17
October 2021 - 10:15 pm IST

Download Our Mobile App

Flash News
Archives

Fashion

anarkali

സാരിയിൽ വേറിട്ട ലുക്കിൽ അനാർക്കലി; പുതിയ ചിത്രങ്ങൾ

Published:10 October 2021

വ്യത്യസ്ത ഫോട്ടൊഷൂട്ടുകളുമായി അനാർക്കലിയെപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്.

മലയാളികൾക്ക് സുപരിചതയായ യുവനടിമാരിലൊരാളാണ് അനാർക്കലി മരയ്ക്കാർ. വ്യത്യസ്ത ഫോട്ടൊഷൂട്ടുകളുമായി അനാർക്കലിയെപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്. ആനന്ദം എന്ന സിനിമയിലൂടെയാണ് അനാർക്കലി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിത ഗ്ലാമർ ഫോട്ടൊഷൂട്ടുമായെത്തിയിരിക്കുകയാണ് താരം.

വിമാനം, മന്ദാരം, മാർക്കോണി മത്തായി തുടങ്ങിയ സിനിമകളിലും അനാർക്കലി അഭിനയിച്ചു. അമല, കിസ, ഒരു രാത്രി ഒരു പകൽ തുടങ്ങിയ സിനിമകൾ അനാർക്കലിയുടേതായി പുറത്തിറങ്ങാനുണ്ട്. റോഷ്ന ആൻ റോയ് ആണ് മേക്കപ്പ്. പ്ലാൻ ബി ആക്ക്ഷൻസാണ് അനാർക്കലിയുടെ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പച്ച നിറത്തിലെ സാരിയും കറുത്ത ബ്ലൗസുമാണ് അനാർക്കലിയുടെ വേഷം. 

 


വാർത്തകൾ

Sign up for Newsletter



top