17
October 2021 - 9:47 pm IST

Download Our Mobile App

Flash News
Archives

Interviews

വിവരം ഇല്ലായ്‌മ ഒരു തെറ്റ് അല്ലല്ലോ ; വിമർശകരോട് യുവമോഡൽ സീതുലക്ഷ്മി

Published:12 October 2021

# റ്റിറ്റോ ജോർജ്

ഞാന്‍ ഈ മേഖലയിലേക്ക് വന്നിട്ട് അധികം കാലമായിട്ടില്ല ഇന്‍സ്റ്റഗ്രാമില്‍ വന്നിട്ട് പോലും അഞ്ച് മാസമേ ആയിട്ടുള്ളു. സീതു എന്ന് പറഞ്ഞാല്‍ ആര്‍ക്കും മനസിലാകില്ല. കണിക്കൊന്ന കൊണ്ട് നഗ്നത മറച്ച പെണ്‍കുട്ടിയെന്ന് പറഞ്ഞാല്‍ കൂടുതല്‍ ആളുകള്‍ അറിയും . വിഷുസമയത്ത് വലിയ വിവാദവും ട്രോളുകളും ഉണ്ടായി. ആ പെണ്‍കുട്ടി ഞാന്‍ തന്നെയാണ്. എറണാകുളം കൊച്ചിക്കാരിയാണ്.

സീതുലക്ഷ്മി  അഞ്ച് മാസം കൊണ്ട് അര ലക്ഷം ഫോളോവേഴ്‌സിനെ നേടിയ കൊച്ചിക്കാരി .നയൻതാരയെയും വിദ്യാ ബാലനെയും ഏറെ ആരാധിക്കുന്ന ഈ യുവമോഡൽ ഹൊറർ സിനിമകളുടെ കടുത്ത ആരാധികയാണ്. ബഡായി ബംഗ്ലാവ് , കോമഡി സൂപ്പര്‍ നൈറ്റ് തുടങ്ങിയ ഷോകളിലൂടെ മിനിസ്‌ക്രീനിന്‍റെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ സീതു വെസ്റ്റേണ്‍ ഡാന്‍സും ഹിപ്പ്‌ഹോപ്പ് ഡാന്‍സും ആയി ജീവിതം അടിച്ച് പൊളിച്ച് കൊണ്ടു പോകുന്നതിനിടെയാണ് ഫോട്ടോഷൂട്ടുകളിലേക്ക് കടക്കുന്നത്.

ഹോളിയുടെ തീമില്‍ സീതു നടത്തിയ ഫോട്ടോഷൂട്ട് ആരാധകപ്രശംസ പിടിച്ച് പറ്റിയിരുന്നു... പഴശിരാജയിലെ കൈതേരി മാക്കം സ്റ്റൈലും ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വിഷുവിന് ഫോട്ടോഷൂട്ടിന്‍റെ പേരിൽ ഏറെ പഴി കേൾക്കേണ്ടി വന്ന താരത്തിന് ഇപ്പോൾ വിമർശനങ്ങളെ തെല്ലും ഭയമില്ല. വിവാദങ്ങൾ തന്നെ കൂടുതൽ കരുത്തയാക്കിയെന്നും ആദ്യമൊക്കെ ചെറിയ വിഷമങ്ങൾഉണ്ടായിരുന്നുവെന്നും സീതു പറയുമ്പോൾ മുഖത്ത് വിടരുന്ന പുഞ്ചിരിയിൽ ആത്മവിശ്വാസമാണ് പ്രതിഫലിക്കുന്നത്. അന്ന് ഫോട്ടോഷൂട്ടിന്‍റെ പേരിൽ തന്നെ വിമർശിച്ചവരോട് ഒന്നേ തനിക്ക് പറയാനുള്ളു വിവരം ഇല്ലായ്മ ഒരു തെറ്റല്ല.

മോഡലിംഗിലേക്ക് എത്തിയത് ചേട്ടന്‍ വഴി 

ഞാന്‍ മോഡലിംഗിലേക്ക് വരാന്‍ കാരണം ചേട്ടനാണ്.ചേട്ടന്‍ ഡയറക്ടറാണ്. ജിതേഷ് പള്ളുരുത്തിയെന്നാണ് ആളുടെ പേര്. കോളെജില്‍ പഠിക്കുന്ന സമയത്ത് പ്രോഗ്രാംസ് ചെയ്യുന്നുണ്ടായിരുന്നു. കോമഡി സൂപ്പര്‍ നൈറ്റ് , ബഡായി ബംഗ്ലാവ് തുടങ്ങിയ പരിപാടികളിൽ ബാക്ക്അപ്പ് ഡാന്‍സറായാണ് മിനിസ്‌ക്രീനില്‍ എത്തുന്നത് . പിന്നീട് സീരയിലിലേക്ക് വന്നു. ഫ്‌ളവേഴ്‌സ്  ചാനലില്‍ സീത എന്ന സീരിയലില്‍ ഒരു നെഗറ്റീവ് കാരക്ടറാണ് ചെയ്തത്. തുടര്‍ന്ന് അല്ലിയാമ്പല്‍ എന്ന സീരയിലിലും ഒരു വേഷം ലഭിച്ചു. ഇതിന് പിന്നാലെ സിനിമയിലേക്ക് കടന്നു. മൂന്ന് സിനിമകളുടെ ഷൂട്ടിംഗ് ആണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. രണ്ട് സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്.

അഞ്ച് മാസം കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ 50000 ഫോളോവേഴ്‌സ് 

ഞാന്‍ ഈ മേഖലയിലേക്ക് വന്നിട്ട് അധികം കാലമായിട്ടില്ല ഇന്‍സ്റ്റഗ്രാമില്‍ വന്നിട്ട് പോലും അഞ്ച് മാസമേ ആയിട്ടുള്ളു. സീതു എന്ന് പറഞ്ഞാല്‍ ആര്‍ക്കും മനസിലാകില്ല. കണിക്കൊന്ന കൊണ്ട് നഗ്നത മറച്ച പെണ്‍കുട്ടിയെന്ന് പറഞ്ഞാല്‍ കൂടുതല്‍ ആളുകള്‍ അറിയും . വിഷുസമയത്ത് വലിയ വിവാദവും ട്രോളുകളും ഉണ്ടായി. ആ പെണ്‍കുട്ടി ഞാന്‍ തന്നെയാണ്. . ചെറിയ സമയം കൊണ്ട് തന്നെ നടത്തിയ ഫോട്ടോഷൂട്ടുകൾ പലതും ശ്രദ്ധിക്കപ്പെട്ടു. എന്‍റെ ഫോട്ടോഷൂട്ടുകൾ എല്ലാം കോർഡിനേറ്റ് ചെയ്യുന്നത് സഹോദ‌രനാണ്.

സൈബർ ആക്രമണം 

 കണിക്കൊന്നയുടെ തീമിൽ നടത്തിയ ഫോട്ടോഷൂട്ടിന് ശേഷം വലിയ രീതിയിൽ സൈബർ ആക്രമണം ഉണ്ടായി കമ്മ്യൂണിസ്റ്റ് ജിഹാദി എന്ന് വിളിച്ചായിരുന്നു സൈബര്‍ ആക്രമണം. എന്താണ്  അതിന്‍റെ അര്‍ത്ഥം എന്ന് പോലും എനിക്കറിയില്ല. യഥാർത്ഥത്തിൽ  അതൊരു വിഷു ഷൂട്ട് ആയിരുന്നില്ല. പൂക്കൾ വച്ചൊരു കോണ്‍സപ്റ്റ് ആയിരുന്നു ഞങ്ങൾ ലക്ഷ്യമിട്ടത്.

റോസാപ്പൂക്കൾ വച്ച് നോക്കുമ്പോൾ കൂടുതൽ സുലഭമായും റേറ്റ് കുറച്ചും കൊന്നപ്പൂക്കൾ ലഭിക്കുന്ന ഒരു സമയം ആയിരുന്നു അത്.. അത് കൊണ്ടാണ് കൊന്നപ്പൂക്കള്‍ കൊണ്ട് ഷൂട്ട് നടത്തിയത്. വിഷുവിനെ അപമാനിച്ചു ഹിന്ദുക്കളെ അപമാനിച്ചു എന്ന് പറഞ്ഞായിരുന്നു സൈബര്‍ ആക്രമണം. വിഷുവിന് വേണ്ടി ഞാൻ വേറെ ഷൂട്ട് നടത്തിയിരുന്നു . ദാവണി ഉടുത്ത് കൃഷ്ണനെ പിടിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോആയിരുന്നു അത്. വിമർശകർ ആരും അത് കണ്ടില്ല അതിനെക്കാള്‍ മുമ്പാണ് ഈ ഫോട്ടോഷൂട്ട് നടത്തിയത്. വിഷു ആശംസ പറയാത്ത ഈ ഫോട്ടോ പിന്നീട് വിഷുഫോട്ടോ എന്ന രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നു

ഷൂട്ടിനെ  വിവാദത്തില്‍ ആക്കിയത് ശ്രീജിത്ത് പന്തളമാണ്. വിവരം ഒരു ഇല്ലായ്മ ഒരു തെറ്റല്ലെന്നേ അദ്ദേഹത്തോട് എനിക്ക് പറയാനുള്ള. അന്ന് ഞാന്‍ പ്രതികരിച്ചില്ല. പുള്ളി ഇപ്പോഴും 1970കളിലാണ് ജീവിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Seethu (@im_seethu_official)

 

 

നെഗറ്റീവ് കമന്‍റുകളെ അതിജീവിക്കാൻ ധൈര്യം തന്നത് സഹോദരൻ

ആ സമയത്ത് എന്നെ സപ്പോര്‍ട്ട് ചെയ്തത് എന്‍റെ ചേട്ടനാണ്..ഞാന്‍ ഒരു ഹിന്ദുവിശ്വാസിയാണ്. നമ്മുക്ക് ആരെയും അപമാനിക്കാന്‍ ആഗ്രഹം ഇല്ല. എല്ലാ മതങ്ങളെയും റെസ്‌പെക്ട് ചെയ്യുന്ന വ്യക്തിയാണ്. ദുരന്തങ്ങള്‍ വന്നപ്പോള്‍ എല്ലാ മനുഷ്യരും ഒന്നിച്ച് നിന്നാണ് നേരിട്ടത്. സുനാമിയെയും കൊവിഡിനെയും എല്ലാം ജാതിയും മതവും നോക്കാതെയാണ് നേരിട്ടത്.എല്ലാവരെയും ഒരു പോലെ ബാധിച്ചു. നെഗറ്റീവ് കമന്‍റ്സ് ഞാന്‍ നോക്കാറില്ല. എന്നെ  ബാധിക്കുകയും ഇല്ല. ഞാന്‍ എന്‍റെസ്വന്തം  അക്കൗണ്ടില്‍ നിന്നാണ് ഫോട്ടോസ് പോസ്റ്റ് ചെയ്യുന്നത്. എന്നെ തെറി വിളിക്കുന്നവരും  മോശം കമന്‍റുകൾ നൽകുന്നവരും ഫേക്ക് അക്കൗണ്ടുകളിലാണ് ജീവിക്കുന്നത്.. ആരും തന്നെ റിയല്‍ അക്കൗണ്ടില്‍ നിന്ന് തെറി വിളിക്കുകയോ മോശം കമന്‍റ് ചെയ്യുകയോ ചെയ്യുന്നില്ല. ഞാന്‍ ചിന്തിക്കുന്നത് വ്യക്തിത്വമുള്ള ആളുകള്‍ പ്രതികരിച്ചാല്‍ അല്ലേ നമ്മള്‍ അതിനെ മൈന്‍ഡ് ചെയ്യേണ്ടതുള്ളു

 വസ്ത്രധാരണം വ്യക്തിപരമായ ചോയ്‌സ്

വസ്ത്രധാരണം എന്നത് എന്‍റെ പേഴ്‌സണല്‍ കാര്യമാണ്. എനിക്ക് കംഫര്‍ട്ടബിള്‍ ആയ വസത്രം ഞാന്‍ ധരിക്കുന്നു.എനിക്ക് ചുവപ്പ് കളര്‍ ഇഷ്ടമാണ്. മഞ്ഞ ഇഷ്ടമില്ല.അതിന്‍റെ അര്‍ത്ഥം മഞ്ഞ എന്ന കളര്‍ മോശം ആണെന്നല്ല. നിങ്ങള്‍ക്ക് എന്‍റെ ഫോട്ടോ കാണാന്‍ താല്‍പ്പര്യം ഇല്ലെങ്കില്‍ എന്നെ അണ്‍ഫോളോ ചെയ്ത് പോകാം. ട്രഡീഷണൽ രീതിയിലുള്ള വസ്ത്രങ്ങളും മോഡേൺ വസ്ത്രങ്ങളും ധരിക്കുന്ന ആളാണ് ഞാൻ. കൂടുതൽ ഇഷ്ടം മോഡേൺ വസ്ത്രങ്ങളോടാണ്.

ഷൂട്ടുകളെല്ലാം കോർഡിനേറ്റ് ചെയ്യുന്നത് ചേട്ടൻ

. കോസ്റ്റ്യൂംസ് ചെയ്യുന്നതും കോര്‍ഡിനേറ്റ് ചെയ്യുന്നതും ചേട്ടനാണ്. ഇവിടെ എത്താന്‍ കഴിഞ്ഞതും ചേട്ടന്‍ കാരണാമാണ്,ദൈവത്തിന്‍റെ സ്ഥാനമാണ് ചേട്ടനുള്ളത്.. ഇപ്പോള്‍ സിനിമ ചെയ്ത് കൊണ്ടിരിക്കുന്നു. ഉടന്‍ തന്നെ അഭിനയിച്ച സിനിമകള്‍ റിലീസ് ആകുംഏറ്റവും സപ്പോര്‍ട്ട് തരുന്നത് ചേട്ടനാണ്. ചേട്ടന്റെ സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ വലിയ പോസിറ്റിവിറ്റി ആയിരിക്കും.

സിനിമയാണ് സ്വപ്നം

സിനിമയാണ് എനിക്കെല്ലാം. സിനിമയിലേക്ക് എത്തുകയെന്നതാണ് ഏറ്റവും വലിയ ആഗ്രഹം. ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ അഭിനയിക്കുക. പിന്നെ ഹൊറർ ക്യാരക്‌ടേഴ്സ് ചെയ്യാൻ ഇഷ്ടമാണ് അത്തരം വേഷങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസം. അഭിനയിച്ച സിനിമകൾറിലീസിന് തയാറെടുക്കുകയാണ്. കൊവിഡിന് ശേഷം കൂടുതൽ  പ്രോകജ്ടുകളുടെ ഭാഗമാകാൻ കഴിയുമെന്നാണ് വിശ്വാസം.

 

 


വാർത്തകൾ

Sign up for Newslettertop