17
October 2021 - 9:48 pm IST

Download Our Mobile App

Flash News
Archives

National

strike

ഭാരത് ബന്ദ് അവസാന മണിക്കൂറുകളിലേക്ക് റോഡ്, റെയിൽ ഗതാഗതം ഉപരോധിച്ച് കർഷകർ

Published:27 September 2021

പഞ്ചാബ്, ഹരിയാന, കേരളം, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് എല്ലാത്തരം സ്ഥാപനങ്ങളും വിപണികളും ഗതാഗതവും അടച്ചിട്ടിരിക്കുന്നതിനാൽ സമ്പൂർണ്ണ പണിമുടക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടു

ന്യൂ ഡെൽഹി: സംയുക്ത കിസാൻ മോർച്ച (SKM) ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പുരോഗമിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങൾ പാസാക്കിയിട്ട് ഒരു വർഷം തികയുകയാണ്. പഞ്ചാബ്, ഉത്തർ പ്രദേശ്, ഹരിയാന, ഡൽഹി ദേശീയപാതളിൽ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. കർഷകർ ദേശിയപാതകളും റെയിൽവേ ട്രാക്കുകളും ഉപരോധിച്ചു.കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ആം ആദ്മി പാർട്ടി, തെലുങ്ക് ദേശം പാർട്ടി, വൈഎസ്ആർ കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ, സിപിഐ (എം) കർഷക സംഘടനകളും ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.നവംബർ 2020 മുതൽ തന്നെ, പഞ്ചാബ്, ഹരിയാന, യുപി എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ  പ്രതിഷേധം ആരംഭിച്ചിരുന്നു.  കേന്ദ്രം പാസാക്കിയ കാർഷിക ബില്ലുകൾ  റദ്ദാക്കണം എന്നതാണ് കർഷകരുടെ ആവശ്യം.

ഭാരത ബന്ദ് വിജയമാണെന്നും, ഭരണകൂടവുമായി ചർച്ചയ്ക്ക് തങ്ങൾ തയ്യാറാണ്, പക്ഷേ ചർച്ചകളൊന്നും നടക്കുന്നില്ല എന്ന് രാകേഷ് ടിക്കായത്ത്  ട്വിറ്ററിലൂടെ പറഞ്ഞു. ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, തുടങ്ങിയ അവശ്യ സേവനങ്ങൾ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടായിരുന്നു.

രാജ്യവ്യാപക പണിമുടക്ക് ആഹ്വാനത്തിന് അരുണാചൽ പ്രദേശിൽ ഒരു പ്രതികരണവും ഉണ്ടാക്കുന്നില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പൊതുഗതാഗതവും ബാങ്കുകളും വാണിജ്യ സ്ഥാപനങ്ങളും സാധാരണഗതിയിൽ പ്രവർത്തിച്ചു.അസമിലെ പല ജില്ലകളിൽ പല വാണിജ്യ സ്ഥാപനങ്ങളും, സർക്കാർ, സ്വകാര്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നിരുന്നു. ചെന്നൈ, കോയമ്പത്തൂർ, മധുര, സേലം,മറ്റ് ജില്ലകളിലും പണിമുടക്ക് ഉണ്ടായിരുന്നില്ല.

പഞ്ചാബ്, ഹരിയാന, കേരളം, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് എല്ലാത്തരം സ്ഥാപനങ്ങളും വിപണികളും ഗതാഗതവും അടച്ചിട്ടിരിക്കുന്നതിനാൽ സമ്പൂർണ്ണ പണിമുടക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടു. രാജസ്ഥാൻ, യുപി, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ടിഎൻ, കർണാടക, എംപി എന്നിവിടങ്ങളിൽ ഭാരത് ബന്ദ് വിജയകരമായിരുന്നു.


വാർത്തകൾ

Sign up for Newsletter



top