17
October 2021 - 9:04 pm IST

Download Our Mobile App

Flash News
Archives

Special

elephant-sugar.jpg

ഞങ്ങൾക്കുള്ളത് തന്നിരുന്നേൽ അങ്ങ് പോകാമായിരുന്നു; കരിമ്പിൻ ലോറി തടഞ്ഞ് ആനകുട്ടിയും അമ്മയാനയും

Published:27 September 2021

സത്യമംഗലം- മൈസൂരു ദേശീയ പാതക്ക് സമീപമുള്ള ഗ്രാമങ്ങളില്‍ വലിയ തോതില്‍ കരിമ്പ് കൃഷി ചെയ്യുന്നുണ്ട്. ഇവിടെ നിന്ന് ലോഡ് കയറ്റി പോയ ലോറിയാണ് ആന തടഞ്ഞു നിര്‍ത്തിയത്.

മൃഗങ്ങളുടെ വിഡിയോകൾ കാണാൻ എല്ലാവർക്കുമിഷ്ടമാണ്. പ്രത്യേകിച്ച് ആനകളുടെ. ചിലപ്പോള്‍ യാത്രക്കാരെ ആക്രമിക്കുന്ന ആനകളെയും നമ്മള്‍ വാര്‍ത്തകളില്‍ കാണാറുണ്ട്. ഇപ്പോഴിത വണ്ടി തടഞ്ഞ് നിര്‍ത്തി ഭക്ഷണം തേടുന്ന ആനക്കൂട്ടമാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. അത്തരത്തില്‍ ഒരു ദൃശ്യമാണ് സത്യമംഗലം വനത്തില്‍ നിന്ന് പുറത്തുവരുന്നത്. സത്യമംഗലം- മൈസൂരു ദേശീയ പാതക്ക് സമീപമുള്ള ഗ്രാമങ്ങളില്‍ വലിയ തോതില്‍ കരിമ്പ് കൃഷി ചെയ്യുന്നുണ്ട്. ഇവിടെ നിന്ന് ലോഡ് കയറ്റി പോയ ലോറിയാണ് ആന തടഞ്ഞു നിര്‍ത്തിയത്.

സത്യമംഗലം- മൈസൂര്‍ ദേശീയപാതയില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കുട്ടിയാനക്ക് ഒപ്പമെത്തിയ അമ്മയാന കരിമ്പുമായി വന്ന ലോറി തടഞ്ഞത്. ഇതേത്തുടര്‍ന്ന് വണ്ടി നിര്‍ത്തിയ തൊഴിലാളി, വാഹനത്തിന് മുകളില്‍ കയറി കരിമ്പ് ആനക്ക് നല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം. കരിമ്പ് കിട്ടയതോടെ ആനകള്‍ റോഡില്‍ നിന്ന് മാറുകയും വാഹനങ്ങളെ പോകാന്‍ അനുവദിക്കുകയുമായിരുന്നു.‌

 


വാർത്തകൾ

Sign up for Newsletter



top