17
October 2021 - 8:48 pm IST

Download Our Mobile App

Flash News
Archives

Food

saree-cacke

കൊതിയൂറും സാരി കേക്ക്; വൈറലായി ചിത്രങ്ങൾ

Published:12 October 2021

ഇതിന് മുൻപും കേക്ക് സാരിയൊരുക്കി തൻവി ശ്രദ്ധ നേടിയിരുന്നു. മഹാരാഷ്ടയിലെ പൈഥനി സാരിയും ട്രെഡീഷണൽ കോലാപുരി ജ്വലറിയുമാണ് നേരത്തെ വൈറലായ കേക്ക്.

അതിമനോഹരമായി മടക്കി വച്ചിരിക്കുന്ന വെള്ളയും ചുവപ്പും നിറമുള്ള ഒരു സാരി, അതിനു മുകളിലായി സ്വർണാഭരണങ്ങൾ എന്നാൽ സൂക്ഷിച്ച് നോക്കിയാൽ മനസിലാകും ഇത് ഒരു കിടിലൻ കേക്കാണെന്ന്.  പുനെ മാരിയറ്റിലെ ഷെഫായ തന്‍വി പല്‍ഷിക്കറാണ് ഈ വ്യത്യസ്തമായ കേക്കിന് പിന്നില്‍. മഹാരാഷ്ട്ര സ്വദേശിയായ ഷെഫ് സംസ്ഥാനത്തിന്‍റെ പാരമ്പര്യത്തിനുള്ള ആദരമായാണ് ഇത്തരത്തിലൊരു കേക്ക് തയാറാക്കിയിരിക്കുന്നത്. ദുർഗ പൂജയോട് അനുബന്ധിച്ചാണ് ഈ കേക്കൊരുക്കിയത്.

ഗാരഡ് സാരി (വെള്ളയും ചുവപ്പും ചേർന്ന നിറത്തിലുള്ള സാരി) കേക്കാണിത്. വെള്ളയും ചുവപ്പും നിറത്തിലുള്ള വളകളും മൂക്കുത്തിയും മാലയും കമ്മലുമെല്ലാം കേക്കിൽ ഒരുക്കിയിട്ടുണ്ട്. ഇതിന് മുൻപും കേക്ക് സാരിയൊരുക്കി തൻവി ശ്രദ്ധ നേടിയിരുന്നു. മഹാരാഷ്ടയിലെ പൈഥനി സാരിയും ട്രെഡീഷണൽ കോലാപുരി ജ്വലറിയുമാണ് നേരത്തെ വൈറലായ കേക്ക്. എന്തായാലും നിരവധി പേരാണ് തൻവിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

 

 


വാർത്തകൾ

Sign up for Newsletter



top