17
October 2021 - 10:46 pm IST

Download Our Mobile App

Flash News
Archives

Food

samoosa.jpg

ചോക്ലേറ്റ്, സ്ട്രോബറി സമൂസകൾ; ഈ പരീക്ഷണം നിർത്തിക്കൂടെയെന്ന് ഭക്ഷണപ്രേമികൾ

Published:04 October 2021

വ്യവസായിയായ ഹർഷ് ഗോയങ്കയാണ് ട്വിറ്ററിൽ ചോക്ലേറ്റിലും സ്ട്രോബെറിയിലും മുക്കിയ സമൂസകളുടെ വിഡിയോ പങ്കുവച്ചത്. 25,000ത്തിലധികം ആളുകളാണ് ഈ ഫ്യൂഷൻ സമോസയുടെ വിഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.

വിവിധതരത്തിലുള്ള പാചക പരീക്ഷണങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിത പുതിയ വിഭവം എത്തിയിരിക്കുകയാണ്. ചോക്ലേറ്റ് സമോസയാണ് പുതിയ വിഭവം. വ്യവസായിയായ ഹർഷ് ഗോയങ്കയാണ് ട്വിറ്ററിൽ ചോക്ലേറ്റിലും സ്ട്രോബെറിയിലും മുക്കിയ സമൂസകളുടെ വിഡിയോ പങ്കുവച്ചത്. 25,000ത്തിലധികം ആളുകളാണ് ഈ ഫ്യൂഷൻ സമോസയുടെ വിഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.

18 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ രണ്ട് രുചിയിലുമുള്ള സമോസ കാണിക്കുന്നുണ്ട്. ഒരു ബോക്സിൽ ചോക്ലേറ്റ് സമോസ കാണിക്കുമ്പോൾ മറ്റൊരു ബോക്സിൽ ഇളം പിങ്ക് നിറത്തിലുള്ള സ്ട്രോബെറി സമോസയാണ് ഉള്ളത്. സമൂസയ്ക്കുള്ളിൽ എന്താണുള്ളതെന്ന് വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്. സമോസ മുറിച്ച് അതിന്‍റെ ഉള്ളിലുള്ളത് എന്താണെന്നും വിഡിയോയിൽ കാണാം. എന്നാൽ പുതിയ വിഭവത്തിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്. ഇത് കണ്ട് എന്‍റെ വിശപ്പ് മരിച്ചു- എന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് കമന്‍റ് ചെയ്തിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top