17
October 2021 - 8:47 pm IST

Download Our Mobile App

Flash News
Archives

Special

cat

എടാ അങ്ങനെയല്ല, ഇങ്ങനെ താ; ഭക്ഷണം കഴിക്കാനിരിക്കുന്ന പൂച്ചയുടെ രസകരമായ വിഡിയോ കാണാം

Published:10 October 2021

വിഡിയോയില്‍ ഒരാള്‍ തന്‍റെ പൂച്ചയ്ക്ക് ഭക്ഷണം നല്‍കുകയാണ്. ഒരു പാത്രത്തിലാണ് ഭക്ഷണം നല്‍കുന്നത്. എന്നാല്‍, പൂച്ച അത് കഴിക്കാന്‍ തയാറാകുന്നില്ല.

പൂച്ചകളെ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. പൂച്ചകളുടെ കളികൾ കണ്ടിരിക്കാനും ചിലർക്ക് ഇഷ്ടമാണ്. മാത്രമല്ല മനുഷ്യരുടെ സ്നേഹവും ലാളനയുമൊക്കെ കൊതിക്കുന്നവരുമാണ് പൂച്ചകൾ. ഇപ്പോഴിത ഇന്‍സ്റ്റഗ്രാമില്‍ ഒരു പൂച്ചയുടെ വിഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. വിഡിയോയില്‍ ഒരാള്‍ തന്‍റെ പൂച്ചയ്ക്ക് ഭക്ഷണം നല്‍കുകയാണ്. ഒരു പാത്രത്തിലാണ് ഭക്ഷണം നല്‍കുന്നത്. എന്നാല്‍, പൂച്ച അത് കഴിക്കാന്‍ തയാറാകുന്നില്ല.

പക്ഷേ പൂച്ചയ്ക്ക് ഭക്ഷണം വേണം താനും. എന്നാല്‍ അത് കൊടുക്കേണ്ട രീതി പൂച്ച തന്നെ ഉടമയ്ക്ക് കാണിച്ചു കൊടുക്കുകയാണ്. കൈയില്‍ വച്ച് കൊടുക്കാനാണ് പൂച്ച കാണിച്ചു കൊടുക്കുന്നത്. ഒടുവില്‍ അങ്ങനെ അയാള്‍ കൈയില്‍ വച്ച് ഭക്ഷണം കൊടുക്കുമ്പോള്‍ പൂച്ച അത് കഴിക്കുന്നതും വിഡിയോയില്‍ കാണാം. കൈയില്‍ വച്ച് തരുന്നതുവരെ കഴിക്കില്ല എന്ന് അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. നിരവധിപ്പേരാണ് വിഡിയോ ലൈക്ക് ചെയ്തതും ഷെയര്‍ ചെയ്തതും. 

 


വാർത്തകൾ

Sign up for Newsletter



top