17
October 2021 - 10:21 pm IST

Download Our Mobile App

Flash News
Archives

Analysis

Analysis

തുല്യശക്തികളുടെ പോരാട്ടം

Published:11 October 2021

# സുനിൽ ഗാവസ്കർ

പോ​രാ​ട്ട​മി​ക​വു​മാ​യി, ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​യി മു​ന്നേ​റി​യ ര​ണ്ടു ടീ​മു​ക​ള്‍ ഇ​ന്നു മു​ഖാ​മു​ഖം. കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സ് ബാം​ഗ​ളൂ​ര്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സി​നെ ഐ​പി​എ​ല്‍ എ​ലി​മി​നേ​റ്റ​റി​ല്‍ നേ​രി​ടു​ന്നു. മ​ത്സ​രം ആ​വേ​ശ​ക​ക​ര​മാ​കു​മെ​ന്നു​റ​പ്പ്.

പോ​രാ​ട്ട​മി​ക​വു​മാ​യി, ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​യി മു​ന്നേ​റി​യ ര​ണ്ടു ടീ​മു​ക​ള്‍ ഇ​ന്നു മു​ഖാ​മു​ഖം. കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സ് ബാം​ഗ​ളൂ​ര്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സി​നെ ഐ​പി​എ​ല്‍ എ​ലി​മി​നേ​റ്റ​റി​ല്‍ നേ​രി​ടു​ന്നു. മ​ത്സ​രം ആ​വേ​ശ​ക​ക​ര​മാ​കു​മെ​ന്നു​റ​പ്പ്. എ​ന്നാ​ല്‍, ഒ​രു ക്യാ​ച്ച്, ഒ​രു നോ​ബോ​ള്‍, ഒ​രു റ​ണ്ണൗ​ട്ട്, ഒ​രു ന​ല്ല​തോ മോ​ശ​മോ ആ​യ ഓ​വ​റു​ക​ള്‍ ഇ​വ​യൊ​ക്കെ ക​ളി​യു​ടെ ഗ​തി തി​രി​ക്കാം. ഓ​രോ പ​ന്തും ഓ​രോ റ​ണ്ണും മ​ത്സ​ര​ത്തി​ല്‍ നി​ര്‍ണാ​യ​ക​മാ​കും. അ​തു​കൊ​ണ്ടു​ത​ന്നെ  ഓ​രോ പ​ന്തും ഇ​രു​ടീ​മി​നും സ​മ്മ​ര്‍ദ​മേ​റ്റു​മെ​ന​ന്നു​റ​പ്പ്. കെ.​എ​സ് ഭ​ര​ത്തി​ന്‍റെ അ​വ​സാ​ന ബോ​ള്‍ സി​ക്‌​സ​റി​ലാ​യി​രു​ന്നു ക​രു​ത്ത​രാ​യ ഡ​ല്‍ഹി​ക്കെ​തി​രേ ബാം​ഗ​ളൂ​ര്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ച്ച​ത്. 
 
വ​ലിയ ഒ​രു ടോ​ട്ട​ല്‍ ചേ​സ് ചെ​യ്ത ബാം​ഗ​ളൂ​രി​നു വേ​ണ്ടി പ​തി​വു​പോ​ലെ ഗ്ലെ​ന്‍ മാ​ക്‌​സ്‌​വെ​ല്‍ ത​ന്നെ മു​ന്നി​ല്‍നി​ന്നു പോ​രാ​ടി. ഭ​ര​ത് അ​വി​ശ്വ​സ​നീ​യ ഷോ​ട്ടു​ക​ളി​ലൂ​ടെ ബാം​ഗ​ളൂ​രി​നെ വി​ജ​യ​ത്തി​ലേ​ക്കു ന​യി​ച്ചു. 
 
കോ​ല്‍ക്ക​ത്ത നി​ര​യി​ല്‍ വ​ള​രെ പ്ര​തി​ഭാ​ധ​ന​നാ​യ ക​ളി​ക്കാ​ര​നാ​ണ് വെ​ങ്ക​ടേ​ഷ് അ​യ്യ​ര്‍. എ​ന്നാ​ല്‍, ഉ​ത്ത​ര​വാ​ദി​ത്വം കാ​ണി​ക്കാ​തെ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പെ​രു​മാ​റ്റം പ​ല​പ്പോ​ഴും വി​ന​യാ​കു​ന്നു. ഓ​ള്‍റൗ​ണ്ട​റാ​യ അ​ദ്ദേ​ഹ​ത്തെ ഏ​തൊ​രു നാ​യ​ക​നും ആ​ശ്ര​യി​ക്കാ​വു​ന്ന മി​ക​വു​ണ്ട്. ആ​ന്ദ്രെ റ​സ​ല്‍ ഇ​ന്നും ക​ളി​ക്കു​മോ എ​ന്നു വ്യ​ക്ത​മ​ല്ല. 
   
ടീം ​മാ​നേ​ജ്‌​മെ​ന്‍റും അ​തേ​ക്കു​റി​ച്ച് ഒ​ന്നും ത​ന്നെ പ​റ​യു​ന്നി​ല്ല. അ​ദ്ദേ​ഹം വ​ന്നാ​ല്‍ കോ​ല്‍ക്ക​ത്ത​യു​ടെ മ​ധ്യ​നി​ര ക​രു​ത്താ​ര്‍ജി​ക്കും. ലോ​ക്കി ഫെ​ര്‍ഗൂ​സ​നും സു​നി​ല്‍ ന​രെ​യ്‌​നും വ​രു​ണ്‍ ച​ക്ര​വ​ര്‍ത്തി​യും മി​ക​ച്ച ഫോ​മി​ലാ​ണ്. ചെ​റി​യ ഗ്രൗ​ണ്ടാ​ണ് ഇ​ന്നു മ​ത്സ​രം ന​ട​ക്കു​ന്ന ഷാ​ര്‍ജ​യി​ലേ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ടോ​സ് ല​ഭി​ക്കു​ന്ന നാ​യ​ക​ന്‍ ബൗ​ളി​ങ് തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്നു​റ​പ്പ്. ഈ ​മ​ത്സ​ര​ത്തി​ല്‍ ഇ​രു​ടീ​മി​നും ജ​യി​ച്ചേ പ​റ്റൂ. പ​രാ​ജ​യ​പ്പെ​ടു​ന്ന ടീം ​പു​റ​ത്താ​കും എ​ന്ന​തി​നാ​ല്‍ മി​ക​ച്ച മ​ത്സ​രം ത​ന്നെ കാ​ണാ​നാ​കും.


വാർത്തകൾ

Sign up for Newsletter



top