23
October 2021 - 3:59 am IST

Download Our Mobile App

Flash News
Archives

Kerala

valayar  dam

വാളയാർ ഡാമിൽ കാണാതായ വിദ്യാർഥികളെ കണ്ടെത്താനായില്ല: തെരച്ചിൽ നാളെ പുനരാരംഭിക്കും

Published:27 September 2021

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് രണ്ടു ഇരുചക്ര വാഹനങ്ങളിലായെത്തിയ അഞ്ചംഗ സംഘമാണ് ഡാമിൽ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെയാണ് മൂന്നുപേരെ ഒഴുക്കിൽപെട്ട് കാണാതായത്.

പാലക്കാട്: വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികളെ കാണാതായി സംഭവത്തിൽ ഇവർക്കായുള്ള തെരച്ചില്‍ നാളെ രാവിലെ ഏഴിന് പുനരാരംഭിക്കും. കോയമ്പത്തൂർ സുന്ദരാപുരം സ്വദേശികളായ സഞ്ജയ് (16), ആന്റോ (16), പൂർണേഷ് (16) എന്നിവരെയാണ് കാണാതായത്. ഇവർ കോയമ്പത്തൂർ ഹിന്ദുസ്ഥാൻ പോളിടെക്നിക്ക് കോളേജിലെ വിദ്യാർത്ഥികളാണ്. 

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് രണ്ടു ഇരുചക്ര വാഹനങ്ങളിലായെത്തിയ അഞ്ചംഗ സംഘമാണ് ഡാമിൽ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെയാണ് മൂന്നുപേരെ ഒഴുക്കിൽപെട്ട് കാണാതായത്. കൂടെയുണ്ടായിരുന്ന മറ്റു രണ്ടു പേർ ബഹളം വച്ച് ഡാം ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്സും സ്കൂബ സംഘവും തിരച്ചിൽ ഏഴുമണിയോടെ അവസാനിപ്പിച്ചു. നാളെ രാവിലെ നാവികസേനാ സംഘവും തെരച്ചിലിന് സഹായിക്കും.


വാർത്തകൾ

Sign up for Newsletter



top