17
October 2021 - 10:00 pm IST

Download Our Mobile App

Flash News
Archives

Religious

fish

ഐശ്വര്യത്തിനും പോസിറ്റിവിറ്റിക്കും അക്വേറിയങ്ങൾ

Published:27 September 2021

വീടുകളിൽ കൃത്യമായ സ്ഥാനത്ത് അക്വേറിയം സ്ഥാപിച്ചാല്‍ കുടുംബാംഗങ്ങളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പറയുന്നത്. അക്വേറിയങ്ങളിൽ മത്സ്യം സഞ്ചരിക്കുമ്പോൾ‌ പോസിറ്റീവ് ഊര്‍ജത്തെ ഉത്തേജിപ്പിക്കുകയാണെന്നും പറയപ്പെടുന്നു.

വീടുകളുടെയും ഓഫീസുകളുടെയും പ്രധാന ആകർഷകമാണ് മനോഹരമായ അലങ്കാരമത്സ്യങ്ങൾ. എന്നാല്‍ ആകര്‍ഷണത്തിനല്ലാതെ ചില വാസ്തു ശാസ്ത്രങ്ങളിലും പ്രധാനമാണ് ഇത്തരത്തിലുള്ള മല്‍സ്യങ്ങള്‍. വീടുകളിൽ കൃത്യമായ സ്ഥാനത്ത് അക്വേറിയം സ്ഥാപിച്ചാല്‍ കുടുംബാംഗങ്ങളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പറയുന്നത്. അക്വേറിയങ്ങളിൽ മത്സ്യം സഞ്ചരിക്കുമ്പോൾ‌ പോസിറ്റീവ് ഊര്‍ജത്തെ ഉത്തേജിപ്പിക്കുകയാണെന്നും പറയപ്പെടുന്നു.

പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും പോസിറ്റീവ് എനർജി ഉദ്പാധിപ്പിക്കപ്പെടുന്നു. എന്നാൽ ഇത് ശരിയായ സ്ഥാനത്ത് ക്രമീകരിക്കുമ്പോൽ മാത്രമാണ് അവയുടെ പുറന്തള്ളുപ്പെടുന്ന എനര്‍ജി നമുക്ക് യോജിച്ച രീതിയില്‍ കിട്ടുക. കുടുംബത്തിലും മറ്റ് പരിസരങ്ങളിലും പോസിറ്റീവ് എനർജി കൊണ്ടുവരുന്നതിന് ഫിഷ് അക്വേറിയങ്ങള്‍ക്കും ഇതേ പ്രാധാന്യമാണുള്ളത്. ഇതുകൊണ്ടുതന്നെ നിങ്ങളിൽ കുറച്ചുപോരെങ്കിലും അരോവന മത്സ്യത്തിനെ കുറിച്ച് കേട്ടിരിക്കാം.

സാധാരണയായി അസ്ഥി നാവുകള്‍ എന്നാണ് ആരോവനകളെ അറിയപ്പെടുന്നത്.ഈ കുടുംബത്തിലെ മത്സ്യങ്ങളുടെ തല അസ്ഥി ആണ്, നീളമേറിയ ശരീരമാണ് ഇതിനുള്ളത്. ഗോള്‍ഡ് ഫിഷ് പോലെ അരോണ മത്സ്യവും വാസ്തു ശാസ്ത്രത്തില്‍ വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. വീട്ടില്‍ അരോണ മത്സ്യം സൂക്ഷിക്കുന്നത് വാസ്തു ശാസ്ത്രം ശുഭസൂചകമായി കണക്കാക്കുന്നു.

ഭാഗ്യം നേടിത്തരുന്ന ഗോള്‍ഡന്‍ ഡ്രാഗണ്‍ എന്നാണ് അറോവോണയെ വാസ്തുശാസ്ത്രം വിശേഷിപ്പിക്കുന്നത്. അറോവോണ മത്സ്യങ്ങളെ വളര്‍ത്തിയാല്‍ കുടുംബത്തില്‍ ആരോഗ്യം, സമ്പത്ത്, തുടങ്ങിയവ ഏറുമെന്നുമാണ് പറയുന്നത്. അക്വേറിയം പണം കൊണ്ടുവരണമെങ്കില്‍ ഇതില്‍ 5 ഘടകങ്ങളുണ്ടാകണം. വാട്ടര്‍ അതായത് വെള്ളം, വുഡ് അതായത് സസ്യങ്ങള്‍, മെറ്റല്‍ അതായത് അക്വേറിയമുണ്ടാക്കിയതില്‍ ലോഹസാന്നിധ്യം വേണം, എര്‍ത്ത് അതായത് പാറകളോ കല്ലുകളോ മണലോ, ഭൂമിയെ സൂചിപ്പിയ്ക്കുന്ന എന്തെങ്കിലും അക്വേറിയത്തിലുണ്ടാകണം, ഫയര്‍ അതായത് തീ, നല്ല നിറത്തിലെ മീനുകള്‍, അക്വേറിയത്തിലെ ലൈറ്റ് എന്നിവ ഇതില്‍ പെടുന്നു.പണത്തിനായി അക്വേറിയം തെക്കുകിഴക്കായും ജോലിസംബന്ധമായ ഉയര്‍ച്ചക്കായി വടക്കും ആരോഗ്യത്തിനും കുടുംബസൗഖ്യത്തിനുമായി കിഴക്കും സ്ഥാപിക്കണം. 

അരോണ  മത്സ്യം നല്ല ആരോഗ്യം, സന്തോഷം, സമൃദ്ധി, സമ്പത്ത്, ശക്തി എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. അത് അതിന്‍റെ ഉടമയ്ക്ക് സന്തോഷം, സ്‌നേഹം, ആരോഗ്യം, സമ്പത്ത്, സമൃദ്ധി, വ്യക്തിപരമായ ശക്തി എന്നിവയും നല്‍കുന്നു. മോശം ശക്തികളെ അകറ്റുന്നു. നിറത്തിലുള്ള മത്സ്യങ്ങളെ വളര്‍ത്തുന്നതാണ് ഉത്തമം. ഇവ പോസിറ്റീവ് ഊര്‍ജത്തെ വര്‍ധിപ്പിക്കും. കൂടാതെ വാസ്തുദോഷങ്ങള്‍ക്ക് പരിഹാരമാകുമെന്നും വാസ്തുശാസ്ത്രം പറയുന്നു.


വാർത്തകൾ

Sign up for Newsletter



top