17
October 2021 - 9:41 pm IST

Download Our Mobile App

Flash News
Archives

Exclusive

ജ​യ്ഹി​ന്ദ്: കോ​ടി​ക​ളു​ടെ ക​ട​ക്കെ​ണി കെ.​വി. തോ​മ​സ് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു 

Published:04 October 2021

# എം.ബി. സന്തോ‌ഷ്

ജ​യ്ഹി​ന്ദി'​ന്‍റെ ആ​സ്തി​മൂ​ല്യ​ത്തി​ൽ 19 കോ​ടി​യു​ടെ ഇ​ടി​വു​ണ്ടാ​യ​താ​യി 2020ലെ ​ഓ​ഡി​റ്റ് ചെ​യ്ത ബാ​ല​ൻ​സ് ഷീ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വീ​ക്ഷ​ണ​ത്തി​ൽ 2019 മു​ത​ലു​ള്ള അ​ക്കൗ​ണ്ട് ഓ​ഡി​റ്റ് പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. കെ.​വി. തോ​മ​സി​ന് നേ​ര​ത്തെ ജ​യ്ഹി​ന്ദി​ന്‍റെ​യും വീ​ക്ഷ​ണ​ത്തി​ന്‍റെ​യും മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​റാ​യി ചു​മ​ത​ല ന​ൽ​കി​യ​പ്പോ​ഴാ​ണ് അ​വ​യു​ടെ സാ​മ്പ​ത്തി​ക സ്ഥി​തി പ​ഠി​ച്ച​ശേ​ഷം ചു​മ​ത​യേ​ൽ​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ന്‍റ മാ​ധ്യ​മ​ങ്ങ​ളാ​യ "ജ​യ് ഹി​ന്ദ്' ടെ​ലി​വി​ഷ​നും "വീ​ക്ഷ​ണം' പ​ത്ര​ത്തി​നും വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും ആ​സ്തി​മൂ​ല്യ ഇ​ടി​വു​മെ​ന്ന് ആ​ദ്യം വ്യ​ക്ത​മാ​ക്കി​യ​ത് കെ​പി​സി​സി മു​ൻ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ് പ്രൊ​ഫ. കെ.​വി തോ​മ​സ്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ണി​ച്ച് ക​ഴി​ഞ്ഞ ന​വം​ബ​ർ 27ന് ​അ​ന്ന​ത്തെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന് അ​ദ്ദേ​ഹം ക​ത്തു​ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. 
"

ജ​യ്ഹി​ന്ദി'​ന്‍റെ ആ​സ്തി​മൂ​ല്യ​ത്തി​ൽ 19 കോ​ടി​യു​ടെ ഇ​ടി​വു​ണ്ടാ​യ​താ​യി 2020ലെ ​ഓ​ഡി​റ്റ് ചെ​യ്ത ബാ​ല​ൻ​സ് ഷീ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വീ​ക്ഷ​ണ​ത്തി​ൽ 2019 മു​ത​ലു​ള്ള അ​ക്കൗ​ണ്ട് ഓ​ഡി​റ്റ് പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. കെ.​വി. തോ​മ​സി​ന് നേ​ര​ത്തെ ജ​യ്ഹി​ന്ദി​ന്‍റെ​യും വീ​ക്ഷ​ണ​ത്തി​ന്‍റെ​യും മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​റാ​യി ചു​മ​ത​ല ന​ൽ​കി​യ​പ്പോ​ഴാ​ണ് അ​വ​യു​ടെ സാ​മ്പ​ത്തി​ക സ്ഥി​തി പ​ഠി​ച്ച​ശേ​ഷം ചു​മ​ത​യേ​ൽ​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ച​ത്. തു​ട​ർ​ന്നു പു​റ​ത്തു​വ​ന്ന ക​ണ​ക്കു ക​ണ്ട് അ​ന്ധാ​ളി​ച്ച് ചു​മ​ത​ല​യേ​ൽ​ക്കാ​തെ മാ​റു​ക​യാ​യി​രു​ന്നു. 
ഈ ​ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളി​ലും പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട്, ഇ​എ​സ്ഐ എ​ന്നി​ങ്ങ​നെ നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത​യു​ള്ള​തു​ൾ​പ്പെ​ടെ വ​ൻ കു​ടി​ശ്ശി​ക​യാ​ണു​ള്ള​ത്.

ജ​യ്ഹി​ന്ദി​ന് ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ അ​ഞ്ചു​കോ​ടി രൂ​പ വേ​ണം. ഇ​പി​എ​ഫ്, ഇ​എ​സ്ഐ, ഗ്രാ​റ്റു​വി​റ്റി, സ​ർ​വീ​സ് ടാ​ക്സ്, ടി​ഡി​എ​സ് കു​ടി​ശ്ശി​ക ത​ന്നെ 15 കോ​ടി​യി​ലേ​റെ​യു​ണ്ട്. 2.25 കോ​ടി രൂ​പ​യു​ടെ ജി​എ​സ്ടി കു​ടി​ശ്ശി​ക അ​ട​യ്ക്കാ​ത്ത​തി​നാ​ൽ ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് റ​ദ്ദാ​യി. ഗോ​കു​ലം ചി​ട്ടി​ഫ​ണ്ടി​ൽ​നി​ന്ന് എ​ടു​ത്ത വാ​യ്പ പ​ലി​ശ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​കോ​ടി രൂ​പ​യി​ലേ​റെ​യാ​യി വ​ള​ർ​ന്നു. ഓ​രോ മാ​സ​ത്തെ​യും വ​ര​വും ചെ​ല​വും ത​മ്മി​ൽ പൊ​രു​ത്ത​പ്പെ​ടാ​തെ വ​ൻ ന​ഷ്ട​മാ​ണ്. ക​മ്പ​നി സെ​ക്ര​ട്ട​റി​യും സി​എ​ഫ്ഒ​യു​മാ​യി ച​ർ​ച്ച ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​വ​ര​മാ​ണി​തെ​ന്നും കെ.​വി. തോ​മ​സ് ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

ക​ണ​ക്കു​ക​ൾ കൃ​ത്യ​മാ​യി അ​ക്കൗ​ണ്ട് ചെ​യ്ത് സൂ​ക്ഷി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ വീ​ക്ഷ​ണ​ത്തി​ന്‍റെ നി​ല​വി​ലു​ള്ള സാ​മ്പ​ത്തി​ക സ്ഥി​തി​യു​ടെ രേ​ഖാ​മൂ​ല​മു​ള്ള വി​വ​ര​ങ്ങ​ളി​ല്ലെ​ന്ന് ഫി​നാ​ൻ​സ് മാ​നേ​ജ​രു​മാ​യി ച​ർ​ച്ച ചെ​യ്ത​ശേ​ഷം മു​ല്ല​പ്പ​ള്ളി​യെ അ​റി​യി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളി​ലും നി​ല​വി​ലു​ള്ള എം​ഡി​മാ​ർ തു​ട​രു​ന്ന​താ​ണ് അ​ഭി​കാ​മ്യ​മെ​ന്ന് കെ.​വി. തോ​മ​സ് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ക​ത്തി​ന്‍റെ പ​ക​ർ​പ്പ് അ​ദ്ദേ​ഹം എ.​കെ ആ​ന്‍റ​ണി, ഉ​മ്മ​ൻ​ചാ​ണ്ടി, സ്ഥാ​പ​ന​ങ്ങ​ളു​ടെ ചെ​യ​ർ​മാ​നാ​യി​രു​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല, എം.​എം ഹ​സ്സ​ൻ, കെ.​സി വേ​ണു​ഗോ​പാ​ൽ, താ​രി​ഖ് അ​ൻ​വ​ർ എ​ന്നി​വ​ർ​ക്കും ന​ൽ​കി​യി​രു​ന്നു. ക​ത്ത് സ​മ​ർ​പ്പി​ച്ച് ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. ചെ​യ​ർ​മാ​ൻ സ്ഥാ​നം ര​മേ​ശ് ചെ​ന്നി​ത്ത​ല ഒ​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ക്കൗ​ണ്ടി​ങ് ന​ട​ത്തു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ പ്ര​ഖ്യാ​പി​ച്ച​ത്.
 


വാർത്തകൾ

Sign up for Newsletter



top