുടരാം.


വാർത്തകൾ

Sign up for Newsletter



top