23
October 2021 - 4:02 am IST

Download Our Mobile App

Flash News
Archives

Kerala

P rajeev

കേരളത്തിൽ വ്യവസായ സംരംഭകർ ആവശ്യപ്പെടുന്നതെല്ലാം ഒരുക്കും: മന്ത്രി പി.രാജീവ്

Published:27 September 2021

കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റാനും സർക്കാർ തയാറെടുക്കുകയാണ്. ഇത്തരത്തിൽ വ്യവസായങ്ങളുമായി ബന്ധപ്പെട്ട 111 പഴയ നിയമങ്ങൾ റദ്ദുചെയ്യാനുള്ള തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: കേരളത്തിൽ വ്യവസായ സംരംഭകർ ആവശ്യപ്പെടുന്നതെല്ലാം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. നിയമാനുസൃതമായ എല്ലാം അനുവദിച്ചു നൽകും. കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റാനും സർക്കാർ തയാറെടുക്കുകയാണ്. ഇത്തരത്തിൽ വ്യവസായങ്ങളുമായി ബന്ധപ്പെട്ട 111 പഴയ നിയമങ്ങൾ റദ്ദുചെയ്യാനുള്ള തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. 

കേരളത്തിൻ്റെ വളർച്ചയിൽ ചെറുകിട ഇടത്തര സൂക്ഷ്മ സംരംഭകർക്ക് പ്രധാന പങ്കുവഹിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. അഞ്ചു വർഷം കൊണ്ട് 100 ശതമാനം വർധനവ് ആണ് മേഖലയിലുണ്ടായത്. കഴിഞ്ഞ 100 ദിവസത്തിനുള്ളിൽ 3200 പുതിയ ചെറുകിട ഇടത്തര സൂക്ഷ്മ സംരംഭങ്ങൾ സംസ്ഥാനത്തു വന്നു. പല സംരംഭകർക്കും ഏത് സംരംഭം തുടങ്ങണമെന്നതിനെ സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടാകില്ല. തുടങ്ങി കഴിഞ്ഞതിനു ശേഷമായിരിക്കും ഉല്പന്നത്തിന് വേണ്ട പ്രതികരണം ലഭിക്കാതെ പോകുന്നത്. അത് നഷ്ടത്തിലേക്ക് എത്തിക്കും. ഇത്തരക്കാർക്കു വേണ്ടിയാണ് സർക്കാർ ടെക്‌നോളജി ക്ലിനിക്കുകൾ ആരംഭിക്കുന്നത്.  ഇതു വഴി കൃത്യമായ മാർഗ നിർദ്ദേശങ്ങൾ സംരംഭകന് ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
 
സർക്കാർ ഇൻഡസ്ട്രിയൽ ക്ലിനിക്കുകളും ആരംഭിക്കാൻ ലക്ഷ്യമിടുന്നുണ്ട്. നഷ്ടത്തിലായ സംരംഭങ്ങൾ കണ്ടെത്തി സംഭവിച്ച വീഴ്ചകൾ പരിഹരിക്കുകയാണ് ലക്ഷ്യം. ആവശ്യമായ മാർഗനിർദ്ദേശങ്ങൾ വിദഗ്ധരുടെ നേതൃത്വത്തിൽ കൈമാറി അതുവഴി സംരംഭം വിജയത്തിലെത്തിക്കാൻ ശ്രമിക്കും. സംരംഭകരുടെ പരാതികൾ പരിഹരിക്കുന്നതിനായി ജില്ലാതലത്തിലും സംസ്ഥാന തലത്തിലും പരാതി പരിഹാര കേന്ദ്രങ്ങളും സ്ഥാപിക്കുകയുണ്ടായി. പരാതി ലഭിച്ച് 30 ദിവസത്തിനകം തീർപ്പു കൽപിക്കുന്ന സംവിധാനമാണ് ഇത്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് പിഴ ഈടാക്കുന്ന രീതിയിലാണ് ഇത് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top