Published:27 September 2021
സെക്സിനും പ്രണയത്തിനും ആരോഗ്യ കാര്യത്തില്‍ വളരെ വലിയ പങ്കാണ് ഉള്ളത്. ലൈംഗികോത്തേജനത്തിനും സെക്സിന്റെ മൂഡ് രൂപപ്പെടുത്തുന്നതിലും ഭക്ഷണത്തെ എങ്ങനെ ഉപയോഗിക്കാം എന്നതിന് നിരവധി പഠനങ്ങള്‍ ലോകമെങ്ങും നടക്കുന്നുണ്ട്. ലൈംഗികശേഷി കൂട്ടാനും മനസില്‍ താല്പര്യം ജനിപ്പിക്കാനും ചില പ്രത്യേക ഭക്ഷണങ്ങള്‍ക്കാകുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച 5 സെക്സ് ഫുഡുകളെ പരിചയപ്പെടാം.
സ്ട്രോബറി
പ്രണയത്തിന്റെ നിറമുള്ള സ്ട്രോബറിയും സെക്സ് ആസ്വാദകരമാക്കുന്ന പഴവര്‍ഗ്ഗമാണ്. വിറ്റമിന്‍ സി യുടെ ഖനികളാണ് സ്ട്രോബറി പഴങ്ങള്‍. അവ നാഡികള്‍ക്കു ശക്തി പകരുന്നു. രക്തയോട്ടം കൂട്ടി പുരുഷന്റെയും സ്ത്രീയുടെയും ലൈംഗികാസക്തി കൂട്ടാനിത് സഹായിക്കും. മാത്രവുമല്ല ഇതിലടങ്ങിയിരിക്കുന്ന വിറ്റമിന്‍ സിയും ആന്റെ ഓക്സിഡന്റ്സും പുരുഷന്മാരിലെ സ്പേം കൗണ്ട് കൂടാനും സഹായിക്കും.
ഏലക്ക
ഒരു ഒന്നാന്തരം ലൈംഗികോത്തേജക ആഹാരസാധനമാണ് ഏലക്ക. നല്ല മണമുള്ളതും ഗ്യാസിനെതിരെ പ്രവര്‍ത്തിക്കുന്നതുമാണ് ഏലച്ചെടി. ലൈംഗിക ബന്ധത്തിനു മുമ്പ് കഴിക്കാൻ ഉത്തമമാണ് ഏലക്ക. ഏലക്കായും വെറ്റിലയും ചേര്‍ന്ന മിശ്രിതം വദനത്തെ സുഗന്ധപൂരിതമാക്കുമെന്നാണ് പറയുന്നത്.
വെളുത്തുള്ളി
വെളുത്തുള്ളി പണ്ടുകാലം മുതല്ക്കേ ഒരു നല്ല അഫ്രോഡിസിയാക് ആണെന്ന് (ലൈംഗികോത്തേജകവസ്തു) കരുതുന്നു. വെളുത്തുള്ളിയും മല്ലിയിലയും കൂടി ചതച്ചു കഴിച്ചാല്‍ അത് നല്ല ഉത്തേജനം തരും. സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ വെളുത്തുള്ളി ഉപയോഗിക്കാം. സ്ഥിരം വെളുത്തുള്ള കഴിക്കുന്നത് ലൈംഗിതൃഷ്ണ വര്‍ധിപ്പിക്കും.വെളുത്തുള്ളി പച്ചയ്ക്കു കഴിക്കുന്നതിനു പകരം 3-4 വെളുത്തുള്ളി എള്ളെണ്ണയിലോ, പശുവിന് നെയ്യിലോ വറുത്തു കഴിക്കണം.
പൂവമ്പഴം
വിറ്റമിന്‍ ബിയും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുള്ള പൂവമ്പഴം മികച്ച ലൈംഗികോത്തേജക ഭക്ഷണമായി കണക്കാക്കുന്നു. കേരളത്തില്‍ വിവാഹാനന്തരം പൂവമ്പഴവും പാലും ദമ്പതികള്‍ പങ്കിട്ടു കുടിക്കുന്ന ചടങ്ങ് ഇപ്പോഴുമുണ്ടല്ലോ. പൂവമ്പഴത്തില് ധാരാളം പോഷകാംശവും വിറ്റമിനുകളും ഉണ്ട്. അതിലെ ചില രാസ വസ്തുക്കള്‍ക്കു നമ്മുടെ ഉത്സാഹവും ആത്മ വിശ്വാസവുമൊക്കെ വര്‍ധിപ്പിക്കുന്ന തരത്തില്‍ തലച്ചോറില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും പറയുന്നു.
തേന്‍
നവദമ്പതികള്‍ വിവാഹം കഴിഞ്ഞ ആദ്യമാസം തേന്‍ കുടിക്കുന്നത് വളരെ ഉത്തമമാണെന്ന് പറയാറുണ്ട്. ഇതു കുടിച്ചാല്‍ ആണിനു കുതിര ശക്തി കിട്ടുമത്രേ. ഇങ്ങനെയാണു ഹണിമൂണ്‍ (മധുവിധു) എന്ന വാക്കു രൂപപ്പെട്ടത്. ഒരു ടീസ്പൂണ്‍ തേന്‍ വെള്ളം ചേര്‍ത്തു കഴിച്ചാല്‍ ദുര്‍മേദസു കുറയും, ശരീരഭാഗത്തിന്റെ രക്തധമനികളിലെ തടസങ്ങള്‍ നീങ്ങി രക്തയോട്ടം കൂടും.