17
October 2021 - 10:07 pm IST

Download Our Mobile App

Flash News
Archives

Comment

jeff bezos

ആമസോണിനെ ലക്ഷ്യമിട്ട് ആർഎസ്എസ്

Published:27 September 2021

ആമസോണിന്റെ വീഡിയോ പ്ലാറ്റ്ഫോം, പ്രൈം വീഡിയോ , ഇന്ത്യൻ സംസ്കാരത്തിന് വിരുദ്ധമായസിനിമകളും ടെലിവിഷൻ പരമ്പരകളും പുറത്തിറക്കുന്നുണ്ടെന്ന് ലേഖനത്തിൽ പറയുന്നു.

ന്യൂഡൽഹി: ആർഎസ്എസ് അനുഭാവമുള്ള മാഗസീൻ പാഞ്ചജന്യ, പുതിയ കവർ സ്റ്റോറിയിൽ - ആമസോണിനെ "ഈസ്റ്റ് ഇന്ത്യ കമ്പനിയോട് ഉപമിച്ചിരിക്കുന്നു. ആമസോൺ സിഇഒ ജെഫ് ബെസോസിന്റെ ചിത്രത്തോടോപ്പം "#ആമസോൺ: ഈസ്റ്റ് ഇന്ത്യ കമ്പനി 2.0" എന്ന തലക്കെട്ടോടുക്കൂടി, പാഞ്ചജന്യ എഡിറ്റർ ഹിതേഷ് ശങ്കർ തിങ്കളാഴ്ച പുതിയ ജേണലിന്റെ കവർ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ഇൻഫോസിസിനെക്കുറിച്ച് വിവാദപരമായ ഒരു കവർ സ്റ്റോറി അവതരിപ്പിച്ച് ആഴ്ചകൾ കഴിഞ്ഞപ്പോഴാണ്, ഏറ്റവും പുതിയ ലക്കത്തിൽ ആമസോണിനെക്കുറിച്ച്  പരാമർശിച്ചിരിക്കുന്നത്. ആമസോണിനെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി തുല്യമാക്കി, നിരവധി , അഴിമതി നിറഞ്ഞതായി അതിൽ ആരോപിച്ചിരിക്കുന്നത്.

ആമസോൺ ട്വീറ്റുകൾക്കോ, മാസികയുടെ കവർ സ്റ്റോറിക്കോ എതിരെ ഇതുവരെ പ്രതികരിച്ചിട്ടില്ല. "പതിനെട്ടാം നൂറ്റാണ്ടിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യ പിടിച്ചെടുക്കാൻ ചെയ്തതെന്തോ, ആമസോണിന്റെ പ്രവർത്തനങ്ങളിലും അത് ദൃശ്യമാണ്," "ഈസ്റ്റ് ഇന്ത്യ കമ്പനി 2.0" എന്ന ലേഖനത്തിൽ പറയുന്നു.ആമസോണിന് ഇന്ത്യൻ വിപണിയിൽ കുത്തക സ്ഥാപിക്കാൻ താൽപ്പര്യമുണ്ടെന്നും അതിൽ പറയുന്നു....ഇതിനായി, ഇന്ത്യൻ പൗരന്മാരുടെ സാമ്പത്തിക, രാഷ്ട്രീയ, വ്യക്തിപരമായ സ്വാതന്ത്ര്യം പിടിച്ചെടുക്കുന്നതിനുള്ള സംരംഭങ്ങൾ ആരംഭിച്ചു. ആമസോണിന്റെ വീഡിയോ പ്ലാറ്റ്ഫോം, പ്രൈം വീഡിയോ , ഇന്ത്യൻ സംസ്കാരത്തിന് വിരുദ്ധമായസിനിമകളും ടെലിവിഷൻ പരമ്പരകളും പുറത്തിറക്കുന്നുണ്ടെന്ന് ലേഖനത്തിൽ പറയുന്നു.

ആമസോൺ ഉൾപ്പെട്ട കോഴ ആരോപണത്തിൽ സുപ്രീം കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് ആവശ്യപ്പെട്ടു.ഇതാദ്യമായല്ല പാഞ്ചജന്യം ജേണൽ കമ്പനികൾക്കെതിരെ ആക്രമിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രമുഖ സ്ഥാപനമായ ഇൻഫോസിസിന് നേരെയും ഈ ആർഎസ്എസ് അനുബന്ധ മാസിക ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. കമ്പനി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്താൻ മനപ്പൂർവ്വം ശ്രമിച്ചു എന്നും ഇത് നക്സലുകളെയും ഇടതുപക്ഷക്കാരെയും മറ്റ് സംഘങ്ങളെയും സഹായിക്കുന്നു എന്നുമായിരുന്നു അതിലെ പ്രധാന ആരോപണം
 


വാർത്തകൾ

Sign up for Newsletter



top