17
October 2021 - 10:11 pm IST

Download Our Mobile App

Flash News
Archives

Updates

Privatisation

അ​ടു​ത്ത ല​ക്ഷ്യം ബി​പി​സി​എ​ൽ

Published:09 October 2021

# ബി​സി​ന​സ് ലേ​ഖ​ക​ൻ

അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചി​നു മു​ൻ​പ് നാ​ല് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ കൂ​ടി സ്വ​കാ​ര്യ മേ​ഖ​ല​യ്ക്ക് കൈ​മാ​റാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി. എ​യ​ർ ഇ​ന്ത്യ​യു​ടെ വി​ൽ​പ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്ക് നീ​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ശ്ര​മം.

കൊ​ച്ചി: അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചി​നു മു​ൻ​പ് നാ​ല് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ കൂ​ടി സ്വ​കാ​ര്യ മേ​ഖ​ല​യ്ക്ക് കൈ​മാ​റാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി. എ​യ​ർ ഇ​ന്ത്യ​യു​ടെ വി​ൽ​പ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്ക് നീ​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ശ്ര​മം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് (ബി​പി​സി​എ​ൽ), ഭാ​ര​ത് എ​ർ​ത്ത് മൂ​വേ​ഴ്സ് ലി​മി​റ്റ​ഡ് (ബി​ഇ​എം​എ​ൽ), ഷി​പ്പി​ങ്  കോ​ർ​പ്പ​റേ​ഷ​ൻ ഒ​ഫ് ഇ​ന്ത്യ, നീ​ലാ​ഞ്ച​ൽ ഇ​സ്പാ​റ്റ് നി​ഗം എ​ന്നി​വ സ്വ​കാ​ര്യ​വ​ൽ​ക്ക​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തി​ടു​ക്കം കൂ​ട്ടു​ന്ന​ത്.

എ​യ​ർ ഇ​ന്ത്യ​യെ ടാ​റ്റ ഗ്രൂ​പ്പി​ന് കൈ​മാ​റി​യ ന​ട​പ​ടി​ക്ക് രാ​ജ്യാ​ന്ത​ര മേ​ഖ​ല​യി​ൽ നി​ന്ന് പോ​ലും മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ച്ച​തോ​ടെ സ​ർ​ക്കാ​രി​ന്‍റെ ആ​വേ​ശം ഇ​ര​ട്ടി​ച്ചി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര കോ​ർ​പ്പ​റേ​റ്റ് ഗ്രൂ​പ്പു​ക​ളും എ​യ​ർ ഇ​ന്ത്യ​യു​ടെ വി​ൽ​പ​ന ഇ​ന്ത്യ​ൻ സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളി​ലെ നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. ആ​സ്തി വി​റ്റൊ​ഴി​ക്ക​ൽ രാ​ജ്യ​ത്തെ വ്യ​വ​സാ​യ മേ​ഖ​ല​യ്ക്ക് ഏ​റെ ഊ​ർ​ജം പ​ക​രു​മെ​ന്നും അ​വ​ർ വി​ല​യി​രു​ത്തു​ന്നു.

രാ​ജ്യ​ത്തെ പ്ര​മു​ഖ എ​ണ്ണ വി​പ​ണ​ന ക​മ്പ​നി​യാ​യ ബി​പി​സി​എ​ല്ലി​ന്‍റെ സ്വ​കാ​ര്യ​വ​ത്ക​ര​ണ​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ഭി​മാ​ന പ്ര​ശ്ന​മാ​യി ക​ണ​ക്ക് കൂ​ട്ടു​ന്ന​ത്. നി​ല​വി​ൽ ബി​പി​സി​എ​ല്ലി​ന്‍റെ വി​ൽ​പ​ന​യ്ക്കു​ള്ള ബി​ഡി​ങ് ന​ട​പ​ടി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. എ​ന്നാ​ൽ പ്ര​തീ​ക്ഷി​ച്ച​തു പോ​ലെ​യു​ള്ള നി​ക്ഷേ​പ താ​ത്പ​ര്യം ല​ഭി​ച്ചി​ല്ല. ആ​ഗോ​ള മേ​ഖ​ല​യി​ലെ എ​ണ്ണ ഭീ​മ​ൻ​മാ​രാ​യ ആ​രാം​കോ, ഷെ​ൽ, ബി​പി എ​ന്നി​വ​യും ഇ​ന്ത്യ​യി​ലെ റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സും ബി​പി​സി​എ​ൽ വാ​ങ്ങാ​ൻ താ​ത്പ​ര്യം കാ​ണി​ച്ചി​ല്ല. മൂ​ന്ന് വി​ദേ​ശ ക​മ്പ​നി​ക​ളും ഇ​ന്ത്യ​യി​ലെ വേ​ദാ​ന്ത​യും മാ​ത്ര​മാ​ണ് ബി​ഡി​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ മൂ​ന്ന് വി​ദേ​ശ ക​മ്പ​നി​ക​ളും പി​ൻ​മാ​റി​യ​താ​യും വാ​ർ​ത്ത​ക​ളു​ണ്ട്. അ​തി​നാ​ൽ ശേ​ഷി​ക്കു​ന്ന ഏ​ക ക​മ്പ​നി​യാ​യ വേ​ദാ​ന്ത ഉ​ൾ​പ്പെ​ടു​ന്ന നി​ക്ഷേ​പ ക​ൺ​സോ​ഷ്യ​ത്തി​ന് ബി​പി​സി​എ​ൽ കൈ​മാ​റു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ മു​ന്നി​ലു​ള്ള വ​ഴി.

എ​ന്നാ​ൽ ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം വ​ൻ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് വ​ഴി തു​റ​ക്കു​മെ​ന്ന​തി​നാ​ൽ ക​രു​ത​ലോ​ടെ മാ​ത്ര​മേ സ​ർ​ക്കാ​ർ നീ​ങ്ങാ​ൻ ഇ​ട​യു​ള്ളൂ. ഇ​പ്പോ​ഴ​ത്തെ വി​പ​ണി മൂ​ല്യം അ​നു​സ​രി​ച്ച് ബി​പി​സി​എ​ല്ലി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നു​ള്ള ഓ​ഹ​രി​ക​ൾ പൂ​ർ​ണ​മാ​യും സ്വ​കാ​ര്യ ക​മ്പ​നി​ക്ക് കൈ​മാ​റു​ന്ന​തു വ​ഴി 70,000 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കാ​ൻ ക​ഴി​യും. 

ഭാ​ര​ത് എ​ർ​ത്ത് മൂ​വേ​ഴ്സി​ൽ സ​ർ​ക്കാ​രി​നു​ള്ള 52 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന​തു വ​ഴി മൂ​വാ​യി​രം കോ​ടി രൂ​പ​യി​ല​ധി​കം സ​മാ​ഹ​രി​ക്കാ​നാ​കും. ടാ​റ്റ മോ​ട്ടോ​ഴ്സ്, മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര, അ​ശോ​ക് ലൈ​ലാ​ൻ​ഡ് തു​ട​ങ്ങി​യ പ്ര​മു​ഖ ഗ്രൂ​പ്പു​ക​ൾ​ക്ക് ഭാ​ര​ത് എ​ർ​ത്ത് മൂ​വേ​ഴ്സ് വാ​ങ്ങാ​ൻ താ​ത്പ​ര്യ​മു​ണ്ട്. ത​ന്ത്ര പ്ര​ധാ​ന​മാ​യ രം​ഗ​ങ്ങ​ളി​ൽ ഒ​രു പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നം മാ​ത്രം നി​ല​നി​ർ​ത്തി മ​റ്റു​ള്ള​വ സ്വ​കാ​ര്യ ഗ്രൂ​പ്പു​ക​ൾ​ക്ക് കൈ​മാ​റു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പി​ത ന​യം.


വാർത്തകൾ

Sign up for Newsletter



top