Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
23
January 2022 - 2:35 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Fitness

sithara

ശരീരത്തോട് സംവദിക്കാൻ സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്; ഫിറ്റ്നസ് വിഡിയോയുമായി സിതാര കൃഷ്ണകുമാർ

Published:30 September 2021

ഇപ്പോഴിത വർക്കൗട്ട് ചെയ്യുന്നതിന്‍റെ വിഡിയോ ആണ് സിതാര ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. തന്‍റെ പ്രായത്തിലുള്ള സ്ത്രീകൾക്കൊരു സന്ദേശവും താരം നല്‍കുന്നുണ്ട്. ജോലി ഭാരവും ജീവിതരീതിയും കൊണ്ട് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുക സാധാരണമാണെന്നും അത് ഒഴിവാക്കാൻ ഇത്തരം വ്യായാമമുറകൾ സഹായിക്കും എന്നും സിത്താര കുറിച്ചു.

പാട്ടിലൂടെയും നിലപാടുകളിലൂടെയും ആരാധകമനം കവർന്ന ഗായികയാണ് സിതാര കൃഷ്ണകുമാർ. സോഷ്യല്‍ മീഡിയയില്‍ സജീവമായ സിതാര ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായി സംസാരിക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിത വർക്കൗട്ട് ചെയ്യുന്നതിന്‍റെ വിഡിയോ ആണ് സിതാര ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. തന്‍റെ പ്രായത്തിലുള്ള സ്ത്രീകൾക്കൊരു സന്ദേശവും താരം നല്‍കുന്നുണ്ട്. ജോലി ഭാരവും ജീവിതരീതിയും കൊണ്ട് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുക സാധാരണമാണെന്നും അത് ഒഴിവാക്കാൻ ഇത്തരം വ്യായാമമുറകൾ സഹായിക്കും എന്നും സിത്താര കുറിച്ചു.

‘എന്‍റെ പ്രായത്തിലുള്ള സ്ത്രീകളോട്, ചില സമയങ്ങളിൽ നടുവേദന, സന്ധിവേദന, അമിത ശരീരഭാരം എന്നിവയെക്കുറിച്ചു പലരും പരാതിപ്പെടാറുണ്ട്. ജോലി സമ്മർദ്ദം, ഹോർമോണ്‍ വ്യതിയാനം തുടങ്ങിയവയൊക്കെ ആയിരിക്കാം അതിന് കാരണം. നിങ്ങളുടെ ശരീരത്തോട്  സംവദിക്കാൻ കുറച്ച് സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

ആഢംബര ജിമ്മുകളിൽ പോയി ഒരുപാട് പണം ചെലവഴിക്കണം എന്നല്ല ഞാൻ പറയുന്നത്. വേഗത്തിലുള്ള നടത്തത്തിനു പോലും വലിയ മാറ്റമുണ്ടാക്കാൻ സാധിക്കും’- വിഡിയോ പങ്കുവച്ചുകൊണ്ട് സിതാര കുറിച്ചു. സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധി പേരാണ് സിതാരയ്ക്ക് പിന്തുണയുമായെത്തിയിരിക്കുന്നത്. 

 

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top