17
October 2021 - 9:12 pm IST

Download Our Mobile App

Flash News
Archives

Wellness

cardamom-water

തടി കുറക്കണോ ? ദിവസവും ഏലയ്ക്ക വെള്ളം ശീലമാക്കാം

Published:07 October 2021

ധാരാളം ആരോഗ്യ ഗുണങ്ങളും ഏലയ്ക്കക്കുണ്ട്. ഏലയ്ക്ക വെള്ളം ദിവസവും കുടിച്ചാലുള്ള ഗുണങ്ങൾ വളരെ വലുതാണ്.

മിക്ക വീടുകളിലേയും അടുക്കളയിൽ കാണാറുള്ള സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഭക്ഷണത്തിന്‍റെ രുചി വർധിപ്പിക്കാനാണ് ഏലയ്ക്ക പ്രധാനമായും ഉപയോഗിക്കുന്നത്. ധാരാളം ആരോഗ്യ ഗുണങ്ങളും ഏലയ്ക്കക്കുണ്ട്. ഏലയ്ക്ക വെള്ളം ദിവസവും കുടിച്ചാലുള്ള ഗുണങ്ങൾ വളരെ വലുതാണ്. ദിവസവും ഒരു ഗ്ലാസ് ഏലയ്ക്കാവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുകയും വിവിധ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ദഹനം മുതൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വരെ നിയന്ത്രിക്കാൻ ഏലയ്ക്ക സഹായിക്കുന്നു.  കൊളസ്ട്രോൾ കുറയ്ക്കാനും ഏലയ്ക്ക ഉത്തമമാണ്. 

ഏലയ്ക്ക വെള്ളം എങ്ങനെ തയാറാക്കാം...

ആദ്യം ഒരു ലിറ്റർ വെള്ളം എടുക്കുക. 5 മുതൽ 6 വരെ ഏലയ്ക്ക എടുത്ത് തൊലി കളഞ്ഞശേഷം രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. രാവിലെ എഴുന്നേറ്റ് ഈ വെള്ളം തിളപ്പിക്കുക. വെള്ളം 3/4 ഭാഗമാകുമ്പോൾ ഗ്യാസ് ഓഫ് ചെയ്യുക. ശേഷം ഇത് അരിച്ചെടുത്ത് ദിവസത്തിൽ മൂന്ന് നാല് തവണ കുടിക്കുക.

ഏലയ്ക്ക വെള്ളം കുടിക്കുന്നതിന്‍റെ ഗുണങ്ങൾ

1. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുക 

ഏലയ്ക്ക വെള്ളം പ്രമേഹ രോഗികൾക്ക് ഏറെ ഗുണകരമാണ്. ഇത് കുടിക്കുന്നതിലൂടെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലായിരിക്കും.

2. ദഹനം നന്നായിരിക്കും 

ഏലയ്ക്ക വെള്ളത്തിന്‍റെ സ്ഥിരമായ ഉപയോഗം ദഹനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉള്ളവർ ഏലയ്ക്ക വെള്ളം കുടിക്കണം.
3. ഭാരം നിയന്ത്രണത്തിലായിരിക്കും
ഏലയ്ക്ക വെള്ളത്തിൽ ധാരാളം ആന്‍റിഓക്‌സിഡന്‍റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അധിക കൊഴുപ്പ് നീക്കം ചെയ്ത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

4. കൊളസ്ട്രോൾ നിയന്ത്രിക്കുന്നു
ഏലയ്ക്ക വെള്ളം ശരീരത്തിലെ കൊളസ്ട്രോളിന്‍റെ അളവ് നിയന്ത്രിക്കുകയും അതുവഴി ഹൃദ്രോഗങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.


വാർത്തകൾ

Sign up for Newsletter



top