17
October 2021 - 9:49 pm IST

Download Our Mobile App

Flash News
Archives

Food

pani-puri

ഇതാണ് ബാഹുബലി പാനി പൂരി; കഴിക്കുന്നതെങ്ങനെയെന്നോർത്ത് അമ്പരന്ന് ആളുകൾ

Published:06 October 2021

ഇത്തിരി പുളിയും മധുരവും ഒപ്പം ചെറിയ എരിവുമുള്ള കുഞ്ഞന്‍ പൂരി ഒറ്റയടിക്ക് വായിലേയ്ക്ക് ഇട്ട് വേണം കഴിക്കാൻ. ഇപ്പോഴിത ബാഹുബലി പാനി പൂരി ആണ് സ്ട്രീറ്റ് ഫുഡ് പ്രേമികളെ ആകര്‍ഷിക്കുന്നത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് പ്രിയമേറിയ സ്ട്രീറ്റ് ഭക്ഷണമാണ് പാനി പൂരി. ഇത്തിരി പുളിയും മധുരവും ഒപ്പം ചെറിയ എരിവുമുള്ള കുഞ്ഞന്‍ പൂരി ഒറ്റയടിക്ക് വായിലേയ്ക്ക് ഇട്ട് വേണം കഴിക്കാൻ. ഇപ്പോഴിത ബാഹുബലി പാനി പൂരി ആണ് സ്ട്രീറ്റ് ഫുഡ് പ്രേമികളെ ആകര്‍ഷിക്കുന്നത്. മധ്യപ്രദേശിലെ നാഗ്പുരില്‍ നിന്നുള്ള തട്ടുകട ഉടമയാണ് ഈ വ്യത്യസ്ത പാനി പൂരിക്ക് പിന്നില്‍. യൂട്യൂബ് ഫുഡ് ബ്ലോഗറായ ലക്ഷ് ദധ്‌വാനിയാണ് ഈ തട്ടുകട ഉടമയെ പാനി പൂരി പ്രേമികള്‍ക്ക് മുന്നില്‍  പരിചയപ്പെടുത്തിയിരിക്കുന്നത്.

നാഗ്പുരിലെ പ്രതാപ്‌നഗര്‍ സ്വദേശിയായ ചിരാഗ് കാ ചാസ്‌ക എന്നയാളാണ് ബാഹുബലി പാനി പൂരി തയാറാക്കി നല്‍കുന്നത്. ആദ്യം പൂരിയിലേയ്ക്ക് സാധാരണ നിറയ്ക്കാറുള്ള ചട്‌നികളും പാനിയും നിറയ്ക്കും, ശേഷം വേവിച്ച് ഉടച്ച ഉരുളകിഴങ്ങ് സിലിണ്ടര്‍ രൂപത്തില്‍ പൂരിയുടെ മുകളില്‍ നിറയ്ക്കും. ഇതിലേയ്ക്ക് തൈര്, ബൂണ്ടി, മാതളപ്പഴം തുടര്‍ങ്ങിയവയും ചേര്‍ത്താണ് ഈ ബാഹുബലി പാനി പൂരി തയാറാക്കുന്നത്.

46 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വിഡിയോ ഇതുവരെ കണ്ടത് 32 ലക്ഷത്തിലധികം പേരാണ്. നിരവധി കമന്‍റുകളും വിഡിയോയ്ക്ക് ലഭിച്ചു. കഴിക്കാന്‍ പറ്റാത്ത പാനി പൂരി എന്ന് ചിലര്‍ പറയുമ്പോള്‍, ഈ പാനി പൂരി എങ്ങനെയാണ് കഴിക്കേണ്ടത് എന്നാണ് മറ്റു ചിലരുടെ സംശയം.


വാർത്തകൾ

Sign up for Newsletter



top