Published:07 October 2021
വർക്കൗട്ടിന്റെ കാര്യത്തിലും യോഗയുടെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യാറില്ല നടി കരീന കപൂർ. തന്റെ ഫിറ്റ്നസ് വിഡിയോകളും വർക്കൗട്ട് ചിത്രങ്ങളുമൊക്കെ നിരന്തരം ആരാധകർക്കായി പങ്കുവയ്ക്കാനും താരം മടിക്കാറില്ല. തന്റെ നാൽപ്പതാം വയസിലും യുവാക്കളെ ചലഞ്ച് ചെയ്യുന്ന തരത്തിലുള്ള യോഗ പോസുമായെത്തിയിരിക്കുകയാണ് കരീന ഇപ്പോൾ.
യോഗയാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട വ്യായാമ രീതികളിൽ ഒന്നെന്ന് താരം മുൻപ് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷമായി കരീന മുടങ്ങാതെ യോഗ ചെയ്യുന്നുണ്ട്. നടരാജാസന പോസിലാണ് താരമെത്തിയിരിക്കുന്നത്. മനസ്, ശരീരം, ഹൃദയവും ആത്മാവും എന്നാണ് കരീന ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. അനുഷ്ക പർവാനിയാണ് കരീനയുടെ യോഗ ട്രെയ്നർ. കരീന തന്റെ ശരീരം ഭംഗിയായി സൂക്ഷിക്കുന്നതിനെ കുറിച്ച് ആരാധകർക്കിടയിൽ മുൻപും ധാരാളം ചർച്ചകൾ ഉണ്ടായിട്ടുണ്ട്.