17
October 2021 - 9:50 pm IST

Download Our Mobile App

Flash News
Archives

Wellness

Cannabis Use, Health

കഞ്ചാവ് ഉപയോഗം സൈക്കോസിസിന്‍റെ സാധ്യത ഏഴ് ഇരട്ടിവരെ കൂട്ടും: പുതിയ പഠനം

Published:05 October 2021

കഞ്ചാവ് ഉപയോഗിക്കുന്നവർക്ക് ഉത്കണ്ഠ, വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഇവരുടെ പഠനത്തിൽ നിന്ന് കണ്ടെത്താനായി.

കഞ്ചാവുപയോഗം നിയമപരമായി രാജ്യത്ത് ശിക്ഷാകരമാണെന്നിരിക്കെ യുവാക്കളിൽ പലരും ഇത് ഉപയോഗിക്കുകയും പൊലീസിന്‍റെ പിടിയിലാവുക‍യും പതിവ് വാർത്തകളാണ്. എന്നാൽ ബർമിംഗ്ഹാം സർവകലാശാല കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരുകൂട്ടം ഗവേഷകർ അടുത്തിടെ കണ്ടെത്തിയ വിവരങ്ങളാണ് ഞെട്ടിക്കുന്നത്. കഞ്ചാവ് ഉപയോഗിക്കുന്നവർക്ക് ഉത്കണ്ഠ, വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഇവരുടെ പഠനത്തിൽ നിന്ന് കണ്ടെത്താനായി.

ആദ്യമായി കഞ്ചാവ് ഉപയോഗിക്കുന്ന ആളുകൾക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിവരെ കൂടുതലാണെന്ന് പഠനത്തിൽ വെക്തമാക്കുന്നു. കൂടാതെ, സൈക്കോസിസ്, സ്‌കീസോഫ്രീനിയ പോലുള്ള കടുത്ത മാനസികരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏഴ് ഇരട്ടിവരെ കൂടുതലാണെന്നും പഠനത്തിൽ കണ്ടെത്തി.

ബർമിംഗ്ഹാം സർവകലാശാലയിലെ മെന്‍റൽ ഹെൽത്ത് ഇൻസ്റ്റിന്‍റ്യൂട്ടിലെയും, ഇൻസ്റ്റിന്‍റ്യൂട്ട് ഓഫ് അപ്ലൈഡ് ഹെൽത്ത് റിസർച്ചിലെയും ഗവേഷകർ ചേർന്നുള്ള പഠനത്തിലാണ് കഞ്ചാവിന്‍റെ ഉപയോഗവും മാനസികാരോഗ്യവും തമ്മിൽ ശക്തമായ ബന്ധം ഉണ്ടെന്ന് കണ്ടെത്തിയത്. ഇതിന് പ്രതിവിധി ഇവർ തന്നെ പറയുന്നുണ്ട്, മയക്കുമരുന്ന് ഉപയോഗം തടയുകയും ഇതിന്‍റെ പ്രചരണം നിയമ പരമായി അവസാനിപ്പിക്കേണ്ടതും അത്യാവിശമാണെന്ന് ബർമിംഗ്ഹാം സർവകലാശാലയിലെ ഗവേഷകൻ ജോഹ്ത് സിംഗ് ചന്ദൻ അഭിപ്രായപ്പെട്ടു.

സൈക്കോളജിക്കൽ മെഡിസിൻ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരുക്കുന്നത്. പഠനത്തിനായി, കഴിഞ്ഞ 23 വർഷത്തിനിടയിലുള്ള, യുകെയിലുടനീളമുള്ള 787 ആരോഗ്യകേന്ദ്രങ്ങളിൽ നിന്നുള്ള രേഖകൾ ഗവേഷക സംഘം ശേഖരിച്ചു. 1995 നും 2018 നും ഇടയിൽ വർഷങ്ങളിലെ രേഖകളാണ് ഇവർ ശേഖരിച്ചത്. കഞ്ചാവും കഞ്ചാവ് ഉത്പന്നങ്ങളിലും അടിമപ്പെട്ടുള്ള 28,218 രോഗികളിൽ നിന്നുള്ള വിവരങ്ങൾ ഗവേഷകർക്ക് പഠനത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു.

ഗവേഷണത്തിൽ ഈ രോഗികളും കഞ്ചാവ് ഉപയോഗിക്കാത്ത 56,208 രോഗികളുമായി - ലൈംഗികത, പ്രായം, വംശീയത, പുകവലി, മറ്റ് പ്രസക്തമായ സവിശേഷതകൾ എന്നിവയുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തി. പലരുടെയും ഒരു തെറ്റ് ധാരണയാൽ കഞ്ചാവ് 'സുരക്ഷിതമായ' മരുന്നുകളിലൊന്നായി കണക്കാക്കപ്പെടുന്നു. മെഡിക്കൽ തെറാപ്പികളിൽ ഇത് ഉപയോഗപ്പെടുത്തുന്നതിലൂടെ, ആഗോളതലത്തിൽ കഞ്ചാവ് നിയമവിധേയമാക്കാനുള്ള ആഹ്വാനത്തിലേക്ക് നയിക്കുന്നു. നേരിട്ടുള്ള കാര്യകാരണബന്ധം സ്ഥാപിക്കാൻ ഗവേഷകർക്ക് കഴിയുന്നില്ലെങ്കിലും, കഞ്ചാവ് സുരക്ഷിതമായ മരുന്നാണെന്ന ധാരണ തെറ്റിദ്ധരിക്കപ്പെടാവുന്നതിനാൽ ജാഗ്രത തുടരണമെന്ന് മുതിർന്ന ഗവേഷക ഡോ. ക്ലാര ഹംപ്സ്റ്റൺ പറയുന്നു.


വാർത്തകൾ

Sign up for Newsletter



top