17
October 2021 - 8:32 pm IST

Download Our Mobile App

Flash News
Archives

Religious

Navratri, Temples, Navaratri Special

നവരാത്രിയിൽ നിർബന്ധമായും പോയിരിക്കേണ്ട കേരളത്തിലെ അഞ്ച് ക്ഷേത്രങ്ങൾ....

Published:08 October 2021

കേരളത്തിൽ നവരാത്രി ആഘോഷങ്ങളില്‍ സരസ്വതി പൂജയും വിദ്യാരംഭവും ആണ് ഉൾപ്പെടുന്നത്.  എങ്കിലും ഈ ദിവസങ്ങളിലെ ദുര്‍ഗാരാധന ഏറെ ഫലപ്രദമാണ്. അതുകൊണ്ടുതന്നെ ഈ ദിനങ്ങളിൽ നാം ദുർഗ  ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തുന്നത് വളരെ നല്ലതാണ്.

ഹിന്ദു വിശ്വാസികൾക്കിടയിൽ ഏറെ പ്രാധാന്യമുള്ള ഒരു ആഘോഷമാണ് നവരാത്രി. ഒൻപത് രാത്രിയും 10 പകലും ദുർഗാ ദേവിയുടെ ഒൻപത് അവതാരങ്ങളെ പൂജിച്ചും പ്രാർഥിച്ചുമാണ് ഈ ആഘോഷം കൊണ്ടാടുന്നത്.  നവരാത്രി വെള്ളിയാഴ്ച  മുതലാണ് ആരംഭിക്കുന്നത്. ഓരോ നാടിനും ഓരോ ആഘോഷങ്ങളാണെങ്കിലും എല്ലായിടത്തും ആരാധിക്കുന്നത് ദുര്‍ഗ ദേവിയെയാണ്. നവരാത്രിയിലെ ഈ ഒന്‍പത് ദിവസങ്ങളിലും ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെയാണ് ആരാധിക്കുന്നത്. കേരളത്തിൽ നവരാത്രി ആഘോഷങ്ങളില്‍ സരസ്വതി പൂജയും വിദ്യാരംഭവും ആണ് ഉൾപ്പെടുന്നത്.  എങ്കിലും ഈ ദിവസങ്ങളിലെ ദുര്‍ഗാരാധന ഏറെ ഫലപ്രദമാണ്. അതുകൊണ്ടുതന്നെ ഈ ദിനങ്ങളിൽ നാം ദുർഗ  ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തുന്നത് വളരെ നല്ലതാണ്.

ആറ്റുകാൽ ദേവി ക്ഷേത്രം



തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് ആറ്റുകാൽ ശ്രീഭഗവതി ക്ഷേത്രം. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ആറ്റുകാലമ്മ എന്നറിയപ്പെടുന്നത്. എന്നാൽ കണ്ണകി, അന്നപൂർണേശ്വരി ഭാവങ്ങളിലും സങ്കല്പിക്കാറുണ്ട്. ചിരപുരാതനമായ ഈ ക്ഷേത്രം സ്ത്രീകളുടെ ശബരിമല എന്നാണ്‌ അറിയപ്പെടുന്നത്‌.

തിരുവുള്ളക്കാവ് ധർമ്മശാസ്ത്രാക്ഷേത്രം



തൃശൂർ ജില്ലയിലെ ചേർപ്പിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിദ്യയ്ക്ക് പ്രാധാന്യം നൽകുന്ന ശാസ്താവാണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ. ശ്രീകോവിലിന് തെക്കു ഭാഗത്തായി സരസ്വതീ സങ്കൽപ്പവുമുണ്ട്. ജ്ഞാനസ്വരൂപനായ ഈ ഭഗവാനെ വിദ്യാശാസ്താവ് എന്ന സങ്കല്പത്തിൽ പൂജിച്ചുവരുന്നു. കേരളത്തിൽ വിദ്യാരംഭത്തിന് വളരെ പ്രസിദ്ധിയാർജിച്ച ക്ഷേത്രമാണിത്. ഇവിടെ വിദ്യാരംഭം നടത്തിയാൽ കുട്ടികൾക്ക് വിദ്യാഭ്യാസ ഉയർച്ചയും പാണ്ഡിത്യവും ഉണ്ടാകുമെന്നുള്ള വിശ്വാസമാണ് ഭക്തരെ ആകർഷിക്കുന്നത്. ക്ഷേത്രത്തിന്‍റെ ഭിത്തികളിലും ഭക്തർ ഹരിശ്രീ എഴുതി വിദ്യാരംഭം കുറിക്കാറുണ്ട്.

തൃക്കാവ് ശ്രീ ദുർഗ ഭഗവതിക്ഷേത്രം

മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ്‌ തൃക്കാവ് ശ്രീ ദുർഗ ഭഗവതി ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ദുർഗ ദേവിയാണ്‌.



പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതി ക്ഷേത്രം

കോട്ടയം ജില്ലയിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലാണ് പ്രസിദ്ധമായ പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീദേവീ(ദുർഗ) ക്ഷേത്രം. തെക്കിന്‍റെ മൂകാംബിക എന്ന് അർഥം വരുന്ന ദക്ഷിണ മൂകാംബിക എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. പ്രധാന പ്രതിഷ്ഠ പരമാത്മാവായ സാക്ഷാൽ മഹാവിഷ്ണുവിന്‍റേത് ആണെങ്കിലും, ദുർഗഭാവത്തിലുള്ള സരസ്വതി ക്ഷേത്രമായാണ്‌ ഇത് അറിയപ്പെടുന്നത്. സരസ്വതി  പൂജയ്ക്ക് പ്രശസ്തമാണ് ഈ ക്ഷേത്രം.


വാർത്തകൾ

Sign up for Newsletter



top