17
October 2021 - 10:06 pm IST

Download Our Mobile App

Flash News
Archives

National

Bharat Bandh, Karnataka, Strike

ഭാരത ബന്ദ് : കർണാടകയിൽ ജനജീവിതം സാധാരണ പോലെ

Published:27 September 2021

കർണാടക ആർടിസി, ബിഎംടിസി തൊഴിലാളി സംഘടനകൾ, ഹോട്ടൽ അസോസിയേഷൻ, ലോറി, ഓട്ടോറിക്ഷ, ടാക്‌സി ഉടമകളുടെ സംഘടനകളും മറ്റു നിരവധി കൂട്ടായ്മകളും സമരത്തെ പിന്തുണച്ച് ടൗൺ ഹാളിനുമുമ്പിൽ പ്രതിക്ഷേധ ധർണ നടത്തി. എന്നാൽ പകർച്ച വ്യാധിയെ തുടർന്നുള്ള നഷ്ടം കാരണം പണി മുടക്കില്ലെന്നും ഇവർ അറിയിച്ചിരുന്നു.

ബെംഗളൂരു: കേന്ദ്ര കർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത ബന്ദ് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി തടസപ്പെടുത്തിയില്ല. അതേ സമയം പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും ജനതാ ദളും(എസ്) സമരത്തെ പിന്തുണച്ചിരുന്നു. വ്യാപര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, മറ്റു ബിസിനസ് സ്ഥാപനങ്ങൾ ഉൾപ്പെടെ തുറന്നു പ്രവർത്തിക്കുമെന്നു നേരത്തെ അറിയിച്ചിരുന്നു. തിങ്കളാഴ്ച തുടങ്ങുന്ന എസ്എസ്എൽ സി സപ്ലിമെന്ററി പരീക്ഷയ്ക്കു തടസമുണ്ടാക്കില്ലെന്നു സമരക്കാർ പ്രഖ്യാപിച്ചിരുന്നു. പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്കും അവരുടെ വാഹനങ്ങൾക്കും തടസം കൂടാതെ പോകാമെന്നു സമരക്കാർ അറിയിച്ചു.

കർണാടക ആർടിസി, ബിഎംടിസി തൊഴിലാളി സംഘടനകൾ, ഹോട്ടൽ അസോസിയേഷൻ, ലോറി, ഓട്ടോറിക്ഷ, ടാക്‌സി ഉടമകളുടെ സംഘടനകളും മറ്റു നിരവധി കൂട്ടായ്മകളും സമരത്തെ പിന്തുണച്ച് ടൗൺ ഹാളിനുമുമ്പിൽ പ്രതിക്ഷേധ ധർണ നടത്തി. എന്നാൽ പകർച്ച വ്യാധിയെ തുടർന്നുള്ള നഷ്ടം കാരണം പണി മുടക്കില്ലെന്നും ഇവർ അറിയിച്ചിരുന്നു.

അതേസമയം സമരം പൊതു ജീവിതത്തെ തടസപ്പെടുത്താതിരിക്കൻ സർക്കാർ വിപുലമായ സുരക്ഷാ മുൻകരുതലുകൾ നടത്തിയിരുന്നു. ക്രമസമാധാനം പാലിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പൊലീസിനു നിർദ്ദേശം നൽകിയിരുന്നു. നിരവധി സംഘടനകൾ സമരത്തെ

പിന്തുണച്ചിരുന്നുവെങ്കിലും പണിമുടക്കിൽ നിന്നു പിന്മാറി ധാർമ്മിക പിന്തുണയാണ് നൽകിയത്.

സംസ്ഥാനത്ത് ബസുകൾ ഉൾപ്പെടെ പൊതുമുതൽ നശിപ്പിച്ചാൽ ബന്ദ് നടത്തുന്ന സംഘടനകൾ നഷ്ടത്തിന് ഉത്തരവാദികളായിരിക്കുമെന്നു സംസ്ഥാന സർക്കാർ മുന്നറിയിപ്പു നൽകിയിരുന്നു.

ബെംഗളൂരു ഉൾപ്പെടെ മിക്ക പ്രദേശങ്ങളിലും രാവിലെ മുതൽ സാധാരണ പോലെ കടകളും മറ്റും തുറന്നു പ്രവർത്തിച്ചു. ഗതാഗതത്തെയും ബന്ദ് കാര്യമായി ബാധിച്ചില്ല. കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തി. ബെഗളൂരുവിലെ ഗാർമെന്റ് കമ്പനികൾ കനത്ത സുരക്ഷാ സന്നാഹത്തോടെ പതിവുപോലെ പ്രവർത്തിച്ചു.

ഹുബ്ബള്ളിയിൽ ചന്നമ്മ സർക്കിളിൽ കൃഷിക്കാരും, തൊഴിലാളികളും, ഓട്ടോഡ്രൈവർമാരും മറ്റും നടത്തിയ പ്രതിഷേധ ജാഥയെ തുടർന്നു കുറച്ചു നേരം ഗതാഗതം തടസപ്പെട്ടു.. ഹുബ്ബള്ളിയിൽ കടകളും ഗതാഗതവും സാധാരണ പോലെ പ്രവർത്തിച്ചു. ബെളഗാവിലും സാധാരണ പോലെ വാഹനങ്ങൾ നിരത്തിലിറങ്ങി. ഇവിടെ ആംആദ്മി പാർട്ടി പ്രവർത്തകർ ധർണ നടത്തി.


വാർത്തകൾ

Sign up for Newsletter



top