17
October 2021 - 10:41 pm IST

Download Our Mobile App

Flash News
Archives

Hollywood

farm-house

ദ് കൺജറിംഗ് സിനിമയ്ക്ക് പ്രചോദനമായ പ്രേത വീട് വിൽപ്പനയ്ക്ക്

Published:02 October 2021

2013ൽ റിലീസ് ചെയ്ത ചിത്രത്തിന് ആധാരമായത് റോഡ് ഐലൻഡിലെ പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന ഒരു ഫാം ഹൗസ് ആയിരുന്നു. ചിത്രത്തിന്‍റെ റിലീസിന് ശേഷവും മുമ്പുമെല്ലാം ഈ ഫാം ഹൗസും വാർത്തകളിൽ നിറഞ്ഞു.

സിനിമാപ്രേമികളെ ഒന്നടങ്കം ഭയപ്പെടുത്തിയ ചിത്രമായിരുന്നു ദ് കൺജറിംഗ്. 2013ൽ റിലീസ് ചെയ്ത ചിത്രത്തിന് ആധാരമായത് റോഡ് ഐലൻഡിലെ പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന ഒരു ഫാം ഹൗസ് ആയിരുന്നു. ചിത്രത്തിന്‍റെ റിലീസിന് ശേഷവും മുമ്പുമെല്ലാം ഈ ഫാം ഹൗസും വാർത്തകളിൽ നിറഞ്ഞു. ഇപ്പോഴിതാ ഈ പ്രേതഭവനം വിൽപ്പനയ്ക്ക് ഒരുങ്ങുകയാണ്. 1.2 മില്യൺ ഡോളറിനാണ് വീട് വിൽക്കാൻ ഒരുങ്ങുന്നത്. ബറിൾവില്ലിലെ 8.5 ഏക്കറിൽ 3,109 ചതുരശ്ര അടി വിസ്തീർണമുള്ള വീട് അമെരിക്കയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ പ്രേതഭവനങ്ങളിൽ ഒന്നാണ്.

1800 കളിൽ ഈ വീട്ടിൽ താമസിച്ചിരുന്ന ബത്‌ഷെബ ഷെർമാന്‍റെ സാന്നിധ്യം ഈ വീടിനെ വേട്ടയാടുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. മാത്രമല്ല, എണ്ണമറ്റ ഒട്ടേറെ സംഭവങ്ങൾ ഈ വീടുമായി ബന്ധപ്പെട്ട് നടന്നിട്ടുമുണ്ട്. ദ് കൺജറിംഗ് ഈ വീട്ടിൽ ചിത്രീകരിച്ചിട്ടില്ലെങ്കിലും, 1970 കളിൽ താമസിച്ചിരുന്ന പെറോൺ കുടുംബത്തിന്‍റെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു സിനിമ ഒരുക്കിയിരുന്നത്. ഈ ഫാം ഹൗസ് 2019ൽ 439,000 ഡോളറിന് ജെന്നിഫർ – കോറി ഹെൻസൻ എന്നീ ദമ്പതികൾ വാങ്ങി.

പാരനോർമൽ ഇൻവെസ്റ്റിഗേറ്റർമാർക്ക് ഇവർ മുറികളും വാടകയ്ക്ക് നൽകി. വീട് നോക്കിനടത്തുന്നവർ ഒട്ടേറെ അനുഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. പ്രേതഭവനം എന്ന നിലയിൽ എത്തുന്ന ടൂറിസ്റ്റുകൾ നല്ലൊരു വരുമാനവുമാണ് ഈ വീടിന്. ഉടമകളുടെ മകൾ മാഡിസണും അവിടെ അസാധാരണ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

 


വാർത്തകൾ

Sign up for Newsletter



top