17
October 2021 - 9:58 pm IST

Download Our Mobile App

Flash News
Archives

Bollywood

amitabh-bacchan

80 ലേക്ക് നടക്കുന്നുവെന്ന് ബച്ചൻ, തിരുത്തി മകൾ ശ്വേത

Published:11 October 2021

ഗ്രേ ജാക്കറ്റും കറുത്ത സ്വെറ്റ് പാന്‍റും ഫ്ലൂറസന്‍റ് നിറത്തിലുള്ള ഷൂസും അണിഞ്ഞ് നടന്നു പോകുന്ന ബച്ചനെയാണ് ചിത്രത്തിൽ കാണാനാകുക.

ഇന്ത്യൻ സിനിമയുടെ ബിഗ് ബിയ്ക്ക് ഇന്ന് 79-ാം പിറന്നാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ബച്ചൻ തന്‍റെ പുതിയ ചിത്രം ഇന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഗ്രേ ജാക്കറ്റും കറുത്ത സ്വെറ്റ് പാന്‍റും ഫ്ലൂറസന്‍റ് നിറത്തിലുള്ള ഷൂസും അണിഞ്ഞ് നടന്നു പോകുന്ന ബച്ചനെയാണ് ചിത്രത്തിൽ കാണാനാകുക. '80 ലേക്ക് നടക്കുന്നു' എന്നാണ് ചിത്രത്തിന് ബച്ചൻ നൽകിയ കമന്‍റ്. എന്നാൽ തൊട്ടു പുറകേ മകൾ ശ്വേത ബച്ചൻ ചിത്രത്തിന് കമന്‍റുമായെത്തി. 80 അല്ല 79 എന്ന്.

ബച്ചൻ തന്‍റെ പ്രായം കണക്കു കൂട്ടിയത് ഒരു വർഷം കൂടിപോയി എന്നാണ് ശ്വേത പറഞ്ഞത്. ചിത്രത്തിന് താഴെ നിരവധി പ്രമുഖരാണ് കമന്‍റുകളുമായി എത്തിയത്.  ബ്രഹ്മാസ്ത്ര, ജുണ്ഡ്, മേയ്ഡേ, ഗു‌ഡ്ബൈ എന്നിവയാണ് ബച്ചന്‍റേതായി ഇനി പുറത്തുവരാനുള്ള ചിത്രങ്ങൾ. ഇതു കൂടാതെ ഹോളിവുഡ് ചിത്രമായ ദ് ഇന്‍റേണിന്‍റെ ഹിന്ദി പതിപ്പിലും ബച്ചൻ അഭിനയിക്കുന്നുണ്ട്. ഏറെ നാളുകൾക്കു ശേഷം ദീപികാ പദുക്കോൺ ബച്ചന്‍റെ നായികയായി വരുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. 

 


വാർത്തകൾ

Sign up for Newsletter



top